Sunday, April 27, 2008

ഇഞ്ചി മഹാത്മ്യം അഥവാ ഒരു വ്യക്തിഹത്യാ കുറിപ്പിന്റെ ഓര്‍മ്മക്ക്...

(ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ നന്ദു എന്ന വായനക്കാരനാണ് ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം ആദ്യമായി പ്രകടിപ്പിച്ചത്. കാര്യങ്ങള്‍ അങ്ങിനെ പോകവേ ഈ അടുത്ത കാലത്ത് ഈ പോസ്റ്റിലേക്ക് മലയാള ബ്ലോഗിങ്ങിലെ സര്‍വ്വരാലും ബഹുമാനിതയായ ഒരു ബ്ലോഗറുടെ ബ്ലോഗില്‍ നിന്നും അടിക്കടി ഹിറ്റുകള്‍ വരുന്നത് കണ്ട് ഹിറ്റുകളുടെ റൂട്ടും തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് “ഈ പോസ്റ്റ് ഒരു വ്യക്തിഹത്യാ പോസ്റ്റ് തന്നെയാണ്” എന്ന ആ ബഹുമാന്യ വനിതയുടെ സര്‍ട്ടീക്കറ്റിലാണ്. അപ്പോ ഉറപ്പിച്ചു ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നേന്ന്...അതേന്ന്...ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നെ. പാവം പാടത്ത് പടര്‍ന്ന് വിളയുന്ന കേവലമൊരു ഔഷധകിഴങ്ങിന്റെ നാമത്തിനും മലയാള ബ്ലോഗിങ്ങില്‍ പേറ്റന്റ്....)

കുഞ്ഞുന്നാള്‍ മുതല്‍ ഇഞ്ചി എനിക്ക് ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വയറ്റു വേദന കൊണ്ട് ഒരു പാട് ബുദ്ധി മുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഉമ്മ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങാന്‍ പറയും. വെള്ളമില്ലാതെ ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന ഹിമാലയം താണ്ടും.

ഇഞ്ചിയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അങ്ങിനെയാണ്. പിന്നെ ഇഞ്ചിയുടെ ഒരാരാധകനും ഇഞ്ചി എന്റെ രക്ഷകനും ആ‍വുകയായിരുന്നു. ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. കറികളില്‍ എനിക്ക് ഇഞ്ചി നിര്‍ബന്ധമാണ്. ഇപ്പോള്‍ ബീടരും ഇഞ്ചി ആരാധികയായിരിക്കുന്നു. ഇഞ്ചിയില്ലാതെ ഞങ്ങള്‍ക്ക് ഒരു കറിയും ഉണ്ടാകില്ല. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം.

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം. മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്. നമ്മുടെ നാട്ടില്‍ കൃതൃമ പാനീയങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും കാരണം.

കഫകെട്ട്, ഛര്‍ദ്ദി, മനം പിരട്ടല്‍, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.

സ്ത്രീകളുടേം ഉറ്റമിത്രമാണ് ഇഞ്ചി. ഇഞ്ചിയും വെളുത്തുള്ളീം സമം ചേര്‍ത്ത് തേനില്‍ ചേര്‍ത്ത് തലയില്‍ തേല്‍ക്കുന്നത് തലമുടിയുടെ കറുത്ത തിളക്കം നിലനിര്‍ത്താനും താരന്‍ അകറ്റാനും സഹായിക്കും. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.

ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്‍ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍കെട്ടുകള്‍ക്കും ഒരു പരിധിവരെ പരിഹാരം ആണ്.

ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്‍ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. നാം ഇഞ്ചിയെ തള്ളി പറയുമ്പോഴും പടിക്കു പുറത്ത് നിര്‍ത്തുമ്പോഴും ഔഷധ ഗുണം മനസ്സിലാക്കി ഇഞ്ചിയുടെ പേറ്റന്റുമായി അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക നമ്മെ നോക്കി പല്ലിളിക്കുന്നത് നാം തിരിച്ചറിയുന്നില്ലല്ലോ?
---------------

ഇവിടുന്ന് താഴേക്കുള്ള ഇഞ്ചി മഹാത്മ്യം സിയ എന്ന വായനക്കാരന്റെ സംഭാവനയാണ്:

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

36 comments:

അഞ്ചല്‍ക്കാരന്‍ said...

ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ നന്ദു എന്ന വായനക്കാരനാണ് ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം ആദ്യമായി പ്രകടിപ്പിച്ചത്. കാര്യങ്ങള്‍ അങ്ങിനെ പോകവേ ഈ അടുത്ത കാലത്ത് ഈ പോസ്റ്റിലേക്ക് മലയാള ബ്ലോഗിങ്ങിലെ സര്‍വ്വരാലും ബഹുമാനിതയായ ഒരു ബ്ലോഗറുടെ ബ്ലോഗില്‍ നിന്നും അടിക്കടി ഹിറ്റുകള്‍ വരുന്നത് കണ്ട് ഹിറ്റുകളുടെ റൂട്ടും തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് “ഈ പോസ്റ്റ് ഒരു വ്യക്തിഹത്യാ പോസ്റ്റ് തന്നെയാണ്” എന്ന ആ ബഹുമാന്യ വനിതയുടെ സര്‍ട്ടീക്കറ്റിലാണ്. അപ്പോ ഉറപ്പിച്ചു ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നേന്ന്...അതേന്ന്...ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നെ. പാവം പാടത്ത് പടര്‍ന്ന് വിളയുന്ന കേവലമൊരു ഔഷധകിഴങ്ങിന്റെ നാമത്തിനും മലയാള ബ്ലോഗിങ്ങില്‍ പേറ്റന്റ്..

siva // ശിവ said...

പ്രിയ അഞ്ചല്‍ക്കാരാ, ഇഞ്ചിയെക്കുറിച്ചുള്ള ഈ വിവരണത്തിന്‌ ഒരുപാട്‌ നന്ദി...

Anonymous said...

ഇഞ്ചിയെ വിട്ടു പിടി ചെല്ലേ. കൊറേ കാലമായല്ല് എല്ലാരും അതിനെ കുതിര കേറണാത്? go to her posts and read all. did you find any posts about any other bloggers? പിന്നെ അവരുടെ വായനാലിസ്റ്റില്‍ അവര്‍ക്കിഷ്ടമുള്ളത് ഇടും. ഇഷ്ടമില്ലെങ്കില്‍ എന്തിനപ്പി ആ വായനാലിസ്റ്റ് തപ്പി അത് വായിച്ച് ഹിറ്റ് കൂട്ടണത്? dear anchalkaran, you can't touch her, because ഇഞ്ചിയുടെ ഭാഗത്ത് നേരും നെറിയും ഉണ്ട്. clarity ഉണ്ട്.
-ഒരു നിഷ്പക്ഷന്‍

Anonymous said...

ഹോ!!!! രോമാഞ്ചകഞ്ചുക മാകുന്നു നിഷ്പക്ഷന്‍‌റ്റെ കമന്‍‌റ്റ് അതാണ് അവളുടെ പളിറ്റിക്സ് മച്ചാ കേരള രഷ്ട്രീയത്തിലും കാണില്ല ചരിത്രമറിയുന്നവരുണ്ട് ചെല്ലാ മറ്റൊരു നിഷ്പക്ഷന്‍

കരീം മാഷ്‌ said...

ഇതു വേണ്ടായിരുന്നു അഞ്ചല്‍ക്കാരാ..!
പകയും വിദ്വേഷവും അടങുകയില്ലന്നു തോന്നുകയാണ്.
അതു ഒതുങ്ങി ശാന്തമാകുന്ന ഒരു ബ്ലോഗിംഗ് സ്വപ്നം കാണുന്നവനാണു ഞാന്‍.
അതില്‍ തന്നെ പിന്നെയും പിന്നെയും കുത്തി സുഖിക്കാന്‍ തോന്നുന്നതു പാപമാണ്.
തെറ്റുകള്‍ മനുഷ്യസഹജം,
പക്ഷെ അവ മറക്കാനും പൊറുക്കാനും കഴിയുക എന്നതു പവിത്രം.
നന്മ ആശംസിച്ചു കൊണ്ട്.

