Thursday, May 01, 2008

അരുത്...അഗ്രജാ പോകരുത് അഥവാ അഗ്രജന്‍ നീതി പാലിക്കുക!

അഗ്രജന്‍ ബ്ലോഗ് പൂട്ടി!
അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള നാലു ബ്ലോഗുകളും ഇന്നലെ മുതല്‍ കാണാതായിരിക്കുന്നു! ആദ്യം കരുതിയത് ഗൂഗ്ലിന്റെ കുരുത്തക്കേട് കൊണ്ട് അഗ്രജ ബ്ലോഗുകള്‍ അപ്രത്യക്ഷമായി എന്നാണ്. അഗ്രജ ബ്ലോഗുകള്‍ എവിടേയെന്ന നീണ്ട അന്വോഷണത്തിനൊടുവിലാണ് ആ ഞെട്ടിക്കുന്ന സത്യം വെള്ളിടി പോലെ ഞാന്‍ മനസ്സിലാക്കിയത്...
അഗ്രജന്‍ ബ്ലോഗും പൂട്ടി...ബ്ലോഗിങ്ങും നിര്‍ത്തി.

അഗ്രജന്‍ എനിക്കാരായിരുന്നു?
ജോര്‍ജ്ജ് ബുഷ് എനിക്കാരായിരുന്നു? സദ്ദാം ഹുസ്സൈന്‍ എനിക്കാരായിരുന്നു? ഉസാമ ബിന്‍ലാദന്‍ എനിക്കാരായിരുന്നു? വീരപ്പന്‍ എനിക്കാരായിരുന്നു? ബെര്‍ളീതോമസ് എനിക്കാരായിരുന്നു? വിശാല മനസ്കന്‍ എനിക്കാരായിരുന്നു? കുറുമാനും ദേവനും എനിക്കാരായിരുന്നു? തറവാടിയും വല്ല്യമ്മായിയും എനിക്കാരായിരുന്നു? ഇവരൊന്നും എനിക്കാരുമായിരുന്നില്ല. അതു പോലെ നിരര്‍ത്ഥകമായ ഒരു ചോദ്യമല്ല “അഗ്രജന്‍ എനിക്കാരായിരുന്നു?” എന്നത്.

പച്ച ജീവനോടെ ഞാനാദ്യം കണ്ട മലയാള ബ്ലോഗറായിരുന്നു അഗ്രജന്‍. മലയാള ബ്ലോഗെഴുതുന്നത് വിചാരവും ജീവനും ഓജസ്സും ഉള്ള മനുഷ്യരാണെന്ന് ഞാനാദ്യം തിരിച്ചറിഞ്ഞത് അന്ന് ആ ഇരുണ്ട രാത്രിയില്‍ ഷാര്‍ജ്ജാ റോളയില്‍ വെച്ച് അഗ്രജ ബ്ലോഗറെ കണ്ട നിമിഷമായിരുന്നു. അന്നു മുതല്‍ അഗ്രജാ താങ്കള്‍ എന്റെ എത്ര തല്ലു കൊള്ളി പോസ്റ്റുകള്‍ ഡ്രാഫ്റ്റാക്കാന്‍ മുന്‍‌കൈടുത്തു?. ഇന്നും ബൂലോഗത്ത് കൂടുതല്‍ ചതവുകള്‍ ഇല്ലാതെ തുടരാന്‍ കാരണക്കാരന്‍ അഗ്രജനായിരുന്നു. അദ്ദേഹം മുടക്കിയ ബ്ലോഗ് പോസ്റ്റുകള്‍ എന്റെ ബൂലോഗ വാസത്തിനിന്നും കടപ്പെട്ടിരിക്കുന്നു. ജീ ടാക്ക് തുറക്കുമ്പോള്‍ പച്ച പുള്ളിയുമായി എന്നും എന്റെ കോണ്ടാക്ടില്‍ അഗ്രജന്‍ ഉണ്ടായിരുന്നു. ഈ ചാറ്റ് യുഗത്തില്‍ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലുളവാക്കി എല്ലായിപ്പോഴും എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അഗ്രജാ അങ്ങില്ലാത്ത ബ്ലോഗ് ലോകത്തില്‍ ഞാനെങ്ങിനെ പിടിച്ച് നില്‍ക്കും?

