Friday, January 25, 2008

ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരിറ്റും.

മൂന്ന് ദിനം മുന്നേ കുത്തനേ താഴേക്ക് വീണ ഭാരത ഓഹരി വിപണി ഇന്ന് വീണ്ടും വീഴും. മിനഞ്ഞാന്ന് (23/01/2008) അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റിന്റെ മുക്കാല്‍ ചക്ര ശോഷിപ്പെന്ന വൈക്കോല്‍ തുരുമ്പില്‍ പിടിച്ച് ഭാരതത്തിന്റെ പൊതു ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് വന്‍‌തോതില്‍ ഓഹരികള്‍ വാങ്ങി കൂട്ടിയിട്ട് “ദേണ്ടെ വിപണി വീണ്ടും മേലേക്ക് തന്നെ” എന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക് ഇന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇന്നലെ തന്നെ വിപണിയില്‍ കാണാന്‍ കഴിഞ്ഞത് വില്പന സമ്മര്‍ദ്ദമായിരുന്നു. 23/01/2008 ല്‍ സെന്‍സെക്സ് തൊള്ളായിരം പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്ത ചരിത്ര നേട്ടം ഭാരതത്തിന്റെ പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ അസ്തിവാരം തോണ്ടുന്നതാണ് എന്ന് തിരിച്ചറിയാന്‍ കേവല ദിനങ്ങള്‍ കാത്തിരുന്നാല്‍ മതി. കാരണം വിറ്റൊഴിഞ്ഞത് വിദേശ ധനകാര്യ സ്ഥാപനങ്ങളും വാങ്ങി കൂട്ടിയത് സ്വദേശീ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു. ഇതില്‍ ആശ്വാസത്തിന് വകയുള്ളത് സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാന്‍ ശ്രമിച്ചു എന്നുള്ളതാണ്.

22/01/2008ലെ ചരിത്രപരമായ തകര്‍ച്ചക്ക് ശേഷം 23/01/2008ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കുറച്ചതിന്റെ അനുകൂല ഘടകത്തില്‍ തൂങ്ങി വിപണി ഉയരും എന്ന് മനസ്സിലാക്കിയിരുന്ന ചെറുകിട നിക്ഷേപകന്‍ വിറ്റൊഴിയാന്‍ 23/01/2008ല്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിടക്കാര്‍ പലപ്പോഴും അതാതിടത്തെ ബ്രോക്കറന്മാരെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കാറ്. തങ്ങള്‍ വിറ്റൊഴിയുമ്പോഴും കസ്റ്റമറെ വിപണിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പലപ്പോഴും ബ്രോക്കറന്മാര്‍ പയറ്റാറ്. തകര്‍ന്ന് വരുന്ന വിപണിയില്‍ എപ്പോഴെങ്കിലും ഒരു ഉയര്‍ച്ച കാണുമ്പോ “സാറെ അതൊന്നു വിറ്റു താ” എന്നും പറഞ്ഞ് വരുന്ന പാവം നിക്ഷേപകനോട് “ക്യാരീ ഓവര്‍”, “റോളോവര്‍”, “പീ.വീ.റേഷ്യോ”, “ഫെഡറല്‍ റിസര്‍വ്വ്”, തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകള്‍ പറഞ്ഞ് “വിപണി വീണ്ടും ഉയരുകയാ. ഇപ്പോള്‍ മാറുന്നത് ബുദ്ധിയല്ലാ” എന്നൊക്കെ പറഞ്ഞ് വിപണിയുടെ ചതി കുഴികളിലേക്ക് തന്നെ സാധാരണക്കാരനെ പിടിച്ച് തള്ളീ തങ്ങളുടെ പൊസിഷനുകള്‍ ഒഴിവാക്കുന്നത് ബ്രോക്കറന്മാരുടെ പതിവുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ 23/01/2008ല്‍ എത്ര സാധുക്കള്‍ക്ക് വിപണിയില്‍ നിന്നും മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്.