അഗ്രജന്‍ said...

അഞ്ചല്‍, ദയവായി ഈ പോസ്റ്റ് പിന്‍വലിക്കൂ!

യാരിദ്‌|~|Yarid said...

കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ലോമനെ.. അടങ്ങുകില്ല....വിവാദങ്ങളും....

മഞ്ഞ പിത്തം ബാധിച്ചവനു എല്ലാം മഞ്ഞയായെ തോന്നുള്ളു എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്...ഇതൊരു വ്യക്തിഹത്യാ പോസ്റ്റാണൊ? വായിച്ഛിട്ടു തോന്നുന്നില്ല.

ഇനി തോന്നുന്നവരോട് അതങ്ങനെയല്ല എന്നു ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടൊ?? അഥവാ ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കുന്നവരേ എത്രയെന്നു വെച്ചു ബോധ്യപെടുത്താനൊക്കും...

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Joker said...

ഹേ എന്താണിത്

ഒരാള്‍ക്ക് ഇഷ്ടമുള്ള പോസ്റ്റിട്ടുകൂടെ അതിനുള്ള സ്വാതന്ത്യം ഇവിടെ ഇല്ലേ.ഇതിലെവിടെയാണ് ഒരു വ്യക്തിയെ പരാമര്‍ശിക്കുന്നത്.പിന്നെ ഈ ബ്ലോഗ് വായിക്കുന്നവര്‍ അഞ്ചും നാലും തമ്മില്‍ തല്ലി മൂടു താങ്ങി കമന്റിടുന്ന ഒരു പൈങ്കിളി കൂട്ടം മാത്രമല്ലല്ലോ, അല്ലാത്തവരും ഇല്ലേ.അവര്‍ക്ക് ഇത് വായിക്കുമ്പോള്‍ നിര്‍ദ്ദോഷമായിട്ടുള്ള ഒരു പോസ്റ്റാണെന്നേ.തോന്നൂ.കാര്യങ്ങള്‍ സ്വതന്ത്രമായി തന്നെ നില്‍ക്കട്ടെ എന്തിനിങ്ങനെ ആവശ്യമില്ലാത്ത പോളീഷ് ഡയലോഗുകള്‍.

പിന്നെ അനോണി രാമന്മാര്‍ എവിടെ നിന്നാണ് വന്നുവീഴുന്നതാവോ ?

jinsbond007 said...

അഞ്ചല്‍സ്...

ഈ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിച്ചതാണെങ്കിലും അല്ലെങ്കിലും,നാട്ടറിവുകള്‍ പകര്‍ന്നു തന്നതിനു നന്ദി. പിന്നെ, ഒരു പ്രകൃതിദത്തമായ വസ്തുവിനൊക്കെ പേറ്റന്റ് കൊടുക്കുന്ന നിയമങ്ങളുണ്ടോ? സംസ്കൃത ഉത്പന്നങ്ങള്‍ക്കോ, സംസ്കരണപ്രക്രിയക്കോ ഒക്കെയല്ലെ പേറ്റന്റ് കിട്ടൂ? ഇഞ്ചിയുടെ പ്രോഡക്ട്സിന്റെ പേറ്റന്റാണോ ഉദ്ദേശിച്ചത്? ഇവിടെ വിക്കിപീഡിയ പറയുന്നതിങ്ങനെയാണ്.

The term patent usually refers to a right granted to anyone who invents or discovers any new and useful process, machine, article of manufacture, or composition of matter, or any new and useful improvement thereof

Ziya said...