ബ്ലോഗ് പൂട്ടി ബ്ലോഗെഴുത്ത് നിര്‍ത്തിയ അഗ്രജന്‍ ജീടോക്കില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമായി എന്നതാണ് എന്നെ കൂടുതല്‍ വിഷണനാക്കുന്നത്. ഒരു തരത്തിലുള്ള ഔപചാരികതയും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും “നമസ്കാരം” പറഞ്ഞ് കടന്നു ചെല്ലാവുന്ന എന്റെ ഒരു കോണ്ടാക്ട് ആയിരുന്നു അഗ്രജന്‍. ജീടാക്കില്‍ നിന്നും അദ്ദേഹത്തിന്റെ പച്ച പുള്ളി അപ്രത്യക്ഷമായതിനെ എങ്ങിനെ ഞാന്‍ ഉള്‍കൊള്ളും.

ആഴ്ചക്കുറിപ്പുകള്‍ എനിക്ക് ഹരമായിരുന്നു. ആഴ്ചക്കുറിപ്പുകളാണ് എന്റെ വാരവിചാരത്തിന് ഹേതുവായത്. ആഴ്ചക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന “പാച്ചു” എന്ന കൊച്ചു കുറുമ്പുകാരിയുടെ ഫാന്‍ ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സഹിക്കും? ഒരു വാരം പാച്ചുവില്ലാതെ ആഴ്ചക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബൂലോഗത്ത് നടന്നിരുന്നത്. ഇന്നി പാച്ചുവിന്റെ വികൃതികളുമായി ആഴ്ചക്കുറിപ്പുകള്‍ വരില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഈ ബൂലോഗം എങ്ങിനെ ഉള്‍കൊള്ളും? പാച്ചുവിന്റെ ഒന്നാം നമ്പര്‍ ഫാനായ അതുല്യേച്ചി ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സ്വീകരിക്കും. എന്നും ആഴ്ചക്കുറിപ്പില്‍ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചിരുന്ന ദേവന്‍, തറവാടി, വല്യമ്മായി, അപ്പു, അഭിലാഷ്, സാജന്‍,ദില്‍ബന്‍,കുറുമാന്‍, ശ്രീ, സിമി, സുല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വായനക്കാര്‍ ഈ ബ്ലോഗ് പൂട്ടലിനോട് എങ്ങിനെ പ്രതികരിക്കും? ദൈവമേ...ബൂലോഗത്തെ കാത്തുകൊള്ളേണമേ...


പ്രിയപ്പെട്ട അഗ്രജാ,
ബ്ലോഗെഴുത്ത് നിര്‍ത്തുന്നതും തുടരുന്നതും താങ്കളുടെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് താങ്കളുടെ വായനക്കാരനോട് താങ്കള്‍ കാട്ടുന്ന അനീതിയാണ്. ഒരു പോസ്റ്റ് പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റിലെ കമന്റുകള്‍ കൂടി ചേരുമ്പോഴാണ്. അതായത് കമന്റെഴുതുന്നവരുടെ ചിന്തകളും വിചാരങ്ങളും ആണ് ഒരു പോസ്റ്റിനെ ജീവസ്സുറ്റതാക്കുന്നത്. താങ്കള്‍ ബ്ലോഗ് പൂട്ടുമ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ക്കൊപ്പം ആ കമന്റുകളും തമസ്കരിക്കപ്പെടുന്നു. ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ ബ്ലോഗും പൂട്ടണം എന്നില്ലല്ലോ? ബ്ലോഗ് അങ്ങിനെ കിടക്കട്ടെ. വായിച്ചിട്ടുള്ളവര്‍ക്ക് പിന്നെയെപ്പോഴെങ്കിലും പുനര്‍വായനക്ക് അത് ഉതകുമെങ്കില്‍ അതിന് താങ്കളായിട്ടെന്തിന് തടസ്സം നില്‍ക്കണം? പ്രസിദ്ധീകരിക്കെപ്പെട്ട പോസ്റ്റ് പൊതു സ്വത്താണ്. ബ്ലോഗര്‍ ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ താഴിട്ട് പൂട്ടേണ്ടുന്നതല്ല ബ്ലോഗുകള്‍.