24/01/2008ല്‍ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി മാര്‍ക്കറ്റില്‍ നിന്നും മാറിയപ്പോള്‍ അമേരിക്കയുടെ മുക്കാല്‍ ചക്ര ശോഷിപ്പില്‍ നിന്നും നേടിയ വീര്യം ഭാരത വിപണിയില്‍ നിന്നും ആവിയായി. അതായത് 22/01/2008ല്‍ തകര്‍ന്നടിഞ്ഞ വിപണി 23/01/2008ല്‍ ആയിരത്തി നാണൂറ് പോയിന്റ് വരെ ഉയര്‍ന്ന് തൊള്ളായിരത്തി നാല്‍പ്പതില്‍ ക്ലോസ് ചെയ്തു. 24/01/2008ല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയും വിപണിയിലെ ഏറ്റവും പ്രൊഫഷണല്‍ മാനുപ്പുലേറ്ററന്മാരായ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ വിപണി അതിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതേ സ്വഭാവം നാളെയും തുടരാനിരിക്കുന്നതിനിടക്കാണ് ഇടിവെട്ടിയവന്റെ തലയില്‍ കൊത്തിയ പാമ്പായി പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. “പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കണ്ട” എന്ന സര്‍ക്കാര്‍ തീരുമാനം വിപണിയുടെ തലക്ക് കൊത്തുന്ന പാമ്പു തന്നെയായിരിക്കും.

25/01/2008ല്‍ (ഇന്ന്) വിപണി വീണ്ടും ഇടിയും. അടുത്തൊന്നും ഇന്നി അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് “ശോഷിപ്പിക്കാന്‍” സാധ്യതയില്ലാത്തതിനാലും അമേരിക്കന്‍ വിപണി നേരേ താഴേക്ക് പോകുന്നതിനാലും തിരിച്ച് കയറാനുള്ള വിദൂര സാധ്യത പോലും ഭാരത വിപണിയില്‍ കാണുന്നില്ല. വിപണി അങ്ങിനെ കരടിമേളത്തിന് കളമാകുന്നു. പണമുള്ളവര്‍ സുക്ഷിച്ചു വെക്കുക. വരും ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, കാരണം സെന്‍സെക്സ് അയ്യായിരത്തിന് താഴെ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ട. അപ്പോള്‍ ആടിപ്പാടി ഓഹരികള്‍ വാങ്ങാം.

ഉയര്‍ന്ന പൊസിഷനുകള്‍ ഉള്ളവര്‍ വിറ്റൊഴിയുക കാരണം പോളിയുന്ന വിപണിയില്‍ നിന്നും ഊരുന്ന പണം ലാഭം. നഷ്ടം കുറക്കാന്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കരയേണ്ടി വരും. ഇന്നി വരുന്നൊരു മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ സ്ഥിരമായ മുന്നേറ്റം സ്വപ്നം പോലും കാണണ്ട. ധനകാര്യ മന്ത്രിയുടേയും വിപണി വിശാരദന്മാരുടേയും വിചാരിപ്പുകള്‍ക്ക് നിന്നു കൊടുക്കുക വിപണിയുടെ ബാധ്യതയല്ല. വിപണി അഡ്വാന്‍സ് ചെയ്ത സെന്‍സെക്സിന് അതിന്റെ തട്ടകമായ അയ്യായിരത്തിനും കീഴെ സുഖമായി ഉറങ്ങാന്‍ സമയമായി. ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാ‍മ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ. ആരൊക്കെ ഭാരത സാമ്പത്തിക ഭദ്രതയെ കുറിച്ച് ഊറ്റം കൊണ്ടാലും വിപണി അയ്യായിരത്തിലേക്ക് പോകും. സംശയം വേണ്ട.

12 comments:

അഞ്ചല്‍ക്കാരന്‍ said...

ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരു പൊടിയും. വിപണി ഇന്ന് വീണ്ടും ഇടിയും. “പ്രോവിഡം ഫണ്ട്” ആണ് ഇന്നത്തെ വില്ലന്‍.

കാപ്പിലാന്‍ said...

ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാ‍മ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ.

thats is the true point

prasanth kalathil said...

ഇത്രയും കാലം ഇന്ത്യന്‍സിനെ ഉദ്ബോദിപ്പിക്കുകയും ഒരുപാട് പേര്‍ക്ക് മോശമല്ലാത്ത രീതിയില്‍ കാശുണ്ടാക്കാന്‍ ടിപ്സ് പറഞ്ഞുതരികയും ചെയ്ത ഉദയന്‍ മുഖര്‍ജി കഴിഞ്ഞ ദിവസത്തെ വീഴ്ചയെപ്പറ്റി പറഞ്ഞത് കേട്ടാല്‍ നമ്മുടെയൊക്കെ കാറ്റുപോവും. I it is blasphemous.. അദ്ദേഹത്തിന്റെ പ്രലാപനം താഴെ..

