Sunday, July 27, 2008

ഗ്യാലറികളിലെ ആരവം ഒട്ടും ചോരാതെ ബൂലോഗത്തേയ്ക്ക്....

ചന്ദ്രികയുടെ സ്പോര്‍ട്ട്സ് ലേഖകന്‍ കമാല്‍ വരദൂറിന്റെ ബ്ലോഗ് ഗ്യാലറികളിലെ അവേശവും ആരവവും ഒട്ടും ചോരാതെ കായിക പ്രേമികളിലേയ്ക്ക് എത്തിയ്ക്കുന്ന ബ്ലോഗ് എന്നതിലുപരി മലയാള ബ്ലോഗിങ്ങില്‍ കായികമേളകള്‍ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഏക ബ്ലോഗ് എന്ന പ്രാധാന്യവും അര്‍ഹിയ്ക്കുന്നു. ലോക കായിക മാമാങ്കങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഒട്ടും ചൂടാറാതെ അദ്ദേഹം ബൂലോഗത്തോടും പങ്കു വെയ്ക്കുന്നു.

കായിക മേളകളുടെ റിപ്പോര്‍ട്ടുകളോടൊപ്പം തന്നെ തന്റെ നിലപാടുകളും വിശകലനങ്ങളും വിശദീകരിയ്ക്കുന്ന കമാല്‍ വരദൂറിന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന് മുതല്‍ കൂട്ടാണ് എന്ന് പറയാതെ വയ്യ.

കമാല്‍ വരദൂറിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇവിടെ.

5 comments:

പിതാമഹം said...

വരതൂരിന്‍റെ ക്രിക്കറ്റ് അവലോകനം ചാനലില്‍ വരുമ്പോള്‍ വിയോജിക്കാറുണ്ട്. സ്പോര്‍ട്സ് ലേഖകര് ഭാഗ്യ്വാന്മാരാണ്. ....യാത്രകള്‍.. ലോകം മുഴുവന്‍ പാസ്പോര്‍ട്ടില്‍...

അരൂപിക്കുട്ടന്‍/aroopikkuttan said...

ബൂലോകപ്പോലീസിനോട്!!

നിങ്ങള്‍ കാണുന്നില്ലേ അത്യന്തം നിന്ദ്യവും മൃഗീയവും പൈശാചികവുമായ ഈ മോഷണം?!
ഇതിനെതിരേയും ഒരു “കരിവാര”ത്തിന് സ്കോപ്പുണ്ടോ എന്നു നോക്കൂ ഏമാന്മാരേ...!
ബൂലോകത്തൂന്ന് പുറത്തേക്കും പുറത്തൂന്ന് അകത്തേക്കും ഇപ്പറഞ്ഞ “ബൌദ്ധികമോഷണം”നടക്കുന്നുണ്ടെന്നെങ്കിലും മനസ്സിലായില്ലേ?
രണ്ടായാലും നമ്മള്‍ “കരിവാര”മാചരിക്കണം!

അല്ലാ...ഈ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ പറഞ്ഞകര്‍ത്താവേ...
അന്ന് സജിച്ചേട്ടനല്ലേ ആദ്യത്തെ “കല്ല്” മോഷണത്തിനെതിരേ എറിഞ്ഞത്..??!
അതുകൊണ്ട് പുള്ളി ഈ “പാപം”ചെയ്തിട്ടുണ്ടാവില്ലല്ലേ?!


“ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...”

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കായികകാര്യങ്ങള്‍ എഴുതുന്ന വേറെ ബ്ലോഗുണ്ടല്ലോ

http://sportsmalayalam.blogspot.com

Brown Country said...

സ്പോര്‍ട്സിനെപ്പറ്റി എഴുതുന്ന വേറെയും ബ്ലോഗുകളുണ്ട്. എടുത്ത് പറയെണ്ട രണ്ടെണ്ണം http://peruvazhi.blogspot.com/2008/06/blog-post.html, http://allarachillara.wordpress.com/2008/06 എന്നിവയാണ്. പിന്നെ എന്‍റെ വക ഒരു അഭ്യാസവും: http://kalivattam.blogspot.com. പിന്നെ ഫുട്ബോളിനെപ്പറ്റിയും സിനിമയെപ്പറ്റിയും ആധികാരികമായി എഴുതുന്ന, അന്തം വിട്ടുപോകുന്ന, ഒരു ഇംഗ്ലീഷ് ബ്ലോഗുണ്ട്: http://likhna.blogspot.com/.

അരൂപിക്കുട്ടന്‍/aroopikkuttan said...

വരും കാലമേ..
അഗ്രഗേറ്റന്മാര്‍ക്കു വിട!
അഞ്ചലുള്ളപ്പോഴെന്തിനുവെറുതേ
പോസ്റ്റുപെറുക്കിനടക്കുന്നൂ!

അല്ലാ...ഈ ബ്ലോഗുപരസ്യത്തിന്റെ ചാര്‍ജ്ജെങ്ങനാ?
സെ.മീ.കണക്കാക്കിയാണോ?

എന്റെ ബ്ലോഗിന്റെ ഒരു പരസ്യം കൊടുക്കണം!
പ്ലീസ്...
കാശെത്ര വേണോങ്കിലും തരാം!