അതുകൊണ്ട് അഗ്രജാ താങ്കള്‍ നീതി പാലിക്കുക! അടച്ചു പൂട്ടിയ ബ്ലോഗുകള്‍ തുറന്നിടുക! ബ്ലോഗെഴുത്ത് നിര്‍ത്തിയത് അങ്ങിനെ തന്നെ തുടരട്ടെ-താങ്കള്‍ക്കിഷ്ടമുള്ളിടം വരെ. പക്ഷേ ബ്ലോഗുകള്‍ തുറന്നിടണം!

അല്ലെങ്കില്‍.....ജാഗ്രതൈ! ആഴ്ചക്കുറിപ്പുകള്‍, പടയിടം, ആഗ്രജാപ്രദേശം, പാച്ചുവിന്റെ ലോകം തുടങ്ങിയ പേരില്‍ മറ്റൊരാള്‍ ബ്ലൊഗ് തുടങ്ങുന്നത് താങ്കള്‍ക്ക് നിറമിഴികളോടെ കണ്ട് നെടുവീര്‍പ്പിടേണ്ടി വരും.

27 comments:

അഞ്ചല്‍ക്കാരന്‍ said...

അഗ്രജന്‍ ബ്ലോഗ് പൂട്ടി!

അയിന് തനിക്കെന്നാ എന്നോ?

എനിക്കൊന്നുമില്ല...

പക്ഷേ എനിക്കൊരു പോസ്റ്റിനുള്ള വകയൊത്തില്ലേ?

അഗ്രജന് നന്ദി.

അനോണി മാഷ് said...

ഞാനും ഗദ് ഗദനാകുന്നു. അല്ല മാഷേ, ബ്ലോഗു നിര്‍ത്തിപ്പോയ ആളോട് ഇവിടെക്കിടന്നു കൂവീട്ട് എന്തു കാര്യം? അങ്ങോര് കാണാനാണേല്‍ വല്ല പത്രത്തിലോ ടി.വിയിലോ പരസ്യം കൊടുക്കണ്ടേ?

ആഗ്നേയാ said...

ഇങ്ങനെയൊരു സംഭവം ഇപ്പോഴാണ് അറിയുന്നത്.
ഇതൊന്നു ചോദിച്ചിട്ട് തന്നെ ബാക്കിക്കാര്യം.

ശ്രീനാഥ്‌ | അഹം said...

ഒഹോ... എന്തുപറ്റിയോ ആവോ? കമന്റുകള്‍ കുറഞ്ഞതാവുമോ ഈ ആത്മഹത്യക്ക്‌ കാരണം?

അപ്പു said...

അഞ്ചലേ, താങ്കളെന്തിനാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്? ഒരു ഫോണ്‍കോളില്‍ ഒതുക്കാവുന്ന കാര്യമല്ലേ ഇത്? ഇതുചുമ്മാ ഒരു അഗ്രജന്‍ ബ്ലോഗുകളുടെ പരസ്യം പോലെയായിപ്പോയി. :-(

അഗ്രജന്‍ എവിടെപ്പോയെന്നാ ഈ പറയുന്നത്? അഗ്രജന്‍ പോയാലും മുസ്തഫ ഷാര്‍ജയില്‍തന്നെയില്ലേ? അതുമതി. പിന്നെ, അഗ്രജന്‍ ബ്ലോഗില്‍നിന്നു പോകും പോകും. കണ്ടറിയണം! ഈ ബ്ലോഗുകവലയില്‍ ഇറങ്ങി എല്ലാദിവസവും ഒന്നു കറങ്ങുന്നത് ശീലമാക്കിയ ആര്‍ക്കും അങ്ങനെ പോകാനാവില്ല. പറ്റുമോ? പിന്നെ ഇടയ്ക്കിടെ ഇങ്ങനെ “അയ്യോ അച്ഛാ പോകല്ലേഅയ്യോ, അച്ഛാ പോകല്ലേ“ എന്നു കേള്‍ക്കാന്‍ വേണ്ടിയല്ലേ പലരും ഇടയ്ക്കിടെ യാത്രപറഞ്ഞുപോകുന്നത്.