Udayan's comments on the market meltdown....

The thing about life is that one makes mistakes. Many mistakes were made in the second half of 2007 and those sins have to be washed away by blood, such is the way of financial markets. Some participants will go down under and never be able to get back to the market again but most will survive. The pain will linger for many months, maybe years but lessons have to be learnt. Every such debacle has lessons for us and the sooner we forget them the more we suffer.

The first lesson is not to let stock price performance become the sole reason for buying, a mistake which was made in abundance in the last 3 months. What couldn't be explained by fundamentals was credited to liquidity. The present lost all relevance as people chose to focus on the distant future, perhaps simply because the present could never justify those ticker prices; only a hazy dream of the future could. Traders and investors had no time for fundamental analysts, in many cases they were labelled "cribbing fools". Chartists became the most celebrated tribe on the street as only they could see and predict the one way run to glory for many of the hot stocks even as fundamental watchers cringed at valuations....till the music stopped. Don't get me wrong, charts do work in trending markets but once stock prices veer away completely from fundamental value, people need to get careful. But they never are. Now that the blinkers are off, people should ask themselves why stocks like RNRL, Ispat, RPL, Essar oil and Nagarjuna fertilisers have lost 50-70% of their value. It is simply because their stock prices had snapped all connection with underlying business fundamentals, earnings and value. Their stock prices became the only reasons for buying them which works for a while but not forever.

The other big lesson, one which should have been driven in earlier in May 2006, is the danger of overextending oneself in the futures market. The lure of stock futures is easy to understand. Put in some margin, take a big exposure on a fast moving stock, make a killing when prices shoot up. Repeat exercise. Just that people forgot that prices may also come down and at a pace which noone can even imagine, maybe their friendly stockbrokers forgot to tell them that part of the story. The result : unbridled speculation that ran into lakhs of crores, excesses that we are paying for today. Even this fall will not cure investors of their love for futures speculation but if at least some amount of caution is injected it would have been a worthwhile learning. Futures are not toys for amateurs, they are time bombs in the hands of inexpert and inexperienced traders, it's only a matter of when the fuse runs out.

The other learning which I hope will play out in the future, as it has in the past, is that it pays to be brave in times of panic such as these. If I was allowed to invest myself , which I am not, I would have no hesitation in deploying serious money into the market today, knowing fully well that prices may fall more tomorrow. And I would be standing there tomorrow to buy more of the same, till my money ran out. India is going to be a terrific stock market story for many years to come, even an intermediate bearish patch cannot shake that conviction of mine. At best, one will have to wait a bit for the returns to follow. That's alright. You are happy to put money in a bank FD and then wait for one full year to collect that measly 8%, aren't you? Then why does the stock market need to give you 20% every month? In the last one year, I haven't seen so many good stocks trade at such mouth watering levels. Forget trading, avoid the duds which were fuelled up by operators, just go out and buy those bluechips. They will deliver, even if there is a global market meltdown for a while, and if you are a bit patient you will be rewarded. But do remember January 2008, as history will repeat itself again in the future. Just that our memories tend to be too short and our greed too much.

Anonymous said...

ഇങ്ങനെ വികാരവിക്ഷുബ്ധമാകാതെ കുറച്ച് സ്ഥിരചിത്തതയോടെ ഓഹരി വിപണിയും പെരുമാറിയാല്‍ ഈ വീഴ്ച തടയാവുന്നതേയുള്ളൂ.
എളുപ്പം പണം കിട്ടാന്‍ ഓഹരിയിലിറങ്ങിയ സാധാരണക്കാരാണ് പരിഭ്രാന്തി പിടിച്ച് വിറ്റഴിക്കുന്നത് (സ്മോള്‍-മേഡിയം ക്യാപ്പ് ഓഹരികളാണല്ലോ കരടി കൊണ്ടുപോകുന്നത്)