അഞ്ചല്‍ക്കാരാ, തീര്‍ന്നില്ല.

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

ഇതിലൊക്കെ എവിടെയാ വ്യക്തിഹത്യ??
കരീം മാഷേ, അഗ്രജാ കഷ്‌ടം !

കരീം മാഷ്‌ said...

"ഐറണി സറ്റയര്‍' സങ്കേതത്തിലെ എഴുത്തുകള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരല്ല താനൊഴിച്ചു ബ്ലോഗു വായനക്കാര്‍ എന്ന തുലോം കുറഞ്ഞ ചിന്ത അഞ്ചലിനുണ്ടെങ്കില്‍ ഞാന്‍ ഈ ഭാഗത്തു നിന്നും എന്നേ സ്കൂട്ടായി (പറഞ്ഞതൊക്കെ മായിച്ചു... മായിച്ചു)
സിയാ.. കക്കഷ്ടം

യാരിദ്‌|~|Yarid said...

ഇതു വായിച്ചിട്ട് ദഹനക്കേടു തോന്നുന്നവര്‍ സിയ പറഞ്ഞതു പോലെ അല്പം ഇഞ്ചിനീരെടുത്ത് കഴിച്ചാല്‍ മതി.. ദഹനക്കേട് പെട്ടെന്ന് മാറിക്കിട്ടും...;)

ടി.രതികുമാരി said...

വാരവിചാരത്തിന്റെ സ്കോപ്പൊക്കെ തീര്‍ന്നു അല്ലേ മാഷേ? കുരുട്ടുബുദ്ധി കൊള്ളാം !!

അഞ്ചല്‍ക്കാരന്‍ said...

ശിവ,
വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഇഞ്ചിയെന്നല്ല നമ്മുടെ ചുറ്റുപാടുകളിലെ മിക്ക കിഴങ്ങുകളും ഔഷധങ്ങളാണ്.

പിന്നെ ഇഞ്ചിയോടുള്ള എന്റെ താല്പര്യം ഒരു കാലത്ത് വയറ്റ് വേദന കൊണ്ട് പുളഞ്ഞിരുന്ന എനിക്ക് ആശ്വാസം ഏകിയിരുന്നത് ഈ കിഴങ്ങാണ്.

നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ആദ്യത്തെ അനോനി ചേട്ടാ,
വായനാ ലിസ്റ്റല്ല ഇവിടെ പ്രതിപാദ്യം. ഇഞ്ചിയുടെ മഹത്വങ്ങളാണ്. ഇന്നി മഞ്ഞളിന്റെ മഹാ വീര്യങ്ങളാണ് എഴുതാനുദ്ദേശിക്കുന്നത്. അപ്പോള്‍ താങ്കള്‍ വന്ന് “മഞ്ഞളിനെ വിട്ട് പിടി” എന്ന് പറയുമോ?

“go to her posts and read all. did you find any posts about any other bloggers?......”

തുടര്‍ന്നാങ്ങോട്ടുള്ളതൊന്നും മനസ്സിലായതേ ഇല്ല. ഇഞ്ചിയും "her" ഉം തമ്മിലെന്നാ ലിങ്ക്?

എന്തായാലും വന്നതിനും അഭിപ്രായം അറിയിച്ചതിനും ഉപദേശത്തിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

രണ്ടാമത്തെ അനോനി ചേട്ടാ,
വന്നതിനും “നിഷ്പക്ഷാഭിപ്രായം” പറഞ്ഞതിനും നന്ദി. ഇഞ്ചിയെ ഒന്നു പരീക്ഷിച്ചോളൂ. ഈ നിഷ്പക്ഷതയൊക്കെ പേരിയാര്‍ കടക്കും.

അഞ്ചല്‍ക്കാരന്‍ said...