ഇനി അഗ്രജനെ ഒന്നു വിളിച്ചൂനോക്കട്ടെ, ഇവിടെയുണ്ടോ എന്നറിയണമല്ലോ

യാരിദ്‌|~|Yarid said...

അല്ലെങ്കില്‍ തന്നെ ഈ ബൂലോഗത്ത് സ്ഥിരമായി നില്‍ക്കമെന്നു ആര്‍ക്കും ഉറപ്പു കൊടുത്തിട്ടോന്നുമല്ലല്ലൊ ആരും ബ്ലോഗ് തുടരുന്നത്..

ഒരഗ്രജന്‍ പോയാല്‍ മറ്റൊരാള്‍ വരും. ഒരഞ്ചല്‍ക്കാരന്‍ പോയാല്‍ മറ്റൊരഞ്ചല്‍ക്കാരന്‍ ആ സ്ഥാനത്ത് വരും.. ആദ്യം കുറെ ദിവസം അഗ്രജന്‍ എവിടെ, അല്ലെങ്കില്‍ അഞ്ചല്‍ക്കാരനെവിടെയൊന്നൊക്കെ ചോദിക്കും. പതിയെ പതിയെ ആള്‍ക്കാരും അഗ്രജനെയും അഞ്ചല്‍ക്കരനേയും എല്ലാവരെയും മറക്കും..അത്രെയുള്ളൂ ഈ ബൂലോഗം. ....!!!

തറവാടി said...

വിഷയ ദാരിദ്ര്യം ഒരു വല്ലാത്ത പ്രശ്നം തന്നെയാണല്ലെ അഞ്ചലേ.

ബീരാന്‍ കുട്ടി said...

തറവാടി ഭായി,
അത്‌ കലക്കി, കൊട്‌കൈ.
അഗ്രൂജി എങ്ങും പോവില്ല, പാച്ചുന്റെ ഹോം വര്‍ക്ക്‌ തീര്‍ത്തിട്ട്‌ പിന്നെ ബ്ലോഗെഴുതാന്‍ സമയം ബാക്കിയുണ്ടാവില്ല.

സാല്‍ജോҐsaljo said...

ഏഷ്യാനെറ്റിന്റെതന്നെ പ്രോഗ്രാമുകളെ കോമഡിയാക്കുന്ന സിനിമാല ഇന്നല്ലേ... അല്ലേ...


റിമോട്ട് കാണുന്നില്ലല്ലോ?

Joker said...

ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ ?..................

“ ഒരു പൈങ്കിളിക്കഥ “

അഗ്രജന് വക തിരിവ് എന്ന ഒന്നുണ്ടെങ്കില്‍ ഇനി അയാള്‍ ബ്ലോഗിങ്ങ് തുടരില്ല..കട്ടാ‍യം...........................

അത്ക്കന്‍ said...

അഞ്ചല്‍കാരോ...
താങ്കള്‍ക്ക് അഭിപ്രായത്തിന് കൂട്ടായി ഞാനും ഉണ്ട്.

അഗ്രജാ.....തിരിച്ചു വരൂ.ഊഊഊഊഊഊഊഊഊ,
ഈ ബൂലോഗ വാസികളെ കുളിരണിയിക്കൂ.

പൊറാടത്ത് said...

എന്താ അഞ്ചല്‍ക്കാരാ.. സ്വയം നന്നാവില്ല, ആരെയുമൊട്ട് നന്നാവാന്‍ സമ്മതിയ്ക്കുകയുമില്ല...!!

പിന്നെ, എല്ലാരും പറഞ്ഞത് കടമെടുക്കുന്നു...

“....എനിക്കൊരു പോസ്റ്റിനുള്ള വകയൊത്തില്ലേ?“(താങ്കളുടെ).. അതന്നെ കാ‍ര്യം...!!