ഫെഡറല്‍ റേറ്റ്സിനു വന്ന താഴ്ച കണ്ട് യൂറോപ്പ്യ്ന വിപണി മെല്ലെ കരയേറി തുടങ്ങുന്നു. ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്നതാണ് അമേരിക്കയുടേ ഈ മുന്നേറ്റം. സബ്‌പ്രൈം ക്രൈസിസും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കുന്നുണ്ടെങ്കിലും മാര്‍‌‍ക്കെറ്റ് പോസിറ്റീവ് ആയി ചിന്തിച്ച് തുടങ്ങിയിരിക്കണം.
പോരാഞ്ഞ് റസര്വ്വ് ബാങ്ക് റെപ്പോ റേറ്റ് കുറക്കും എന്ന പ്രതീക്ഷയില്‍ കരകയറാന്‍ ശ്രമിക്കുകയാണ് സെന്‍സെക്സ്. എങ്കിലും ഇതൊന്നും ശ്രദ്ധിക്കാന്‍ സാധാരണക്കാരന് നേരമില്ല, കാള ചുവപ്പ് കണ്ടു കഴിഞ്ഞല്ലോ.
ഇന്ത്യന്‍ ട്രേഡേര്‍സും സമചിത്തത പാലിച്ചാല്‍ നന്ന്. വെറുതേ കിട്ടിയ തുകക്ക വിറ്റഴിക്കുന്നതിലും ഭേദം "ഹോള്‍ഡ്" ആണ്. എന്തായാലും ഇടിവ് സംഭവിച്ചു, ബിയറിഷ് ട്രെന്‍ഡിനെ ബോധപൂര്‍‌വ്വം ചെറുക്കുകയാണ് വേണ്ടത്. (അതല്ലേ എല്ലായിടത്തും ചെയുന്നത്? ഒന്നും പറ്റിയില്ലെങ്കില്‍ എക്സ്ചേഞ്ച് അടച്ചിട്ടു കൊണ്ട്!)

അതിനിടയില്‍ ബിയറിഷ് ട്രെന്‍ഡ് കാരണം ചില ബ്രോക്കറേജ് ഫേംസ് തിരിച്ചു കൊടുക്കാന്‍ പണമില്ലാതെ ബാങ്കറപ്റ്റ്‌സിയുടെ വക്കിലാണത്രേ!

ഇന്റര്‍നെറ്റു വഴി ഐ സി ഐ സി യുടെ സൈറ്റും വെച്ച് ഫുള്‍ടൈം ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഒന്നും നോക്കാതെ കാശുണ്ടാക്കാന്‍ ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കും.

എന്നാലും സെന്‍സെക്സ് താഴ്ന്ന് അയ്യായിരം തൊടും എന്നാണൊ പറയുന്നത്? ബെസ്റ്റ്.
അത് ശരിയായാല്‍‍ ഞാന്‍ താങ്കള്‍ക്ക് ഒരു ഡ്ിങ്ക്‌സ് വാങ്ങിത്തരും.

മസാല കുറച്ചതിന് അഭിനന്ദനഗ്ങല്‍.

അഞ്ചല്‍ക്കാരന്‍ said...

ഹര്‍ഷത്ത് മേത്തക്ക്,
വിപണിയിലെ ചതിക്കുഴികളിലേക്കാണ് ചെറുകിടക്കാര്‍ എപ്പോഴും എത്തിപ്പെടുന്നത്. വിപണിയുടെ എല്ലാ ദോഷങ്ങളും എല്ലായിപ്പോഴും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ചെറുകിടക്കാര്‍. എന്നാല്‍ ഗുണങ്ങള്‍ ചെറുകിടക്കാരില്‍ നിന്നും എപ്പോഴും അകന്നു നില്‍ക്കുകയും ചെയ്യും.

“എല്ലാവരും വില്‍ക്കുമ്പോള്‍ വാങ്ങണം എല്ലാവരും വാങ്ങുമ്പോള്‍ വില്‍ക്കണം” എന്ന വിപണിയുടെ അടിസ്ഥാന തത്വം ഒന്നും ചെറുകിടക്കാര്‍ക്ക് പിന്തുടരാന്‍ സാധിക്കാറില്ല. എല്ലാവരും വാങ്ങുമ്പോള്‍ വാങ്ങാനായി പുറപ്പെടുന്ന ചെറുകിടക്കാരന് ആവശ്യത്തിലധികം വാങ്ങാന്‍ കഴിയും. പക്ഷേ എല്ലാവരും വില്‍ക്കുമ്പോള്‍ വില്‍ക്കാനായി പുറപ്പെടുന്ന ചെറുകിടക്കാര്‍ക്ക് വിറ്റൊഴിയാന്‍ കഴിയണം എന്നില്ല. വില്പന സമ്മര്‍ദ്ദത്തില്‍ ചെറുകിടക്കാര്‍ പിന്തള്ളി പോകാറാണ് പതിവ്.