കരീം മാഷേ,
നന്മകള്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. പോസ്റ്റിലെ “വ്യക്തിഹത്യാ” പാര്‍ട്ട് പുറം ലോകമറിയട്ടെ എന്ന് കരുതിയാണ് വീണ്ടും പോസ്റ്റിയത്. ഒരിക്കല്‍ പോസ്റ്റിയപ്പോള്‍ എന്നേക്കാള്‍ തുലോം ചിന്ത കുറഞ്ഞ വായനക്കാര്‍ക്കും ഈ പോസ്റ്റില്‍ അടങ്ങിയിരുന്ന അതിഭയാനകവും ഭീവത്സവും തീവ്രവും സര്‍വ്വോപരി അങ്ങേയറ്റം അപലപനീയവുമായ വ്യക്തിഹത്യ പാര്‍ട്ട് തിരിച്ചറിയാന്‍ കഴിയാതെ പോയി. പിന്നെ മലയാള ബ്ലോഗിങ്ങിലെ പരമാത്മാവായ (ജീവാത്മാവല്ല) ഒരു വിശിഷ്ട മഹിള ഇതിലെ വ്യക്തി ഹത്യയിലേക്ക് ലിങ്ക് കൊടുത്ത് ഈ പോസ്റ്റിനെ ധന്യമാക്കിയത്.
അപ്പോപിന്നെ ആ വിശിഷ്ട വനിതയുടെ ലിങ്കിനെ ഒന്നു കൂടി പ്രചരിപ്പിക്കുക എന്ന വെറും നിര്‍ദ്ദോഷമായ ലക്ഷ്യമേ ഈ പുനര്‍ പ്രസിദ്ധീകരണത്തിനുള്ളൂ.

വന്നതിനും ഇഞ്ചിമഹാത്മ്യം വായിച്ചതിനും അഭിപ്രായം അറിയിച്ചതുനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അഗ്രജന്‍,
കയ്യീന്ന് പോയ ബാളും കരണത്ത് കൊണ്ട തല്ലും പബ്ലിഷ് ചെയ്ത പോസ്റ്റും തിരിച്ചെടുക്കുകില്ലോമനേ തിരിച്ചെടുക്കുകില്ല.

വേറെ വിശേഷം ഒന്നൂല്ലല്ലോ അല്ലേ. വേണോങ്കി ഇത്തിരി ചുക്ക് റോളാവിലെത്തിച്ച് തരാം. ഇഞ്ചി കഴിഞ്ഞു. വെറുതേയിരുന്ന് ചാറ്റുമ്പോ ചുക്കു കാപ്പിയിട്ട് കുടി...ഹല്ല പിന്നെ.

അഞ്ചല്‍ക്കാരന്‍ said...

യാരിദ്,
അത്ത് തന്നെ. ഈ സീരീസില്‍ മഞ്ഞള്‍ മഹാത്മ്യം, മഞ്ഞപിത്തത്തിന് കീഴാര്‍ നെല്ലി അത്യുത്തമം, കച്ചോലവും ഞരമ്പ് രോഗവും, നഞ്ചെന്തിന് നാനാഴി, വെട്ടുവാതം പിടിച്ച കുറുന്തോട്ടി, നെല്ലിക്കാത്തളവും എന്റെ വട്ടും, വെളുത്തുള്ളി കരുതൂ വായുവിനെ അകറ്റൂ തുടങ്ങിയ പോസ്റ്റുകളുടെ പണിപുരയിലാണ് ഞാന്‍. ഉടനേ പ്രസിദ്ധീകരിക്കപ്പെടും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ജോക്കറേ,
തെറ്റിദ്ധരിച്ചൂ...തെറ്റിദ്ധരിച്ചൂ...
ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്ന്യാണ്. ഇതിലെ വ്യക്തിഹത്യയെ ഒഴിവാക്കി ഈ പോസ്റ്റിന്റെ കാതല്‍ താങ്കള്‍ കളഞ്ഞ് കുളിക്കല്ലേ.

നന്ദി,
വന്നതിനും, വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും.

അഞ്ചല്‍ക്കാരന്‍ said...