“..ഇതുചുമ്മാ ഒരു അഗ്രജന്‍ ബ്ലോഗുകളുടെ പരസ്യം പോലെയായിപ്പോയി...“ (അപ്പുമാഷ്)

“ വിഷയ ദാരിദ്ര്യം ഒരു വല്ലാത്ത പ്രശ്നം ..” (തറവാടി)

പിന്നെ, എനിയ്ക്ക് ഏറ്റവും ഇഷ്ടമായത്.,
“അഗ്രജന് വക തിരിവ് എന്ന ഒന്നുണ്ടെങ്കില്‍ ഇനി അയാള്‍ ബ്ലോഗിങ്ങ് തുടരില്ല..കട്ടാ‍യം...“ (ജോക്കര്‍)

അഞ്ചല്‍ക്കാരന്‍ said...

അനോനി മാഷേ,
അച്ചടി മാധ്യമങ്ങള്‍ നമ്മുക്ക് അനഭിമതമല്ലേ? ടി.വീയില്‍ കൊടുക്കാന്ന് വെച്ചാ അവിടെ അവരിതും റിയാലിറ്റി ഷോയാക്കും. അതുകൊണ്ടാണ് നമ്മുടെ പട്ടയ സ്ഥലത്ത് തന്നെ ഈ പോസ്റ്റ് താങ്ങിയത്.

നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.

അഞ്ചല്‍ക്കാരന്‍ said...

ആഗ്നേയാ,
അടിയന്തിര സംഗതികള്‍ അപ്പഴപ്പോള്‍ അറിയേണ്ടേ. ആദ്യം തന്നെ അറിഞ്ഞതു കൊണ്ട് നമ്മുക്കൊരു പോസ്റ്റിന് വഹയായി.

പോട്ടെ...സാരോല്ല. ചോയിക്കാനൊന്നും നില്‍ക്കണ്ട.

അഞ്ചല്‍ക്കാരന്‍ said...

ശ്രീനാഥ്.

കമന്റുകള്‍ നോക്കി ബ്ലോഗെഴുതുന്നവരില്‍ അഗ്രജന്‍ പെടുമെന്ന് തോന്നുന്നില്ല. അഞ്ചല്‍ക്കാരന് കമന്റാണ് ചോറ്. കമന്റില്ലേല്‍ അഞ്ചലേയില്ല.

നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂ,
അഗ്രജനോ അപ്പുവിനോ പരസ്യം കൊടുക്കണമെങ്കില്‍ നിങ്ങളുടെയൊക്കെ ഫോട്ടോ വെച്ചും ഈ ബ്ലൊഗുകള്‍ പോയി വായിക്കൂ എന്ന് പോസ്റ്റിടാന്‍ എനിക്ക് ഒരു മടിയും ഇല്ല. നല്ലതിനെ നല്ലതെന്നും പറയാന്‍ മടിക്കേണ്ടുന്നതില്ലല്ലോ. അഗ്രജന്റെ ബ്ലോഗുകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു നല്ല വായനക്കാരന്‍ എന്ന നില്ലക്ക് എനിക്ക് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. അതിനോടൊപ്പം ബ്ലോഗും കൂടി പൂട്ടി പോയാലോ?

പിന്നെ എന്തിനാ ഇങ്ങിനെയൊരു പോസ്റ്റിട്ടത് എന്ന ന്യായമായ ചോദ്യത്തിന് അതിലും ന്യായമായ ഉത്തരം. ബ്ലോഗിങ്ങില്‍ എന്റെ റോള്‍ മോഡല്‍ സാക്ഷാല്‍ ബെര്‍ളീതോമസാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകളാണ് താങ്കള്‍ക്കുള്ള ഉത്തരവും:
“എന്റെ ബ്ലോഗ്, എന്റെ പോസ്റ്റ്, എനിക്കിഷ്ടമുള്ളത് ഞാനെഴുതും....”

താങ്കളുടെ ബ്ലോഗിലെ സാനിദ്ധ്യത്തിനും അഭിപ്രായത്തിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

യാരിദ്,
നന്ദി. ഈ സാനിദ്ധ്യത്തിന്.