ഭാരത വിപണി ലോകത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്ന വിപണികളിലൊന്നാണ്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി എപ്പോഴും നേട്ടമുണ്ടാക്കി ക്ലോസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിപണിയുടെ മനശ്ശാസ്ത്രം വിശ്വാസങ്ങളും പൂജയും ക്ഷേത്രങ്ങളും ഒക്കെ ചേര്‍ന്നതാണ്. സാങ്കേതിക വശങ്ങള്‍ നോക്കി വിപണിയെ സമീപിക്കുന്നവര്‍ ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്. സാധാരണ നിക്ഷേപകര്‍ ഉന്നതങ്ങളിലേക്ക് പോകുന്ന വിപണിയിലേക്ക് പെട്ടെന്ന് സമ്പന്നന്നന്മാരാകാന്‍ കടന്നു വരുന്നവരാണ്. അവരെ കൂടുതല്‍ കെണിയിലാക്കുകയെന്നതാണ് ഇന്നലെയും ഇന്നും ഇന്നി നാളെയും വിപണീ വിശാരദന്മാര്‍ ചെയ്യുന്നത്.

ഭാരതത്തിന്റെ ഓഹരി വിപണി അതിന്റെ അടിസ്ഥാന നിലവാരത്തില്‍ നിന്നും ഇരട്ടിയോളം മുന്നിലാണ് ഇന്ന്. വിപണിയിലുള്ള പണമാകട്ടെ നല്ലൊരു പങ്കും വിദേശ ധനകാര്യ സ്ഥാപനങ്ങളുടേതും. ഭാരതത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായ മറ്റു സാമ്പത്തിക മേഖലയിലേക്ക് വിദേശ ഫണ്ടുകള്‍ മാറ്റപ്പെടുവാന്‍ കൂടുതല്‍ സമയം ഒന്നും വേണ്ട. ഇടിയുന്ന മാര്‍ക്കറ്റ് ഒമ്പതിനായിരത്തില്‍ താഴെ പോയാല്‍ പിന്നെ അയ്യായിരത്തിലേക്ക് എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല. അങ്ങിനെ താഴുന്ന വിപണിക്ക് ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റമൊന്നും താങ്ങാകണമെന്നില്ല.

തിരിച്ചറിവ് നേടി വിപണി വീണ്ടും കരകയറുമ്പോഴേക്കും വിപണിയെ വിശ്വാസിച്ച സാധാരണക്കാരന്‍ കയറെടുത്തിട്ടുണ്ടാകും. ഭാരത വിപണി സാധാരണക്കാര്‍ക്ക് വിശ്വാസിക്കാന്‍ കഴിയാത്ത ഒരു നിക്ഷേപ മേഖലയാണ് എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് എന്റെ വിശ്വാസമാണ്. മറ്റുള്ളവര്‍ അതിനെ വെള്ളം തൊടാതെ വിഴുങ്ങും എന്ന് ഞാന്‍ കരുതുന്നുമില്ല.

എന്തായാലും താങ്കളുടെ നിരീക്ഷണങ്ങള്‍ ഇവിടെ പങ്കു വെക്കാന്‍ കാണിക്കുന്ന താല്പര്യത്തിന് നന്ദിയുണ്ട്.

ഓ.ടോ: എന്തായാലും ഡ്രിങ്ങ്സ് വേണ്ട. വീട്ടില്‍ കയ്യോടെ പിടിക്കും.

Mohanam said...

അങ്ങനെ പറയണ്ട ഇന്ന് സെന്സെക്സ് 6.80ശതമാനവും 
നിഫ്റ്റി 6.97 ശതമാനവുമാണ്‌ വര്ധിച്ചത്

Anonymous said...