ജിന്‍സ്‌ബോണ്ട്007,
മലയാള ബ്ലോഗിങ്ങില്‍ “ഇഞ്ചി” എന്ന നാമത്തിനാണ് സാര്‍ പേറ്റന്റുള്ളത്. അല്ലാതെ നമ്മുടെ നാട്ടിലെ ആ എരിവുള്ള ഔഷധ കിഴങ്ങിനല്ല.

വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും അറിയാവുന്നത് പങ്കു വെച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

സിയാ,
താങ്കള്‍ തന്ന വിവരങ്ങള്‍ കൂടി പോസ്റ്റില്‍ ചേര്‍ക്കുന്നു. ഇഞ്ചിയുടെ അത്ഭുത വീര്യം മനസ്സിലാക്കാന്‍ ശ്രമിച്ചതിന് നന്ദി.

വന്നതിനും അറിവുകള്‍ പങ്കുവെച്ചതിനും നന്ദി. പിന്നെ ഓര്‍ക്കുക:
ഇതൊരു വിവരദായക പോസ്റ്റല്ല. തികച്ചും ഭീവത്സമായ ഒരു വ്യക്തിഹത്യാ കുറിപ്പാണ്. എങ്കിലും താങ്കളുടെ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളൂന്നു.

അഞ്ചല്‍ക്കാരന്‍ said...

എഴുത്തച്ഛന്‍,
അങ്ങിനെ സമാശ്വാസിക്കാന്‍ വരട്ടെ. വാരവിചാരം വീണ്ടും വരുന്നുണ്ട്. വായനക്കാരില്‍ സഹതാപ കരച്ചിലുണര്‍ത്താന്‍ കാളമൂത്രം പോലെ വാരവിചാരം വീണ്ടും വരും. ആര്‍ക്കും ഒരു സമാധാനാവും തരുമെന്ന് കരുതണ്ട.

വന്നതിനും വായിച്ചതിനും ഈ പോസ്റ്റിന്റെ ഉള്ളിരിപ്പ് മനസ്സിലാക്കിയതിനും നന്ദി.

jinsbond007 said...

ഹ ഹ അഞ്ചല്‍സ്... ഒരു വ്യകതിഹത്യാ കുറിപ്പെഴുതി ചീത്തകേള്‍ക്കാനുള്ള ആഗ്രഹമാണോ അവസാനത്തെ ചില വരികളെഴുതിച്ചത്? ചീത്ത കേള്‍ക്കുമ്പോ നന്നായി രണ്ടു ചീത്ത വിളിച്ചതിനു കേക്കു ഹേ. പിന്നെ, പേറ്റന്റിനേക്കാളൂം നല്ലത്, ട്രേഡ്‌മാര്‍ക്കാവും. അതാ ഇച്ചിരെക്കൂടെ ശരി.

കമന്റില്‍ കാര്യം വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായി പോസ്റ്റ് മാത്രം വായിച്ച് തെറ്റിദ്ധരിച്ചതിനു് ക്ഷമ! പോസ്റ്റില്‍ ബഹുരാഷ്ട്രക്കുത്തകയുടെ കാര്യമൊക്കെ പറഞ്ഞതു കണ്ടപ്പോ ഒരു കണ്‍ഫ്യൂഷന്‍. ഇനി എഴുതുമ്പോല്‍ ആക്ഷേപഹാസ്യമെങ്കില്‍ അതുംകൂടി ലേബലില്‍ ചേര്‍ത്താലുപകാരമാവും.

ഇഞ്ചിയുടെ(ഒറീജിനല്‍ നാട്ടുചെടി) നല്ലോരു വിവരണം തന്നതിനു് നന്ദി.

നന്ദു said...