ബ്ലോഗെഴുത്ത് നിര്‍ത്തുന്നതും തുടരുന്നതും അവരവരുടെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് അവരവരുടെ വായനക്കാരോട് ചെയ്യുന്ന നീതി കേടാണ്. അതു സൂചിപ്പിക്കുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശ്യവും. ഒരു ഫോണ്‍ കോളില്‍ ഈ ആവശ്യം അഗ്രജനെ അറിയിച്ചു കൂടായിരുന്നോ എന്ന അപ്പുവിന്റെ ചോദ്യം പ്രസക്തമാണ്. എങ്കിലും ബ്ലോഗെഴുത്ത് നിര്‍ത്തുന്നവര്‍ ബ്ലോഗ് പൂട്ടുന്നതനെ ന്യായീകരിക്കാന്‍ കഴിയില്ല എന്ന സന്ദേശം ബൂലോഗത്തെത്തിക്കാന്‍ അഗ്രജന്റെ ബ്ലോഗ് പൂട്ടലിനെ ഉപയോഗപ്പെടുത്തുകയാണ് ഞാന്‍ ചെയ്തത്. അത് അഗ്രജനോടുള്ള എന്റെ സ്വാതന്ത്ര്യമായിരുന്നു.

ആദ്യം ബ്ലോഗ് പൂട്ടിയിരുന്ന അഗ്രജന്‍ ഈ പോസ്റ്റിന് ശേഷം ബ്ലോഗുകള്‍ തുറന്നിട്ടത് ഈ പോസ്റ്റിന്റെ സന്ദേശം അഗ്രജന്‍ ഉള്‍കൊണ്ടു എന്നതിന് തെളിവാണ്. അതു കൊണ്ട് തന്നെ ഈ പോസ്റ്റ് അതിന്റെ ലക്ഷ്യം നേടി എന്ന് കരുതുന്നതില്‍ തെറ്റില്ലാല്ലോ?

നന്ദി.

അഞ്ചല്‍ക്കാരന്‍ said...

തറവാടി,
വെള്ളം പോലും ചവച്ച് കുടിച്ച് വിശപ്പ് മാറ്റാന്‍ കഴിവില്ലാത്ത, ദാരിദ്ര്യത്തിന്റെയും പഷ്ണിയുടേയും നല്ലിപ്പലക കണ്ട് കഴിയുന്നവരോട് ചെന്ന് “നിങ്ങള്‍ക്ക് ദാരിദ്ര്യമാണ് അല്ലേ കഷ്ടം...എന്നാത്തിനാ ഇങ്ങിനെ ജീവിക്കുന്നത്” എന്ന് ചോദിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്?

ജന്മനാ മുടന്തനായവനെ കാണുമ്പ കാണുമ്പം‍ “മുടന്തന്‍ ...മുടന്തന്‍” എന്ന് വിളിക്കേണ്ടുന്നതിന്റെ കാര്യമുണ്ടോ?

അതു പോലെ ഈ ബ്ലോഗില്‍ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തില്‍ കാതലുള്ള വിഷയങ്ങള്‍ പോസ്റ്റായി വന്നിട്ടുണ്ടോ? ഇല്ല തന്നെ. അപ്പ പിന്നെ ഇവിടെ വിഷയ ദാരിദ്ര്യം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

എല്ലാവരും വിഷയങ്ങള്‍ പോസ്റ്റാക്കുന്നു. ഞാന്‍ പോസ്റ്റുകളെ വിഷയമാക്കുന്നു. അത്ര തന്നെ.

ആശയമില്ലാത്തവന്റെ ബ്ലോഗുകള്‍ക്ക് ഒരു മാതൃകയാണ് “അഞ്ചല്‍ അഥവാ The Post"

നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.

കുറുമാന്‍ said...

അഗ്രജന്‍ ബ്ലോഗ് തുറന്നോ?

എങ്കില്‍ അത് താങ്കളുടെ ഈ പോസ്റ്റ് കാരണമായിരുന്നോ?

എങ്കില്‍ അഗ്രജന്റെ കരണത്തൊരടി ഞാന്‍ അടിക്കും.