അഞ്ചല്‍ക്കാരന്‍
ഒരു വിപണിയും അത് സിംബാവേ സ്റ്റോക്ക് എക്‌സ്ചേഞ്ച് ആയാലും സാധാരണക്കാര്‍ക്കുള്ളതല്ല.(വെറുതേ ഭാഗ്യപരീക്ഷണത്തിന് മാവേലെറിയാന്‍ വരുന്നവരെയാണ് ഉദ്ദേശിച്ചത്)
വിപണി എന്നത് ലോട്ടറികച്ചോടവുമല്ല. ഈ പറയുന്ന റിലയന്‍സിന്റെ ഓഹരിയേക്കാളും ഭയങ്കരന്മാര്‍ അമേരികയില്‍ ലിസ്റ്റിംഗ് നടത്തിയപ്പോള്‍ അവിടെ ഇങ്ങനെ പൊളിഞ്ഞോ? ലോകസാമ്പത്തിക മാന്ദ്യവും അമേരിക്കയിലെ ക്രൈസിസും മാത്രമാണ് ഇതിന്റെ കാരണം.
ഇന്ത്യന്‍ വിപണി ഒരു പരിധി ഊതി വീര്‍പ്പിച്ചിരുന്നതാണെന്നത് നേര്. പക്ഷേ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയുടെ കടന്നു കയറ്റവും, വിരല്‍ത്തുമ്പില്‍ വില്പന വാങ്ങാനുള്ള വെബ് ബേസ്‌ഡ് ഡി മാറ്റ് പരിപാടിയും, ഓപ്പണ്‍ മാര്‍ക്കെറ്റും എല്ലാം പൈസ ഓഹരിയിലേക്കൊഴുകാന്‍ കാരണമായി എന്നുള്ളത് വിസ്മരിക്കരുത്. ഇന്ത്യന്‍ ഓഹരിവിപണിയുടെ ഇരുമ്പുമറയുയര്‍ന്നത് പണ്ട് എല്‍ ഐ സിയുടെ ഓഹരി മാത്രം ഏതോ ഏജന്റ് വക കൈക്കലാക്കിയിരുന്നവര്‍ക്ക് കാശ് യതേഷ്ടം എറിഞ്ഞ് കളിക്കാന്‍ പ്രാപ്തമാക്കി. കാശിന്റെ ഈ കുത്തൊഴുക്ക് സ്വാഭാവികമായും സെന്‍സെക്സ് ഉയര്ത്തി, പിന്നെ ഐ റ്റി ബൂമും, അനുബന്ധിത ഇന്‍‌ഫ്രാസ്ട്രച്ചര്‍ മാര്‍ക്കെറ്റിലെ വളര്‍ച്ചയും ഇതിന് ആക്കം കൂട്ടി. ചുരുക്കത്തില്‍ കാശിറങ്ങുമ്പൊള്‍ ഏതിനും വിലകൂടും, ഓഹരിവിപണിയും ഉയര്‍ന്നു പൊങ്ങി. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വന്ന മാറ്റം എന്താണ് ഇതിനോട് കൂടി കൂട്ടി വായിക്കാത്തത്? അത് ചെയ്താല്‍ ഈ സെന്‍സെക്സ് വളര്‍ച്ചയില്‍ അല്പം സ്വാഭാവികതയും കണ്ടെത്താനാകും.
പ്രശ്നം പറ്റിയത് ഈ ഘോഷയാത്രയില്‍ വഴിവക്കില്‍ കണ്ടു നിന്ന കടലവില്പ്പനക്കാരനും എടുത്തു ചാടി, ഒരു വഴിക്കല്ലേ, കെടക്കട്ടെ എന്റെ പതിനായിരം എന്ന നിലക്ക് കാശിട്ടു. അവിടെയാണ് ഊതിപ്പെരുപ്പിക്കല്‍ നടന്നത്. പെര്‍ഫോര്‍മന്‍സോ, റിട്ടേണ്‍ ഓണ്‍ എക്വിറ്റിയോ നോക്കാതെ ഡിമാന്റ് മാത്രം ആധാരമാക്കി ഓഹരികളുടെ വില കൂടി.
ഇനിയിപ്പോള്‍ അഞ്ചല്‍ പറഞ്ഞതു പോലെ അയ്യായിരം തൊട്ടാല്‍ അത് തീര്‍ച്ചയായും ഒരു ദുരന്തമായിരിക്കും. നമ്മുടെ ചിദംബരം അത് സമ്മതിക്കും എന്ന് തോന്നുന്നില്ല. പണപ്പെരുപ്പവും, കറണ്ട് അക്കോണ്ടും താരതമ്യേനെ കണ്ട്റോളിലായ സ്ഥിതിക്ക് റെപ്പോ റേറ്റ് വെട്ടി നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെ കൊണ്ടു വരാന്‍ അദ്ദേഹം ശ്രമിച്ചേക്കും.