പ്രിയ അഞ്ചല്‍ക്കാരാ, ഒരിക്കല്‍ കൂടി ഇവിടെ വരേണ്ടി വരുമെന്ന് കരുതിയതല്ല.. അന്നത്തെ ആ പോസ്റ്റും ആ പോസ്റ്റില്‍ ഞാന്‍ അങ്ങിനെയൊരു കമന്റിടാനുണ്ടായ സാഹചര്യങ്ങളും കൂടെ വ്യക്തമാക്കുകയോ അല്ലെങ്കില്‍ അതിലെയ്ക്കുള്ള ലിങ്കുകള്‍ കൂടെ കൊടുക്കുകയോ ചെയ്തിരുന്നെങ്കില്‍ പുതിയതായി ഇവിടെ വന്ന് വായിക്കുകയും കമന്റിടുകയും ചെയ്തവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം വ്യക്തമായേനെ? എന്റെ പേരും വലിച്ചിഴച്ചതുകൊണ്ട് ഇത്രെം കുറിച്ചു എന്നെയുള്ളൂ. പോസ്റ്റ് എങ്ങിനെയിടണം എന്നുള്ളത് താങ്കളുടെ സ്വകാര്യതയില്‍ പെട്ട കാര്യമാണ്..
കരീം മാഷിനും, അഗ്രജനും, സിയയ്കും അനോണിയായ ചെല്ലക്കിളിക്കും ഒഴികെ മറ്റുള്ള പുതിയ വായനക്കാര്‍ക്ക് അതു മനസ്സിലാക്കിയെടുക്കാന്‍ സഹായകമാകും എന്നു തോന്നുന്നു?!!!

സസ്നേഹം - നന്ദു

അഞ്ചല്‍ക്കാരന്‍ said...

പ്രിയപ്പെട്ട നന്ദൂ,
അങ്ങയുടെ അന്നത്തെ കമന്റെനിക്കീ അടുത്ത കാലം വരെ മനസ്സിലായില്ലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതിയാണ് അതെനിക്ക് മനസ്സിലായത്. അതും താങ്കളുടെ പേര് “വലിച്ചിഴച്ച” ഒരു പോസ്റ്റില്‍ നിന്നും അടിക്കടി എന്റെ പോസ്റ്റിലേക്ക് ഹിറ്റുകള്‍ വന്നതിനു ശേഷം മാത്രം. ഹിറ്റുകളുടെ ഉറവിടം നോക്കി ചെന്ന ഞാന്‍ കാണുന്നത് അങ്ങേയറ്റം ഭയാനകമായ ഒരു വ്യക്തിഹത്യാ പോസ്റ്റാണ് എന്റെ ഇഞ്ചി പോസ്റ്റെന്ന ആ ബ്ലോഗറുടെ സാക്ഷ്യപത്രത്തിലാണ്. ഞാനെഴുതിയ ഈ പോസ്റ്റ് അതിന് ശേഷം ഞാന്‍ തന്നെ വായിച്ചപ്പോഴാണ് ഇതൊരു ഭീകരമായ വ്യക്തിഹത്യാ പോസ്റ്റാണെന്ന് എനിക്കും മനസ്സിലായത്.

താങ്കള്‍ പറഞ്ഞത് പോലെ സിയാക്കും കരീം മാഷിനും അഗ്രജനും മറ്റേ ചെല്ലക്കിളിക്കും ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ അതൊന്നു വിശദീകരിക്കണമായിരുന്നു. അതല്ല ഈ പോസ്റ്റിന്റെ വ്യക്തിഹത്യാ പാര്‍ട്ട് അങ്ങ് അന്നേ മനസ്സിലാക്കിയിട്ടാണ് അത്തരമൊരു കമന്റിട്ടതെങ്കില്‍ ഒന്നും ഇതുവരെ മനസ്സിലായിട്ടില്ലാത്ത എനിക്ക് ആ ലിങ്കുകള്‍ ഒക്കെ ഒന്നു തന്നു സഹായിച്ചു കൂടെ?