അഞ്ചല്‍ക്കാരന്‍ said...

ബീരാങ്കുട്ടീ,
കൊട് കൈ...
സുഖം തന്നെയല്ലേ?

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

സാല്‍ജോ,
ഇതൊരു മന്ദ ബുദ്ധീ ബ്ലോഗാണേ...ഒന്നും മനസ്സിലായില്ല.

എങ്കിലും കമന്റിഷ്ടപ്പെട്ടു.

നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ജോക്കറേ,
അഗ്രജന് ഇഷ്ടമുള്ളപ്പോള്‍ എഴുതട്ടെ. അല്ലെങ്കില്‍ എഴുതാതിരിക്കട്ടെ. നമ്മുക്കെന്തിനാ പിടിവാശി. ഒരാള്‍ കൂടുതല്‍ ബ്ലോഗെഴുതിയാല്‍ അത്രയും കൂടി ബ്ലോഗ് പ്രചരിക്കപ്പെടുന്നു-എഴുതുന്നയാളുടെ സുഹൃത്തുക്കളിലൂടെയും സമൂഹത്തിലൂടെയും. ഒരാള്‍ ബ്ലോഗെഴുത്ത് നിര്‍ത്തിയാല്‍ അത്രയും പ്രചാരം നഷ്ടപ്പെടുന്നു.

അതുകൊണ്ട് കൂടുതല്‍ ബ്ലോഗു പോസ്റ്റുകള്‍ ഉണ്ടാകട്ടെ. അതിലൂടെ കൂടുതല്‍ വായനക്കാരും. അങ്ങിനെ ബ്ലോഗിങ്ങ് ജനകീയമാകട്ടെ!

ബ്ലൊഗിലേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അത്ക്കന്‍,
ഐക്യദാര്‍ഢ്യത്തിന് നന്ദി.

അഞ്ചല്‍ക്കാരന്‍ said...

പൊറാടത്ത്,
“വടി കൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍...”
പ്രൊഫൈല്‍ ശ്രദ്ധിച്ചിരുന്നോ?

എന്നെ തല്ലിയിട്ട് കാര്യമില്ല. നന്നാവുന്ന ജന്മമല്ല. എത്ര പേരാ നന്നാവാന്‍ വേണ്ടി അടിക്കടി നമ്മുക്ക് സാരോപദേശ ഈമെയിലുകള്‍ അയക്കുന്നത്. എന്നിട്ട് നാന്നവുന്നില്ല.

ഇന്നി ഗൂഗിളും അഗ്രഗേറ്ററുകളും വിചാരിച്ചാലേ രക്ഷയുള്ളു. ഈ ബ്ലോഗിനെയങ്ങ് വിലക്കുക. പിന്നെയെന്നാ ചെയ്യുമെന്ന് കാണണമല്ലോ?

നന്ദി...വന്നതിനും അഭിപ്രായം അറിയിച്ചതിനും.

അഞ്ചല്‍ക്കാരന്‍ said...

കുറുമാന്‍ ജീ,
അഗ്രജന്‍ ബ്ലോഗെഴുത്ത് വീണ്ടും തുടങ്ങിയെന്നല്ല ഞാന്‍ പറഞ്ഞത്. ബ്ലോഗുകള്‍ തുറന്നിട്ടു എന്നാണ്.

അഗ്രജന്‍ ബ്ലോഗെഴുതുന്നതും നിര്‍ത്തുന്നതും അദ്ദേഹത്തിന്റെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് അങ്ങിനെയല്ല. പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അത് പൊതു സ്വത്താണ് എന്ന് കരുതുന്നവനാണ് ഞാന്‍. അത് പിന്നെ തടഞ്ഞ് വെക്കാനോ ഡിലീറ്റ് ചെയ്യാനോ ബ്ലോഗിന്റെ ഉടമക്ക് എന്തെങ്കിലും അവകാശം ഉണ്ട് എന്ന് പറയാന്‍ കഴിയില്ല.