ഡ്രിങ്ക്സ് എന്നുദ്ദേശിച്ചത് ലൈം ജ്യൂസ് ആണ്, വിത്ത് ഷോഡ. :-)

prasanth kalathil said...

അഞ്ചത്സ്,
ഹര്‍ഷദ് മേത്ത പറഞ്ഞിടത്താണ് കാര്യം എന്നുതന്നെ കരുതണം. എടുത്തുചാട്ടവും അതിമോഹങ്ങളും മാത്രം കൈമുതലാക്കി വിപണിയില്‍ വലവീശാന്‍ വന്നവര്‍ക്കാണ് അടികിട്ടിയത്. ബോധപൂരവ്വം കളിക്കാത്തത് അവരുടെ പ്രശ്നം. ഇതുതന്നെയല്ലെ ബ്ലേഡില്‍ കാശിടുന്ന മിക്ക പാവങ്ങള്‍ക്കും പറ്റുന്നത് ?
വിവരമുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുകയും, അവലോകനം ചെയ്യുകയും ചെയ്താല്‍ വലിയ പരുക്കു പറ്റാതെ രക്ഷപ്പെടവുന്നതേ ഉള്ളു.

ഉദയന്റെ പാപ, ധാര്‍മ്മിക തത്വചിന്ത പലരെയും ചിരിപ്പിച്ചു എന്നത് വേറെ കാര്യം.

കണ്ണൂരാന്‍ - KANNURAN said...

ഇന്നു വിപണി വന്‍ കുതിച്ചുകയറ്റമാണല്ലോ നടത്തിയത്? പോസ്റ്റിന്റെ തലക്കെട്ട് പാളിപ്പോയെങ്കിലും ഉള്ളടക്കം വളരെ അര്‍ത്ഥവത്താണ്. അനോനിയെങ്കിലും വന്ന കമന്റുകള്‍ കൂടി കൂട്ടിവായിച്ചാല്‍ പൂര്‍ണ്ണമായി.

Mr. K# said...

ഓടോ:
അഞ്ചല്‍ക്കാരോ, ആ “ക്രിതജ്ഞത“ മാറ്റി ഈ “കൃതജ്ഞത” വെട്ടിയൊട്ടിച്ചോളൂട്ടോ. :-)

അഞ്ചല്‍ക്കാരന്‍ said...

ഓഫ്:
തെറ്റു ചൂണ്ടി കാണിച്ചതിന് നന്ദി കുതിരവട്ടന്‍.
തിരുത്തിയിട്ടുണ്ട്.

ഗീത said...

ആദ്യമായി വരികയാണ്.

സാമ്പത്തിക ശാസ്ത്രം അത്രയൊന്നും അറിയില്ല.
എങ്കിലും ഒരുകാലത്ത് ഈ ഓഹരി വിപണി ഒരു ഹരമായി കൊണ്ടു നടന്നിരുന്നു.
പക്ഷെ പിന്നെ മനസ്സിലായി,
ഒന്നില്‍ കിട്ടുന്ന ലാഭം = മറ്റൊന്നില്‍ ഉണ്ടാകുന്ന നഷ്ടം.(അല്ലെങ്കില്‍ ആകെ ലാഭം = ആകെ നഷ്ടം.അതായത് നെറ്റ് ലാഭം= 0 = റ്റെന്‍ഷന്‍).

പിന്നെ വിയര്‍പ്പൊഴുക്കാതെ ഉണ്ടാക്കുന്ന പണമല്ലേ, ഒരിക്കലും അതു നിലനില്‍ക്കുകയില്ലെന്ന പാഠവും...
അതിനാല്‍ കരടികളേയും കാളകളേയും ഒന്നും ഇപ്പോള്‍ ശ്രദ്ധിക്കാറില്ല...