എന്തായാലും ഈ പോസ്റ്റിലെ വ്യക്തിഹത്യ എന്ന കുറ്റകരമായ ചെയ്തി കാട്ടി തന്ന് എന്നെ സഹായിച്ചതിന് നന്ദി.

രണ്ടാ‍മതും ഈ വഴി വന്നതിനും നയം വ്യക്തമാക്കിയതിനും നന്ദി.

Anonymous said...

ആ ഹിറ്റുകള്‍ വന്ന പോസ്റ്റിലേക്ക് ഒരു ലിങ്ക് തരൂ....PLEASE

അഞ്ചല്‍ക്കാരന്‍ said...

ഹിറ്റ് മാനേ,
“യാഹൂന്റെ ഏത്തമിടീല്‍” എന്ന് ടൈപ്പിയിട്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യ്. നേരെ അവിടെ ലാന്റ് ചെയ്യാം.

ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

ടി.രതികുമാരി said...

മാഷേ, ഇതു കണ്ടിരുന്നോ

അഞ്ചല്‍ക്കാരന്‍ said...

എഴുത്തഛന്‍,
ആ പോസ്റ്റ് നേരത്തേ വായിച്ചിരുന്നു. അതൊരു വ്യക്തിഹത്യാ പോസ്റ്റായിരുന്നു എന്ന് ഇപ്പഴാ മനസ്സിലായത്. പക്ഷേ നല്ല അസ്സല്‍ എഴുത്ത്.

ലിങ്ക് കാട്ടി തന്നതിന് നന്ദി.

തളത്തില്‍ ദിനേശന്‍ said...

ഇഞ്ചിനീര് ആരോഗ്യത്തിനു നല്ലതാണെന്ന് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. കഴിക്കുമ്പോള്‍ അതിന്റെ ദുഷിപ്പ് കളയണമെന്ന് മാത്രം. ഇരുമ്പിന്റെ കത്തിയോ മറ്റോ എടുത്ത് ചൂടാ‍ക്കി ഇഞ്ചിനീരില്‍ ‘ശ്ശീ ശ്ശീ’ എന്ന് വെച്ചുകൊടുത്താല്‍ ഇഞ്ചിയുടെ വേസ്റ്റ് അടിയിലൂറും. എന്നിട്ട് വേണം കഴിക്കാം.
ഇഞ്ചിയുടെ അച്ചാറും വിശേഷപ്പെട്ടതാണ്.

അഞ്ചല്‍ക്കാരന്‍ said...

തളത്തില്‍ ദിനേശാ,
ഇഞ്ചിയുടെ അത്ഭുതകരമായ ഔഷധ വീര്യത്തെകുറിച്ച് ഒരറിവ് കൂടി തന്നതിന് നന്ദി.

ഇഞ്ചിക്കറി നൂറ് കറികള്‍ക്ക് തുല്യമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇഞ്ചി വറുത്തിട്ട് അരച്ച് പുളിയും ചേര്‍ത്തുണ്ടാക്കുന്ന തവിട്ട് നിറത്തിലുള്ള ആ കറിയുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വേറൊരു കറിയും വേണ്ട.

ഇതുവരെ വന്നതിനും പുതിയൊരറിവ് കൂടി തന്നതിനും നന്ദി.

----------------
എഴുത്തഛന്‍
ആ പോസ്റ്റ് “വാരവിചാരത്തില്‍” ചേര്‍ത്തിട്ടുണ്ട് . നന്ദി.

അരൂപിക്കുട്ടന്‍/aroopikkuttan said...

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എന്റെ ബ്ലോഗില്‍ വന്ന് എന്നെ അനുഗ്രഹിക്കണം!!മാതൃവന്ദനം!!

hi said...

നന്നായിട്ടുണ്ട് പോസ്റ്റ്.
പിന്നെ മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് ..കാണുന്നതെല്ലാം.. മഞ്ഞ. എന്ന് കേട്ടിട്ടില്ല ?
ഇതെങ്ങനെ വ്യക്തിഹത്യ ആകും ?