അപ്പോ പിന്നെ താന്‍ എന്തിനാടോ കോപ്പേ ബൂലോഗാ ക്ലബ്ബിലിട്ട ഒരു പോസ്റ്റ് ഡ്രാഫ്റ്റാക്കിയിട്ട് താന്‍ തന്റെ ബ്ലോഗിലിട്ടത് എന്ന ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രം:
“ഒരു നല്ല മനുഷ്യനെ ആക്ഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം ഒന്നു കൊണ്ട് മാത്രമാണ് ഞാന്‍ പോസ്റ്റ് മാറ്റി എന്റെ പട്ടയ സ്ഥലത്ത് ഇട്ടത്. ബൂലോഗ ക്ലബ്ബില്‍ അനോനി ഓപ്‌ഷന്‍ അടക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഇന്ന് രാവിലേ മുതല്‍ ഈ പോസ്റ്റിലും അനോനി അക്രമണം ഉണ്ടാകാന്‍ തുടങ്ങിയതാണ്. ഞാന്‍ അനോനി ഓപ്‌ഷന്‍ അടച്ച് പോസ്റ്റ് തുറന്നിട്ടു. അത്ര തന്നെ.”

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കുറുമാന്‍ said...

അഞ്ചലേ,

അതാ ഞാന്‍ ചോദിച്ചതും. താങ്കള്‍ ഒരു പോസ്റ്റ് ഇട്ടത് കൊണ്ടാണോ അഗ്രജന്‍ തന്റെ ബ്ലോഗ് തിരികെ തുറന്നത്?

എന്നോടാരോ ചോദിദ്ച്ചു ചാറ്റില്‍. അഗ്രജന്‍ ബ്ലോഗ് പൂട്ടിയത് ശരിയാണോ? (ആളാരാന്നെനിക്കറിയാം. ബട്ട്, നെയിം വിത്ത് ഹെല്‍ഡ്).

ഞാന്‍ പറഞ്ഞു അറിയില്ല എന്ന്.

ഉടനെ വിളിച്ചു അഗ്രജനെ

താന്‍ പൂട്ടിയാ?

ഉവ്വ്?

എന്താ കാരണം?

ചുമ്മാ, പണിയില്‍ കോണ്‍സട്രേറ്റ് ചെയ്യാന്‍ വേണ്ടി.

അതിനു ബ്ലോഗ് പൂട്ടണാ? പണിയില്‍ ശ്രദ്ധിച്ചാല്‍ പോരെ എന്നെ പോലെ (മുടി‌)

അല്ല തീരുമാനിച്ചുറപ്പിച്ചതാ.

ശരി. തന്റെ ഇഷ്ടം. തന്റെ ബ്ലോഗ് പൂട്ടണ്ട,താന്‍ പോസ്റ്റാണ്ടും, കമന്റാണ്ടും തന്റെ പണി നോക്ക് എന്ന് പറഞ്ഞതെന്നിഷ്ടം.

ഇത് സംഭവിച്ചത് രാവിലെ. താങ്കളുടേ പോസ്റ്റ് വന്നത് അതിനൊക്കെ മണിക്കൂറുകള്‍ക്ക് ശേഷം.


അപ്പോ പറഞ്ഞ് വന്നത് ഈ ജാതി പോസ്റ്റിലൊന്നും ഒരു കാര്യവുമില്ല.....വേണോന്‍ വേണെങ്കി പോസ്റ്റും, കമന്റും.....സ്വാദീനിക്കരുത്.

അഞ്ചല്‍ക്കാരന്‍ said...

കുറുമാന്‍ ജീ,
കാരണമെന്താണേലും ഒരു ബ്ലോഗും പൂട്ടി പോകുന്നതിനെ ഉള്‍കൊള്ളാന്‍ കഴിയില്ല.

അപ്‌ഡേറ്റ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അവരവരുടെ ഇഷ്ടം.

എന്തായാലും അഗ്രജന്‍ ബ്ലോഗ് വീണ്ടും തുറന്നിട്ടു. അത് ഈ പോസ്റ്റിന് ശേഷമായിരുന്നു എന്ന് ഞാനൊന്നഹങ്കരിച്ചോട്ടെ സര്‍...

സത്യമതല്ലെങ്കിലും!