Tuesday, August 12, 2008
വീണ്ടും വെബ് ദുനിയ...
ബെര്‍ളീതോമസിന്റെ ബെര്‍ളിത്തരങ്ങളില്‍ വന്നൊരു കുഞ്ഞു തമാശ. കേരളത്തിലെ ഹര്‍ത്താലുകളിലെ ഒന്നുമില്ലായ്മകള്ക്കിട്ട് ബെര്‍ളീതോമസ് കൊടുത്ത നല്ലൊരു കൊട്ട് . കഴിഞ്ഞ ദിനം മുഴുവന്‍ ഈ പോസ്റ്റ് ഫോര്‍വേഡ് മെസ്സേജുകളായി അലയുകയായിരുന്നു. അവസാനം ഇന്നിതാ അത് വെബ് ദുനിയായില്‍ കയറി കൂടിയിരിയ്ക്കുന്നു.
ഫോര്‍വേഡ് മെസ്സേജായി കിട്ടിയതാണ് എന്നൊരു കുറിപ്പില്ലാതെ, രചയിതാവിനൊരു കടപ്പാടില്ലാതെ, ബെര്ളിത്തരങ്ങളിലേയ്ക്കൊരു ലിങ്കില്ലാതെ വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ വായിയ്ക്കാം .
“ഒരു തമാശയായി മാത്രം കണക്കാക്കുക. ഒന്നു ചിരിയ്ക്കാന്‍ മാത്രം.” പറയുന്നത് വെബ് ദുനിയ.
ഫോര്‍വേഡഡ് മെസ്സേജ് അതേപടി സ്കാന്‍ ചെയ്ത് കയറ്റിയിരിയ്ക്കുകയാണെന്ന് തോന്നുന്നു. യതി എന്നൊരു ബ്ലോഗറാണ് വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഇത് മോഷണത്തിന്റെ ഏത് വിഭാഗത്തില്‍ പെടും? ഫോര്‍വേഡ് ചെയ്ത് കിട്ടുന്നൊരു മെസ്സേജ് ഉറവിടം തേടാതെ പ്രസിദ്ധീകരിയ്ക്കുന്നത് തെറ്റല്ലേ? ഫോര്‍വേഡഡ് മെസ്സേജ് പ്രസിദ്ധീകരിയ്ക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലേ?
Subscribe to:
Post Comments (Atom)
12 comments:
അവിടെ തന്നെ ദുരുപയോഗം റിപ്പോർട്ട് ചെയ്യുക എന്നൊരു ലിങ്ക് കണ്ടുവല്ലോ... അതിൽ പറഞ്ഞുവോ?
കോപ്പിചെയ്ത ഫോർവേഡ്; ക്രെഡിറ്റോ, ലിങ്കോ ഒന്നുമില്ലാതെ എനിക്കും കിട്ടി; ഒരു പ്രാവശ്യമല്ല, രണ്ട് പ്രാവശ്യം!
വെബ്ദുനിയയോട് റിപ്പോർട്ട് ചെയ്യുകയും, അപ്പോളവർ അത് മാറ്റുകയും ചെയ്താൽ പ്രശ്നമില്ലെന്നു തോന്നുന്നു! അവരുടെ ഒരു സർവ്വീസ് ഉപയോഗിക്കുക മാത്രമാണല്ലോ ചെയ്തിരിക്കുന്നത്, ഉത്തരവാദിത്തം ആ ഉപയോക്താവിനാണല്ലോ... (അങ്ങിനെ എന്തായാലും ഒരു ലൈസൻസ് എഗ്രിമെന്റിൽ ഉണ്ടാവുമല്ലോ?)
--
ഇതിന്റെ തലക്കെട്ടു് ദുരുദ്ദേശ്യപരമാണു്. വെബ്ദുനിയാ നല്കുന്ന ബ്ലോഗിംഗ് ടൂള്‍ ഉപയോഗിക്കുന്ന ഒരുവന് മോഷണം നടത്തിയതിനു് വെബ്ദുനിയായെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതു ശരിയല്ല. വെബ്ദുനിയാ ഇതിനു മുമ്പു് ഒരു കോപ്പിറൈറ്റ് കേസില്‍ കുടുങ്ങി എന്നതു കൊണ്ടു് അവരെ വീണ്ടും അനാവശ്യമായി കുറ്റപ്പെടുത്തുകയാണു്. ബ്ലോഗറില്‍ കോപ്പിയടിച്ച പോസ്റ്റ് ആരെങ്കിലും ഇട്ടാല്‍ “ഗൂഗിള്‍ വീണ്ടും മോഷ്ടിച്ചു” എന്നു പറയുന്നതുപോലെയാണു് അതു്.
ഉമേഷിനോട് യോജിക്കുന്നു. :)
ഇത്തരം വെറ്ളിത്തരങ്ങൾ കോപ്പിയടിക്കുന്നവരുടെ നിലവാരം വല്ലാത്തതു തന്നെ.
ഇതവിടന്നു മാറ്റിയിട്ടുണ്ട്. കൂടെ ക്ഷമാപണവും.
“yathi x യാല്‍ ആഗസ്റ്റ് 12, 2008 6:21:00 PM IST ന് പോസ്റ്റുചെയ്തു #
sorry to Beril......Actually I got this one through one of my friend I thought its a forwarded msg only...
My apologies to Berlinn.....
for the right one please check the link..
http://berlythomas.blogspot.com/2008/08/blog-post_11.html
“
-സുല്‍
അഞ്ചലെ വെബ് ദുനിയാ നല്കുന്ന ഒരു സര്‍വീസില്‍ ഒരു യുസര്‍ എന്തെങ്കിലും കോപ്പിയടിച്ചു ഇടുന്നതിനു എങ്ങനെയാണ് വെബ്ദുനിയ ഉത്തരവാദിയാകുന്നതു. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും ബ്ലോഗര്‍ ബ്ലോഗ്സ്പോട്ടില് എന്തെങ്കിലും കോപ്പിയടിച്ചിട്ടാല് അതിനു ഗൂഗിള്‍ ഉത്തരവാദിയാകണമല്ലൊ..?
അതു തന്നെയല്ലേ യാരിദേ മോളില് ഉമേശ് പറഞ്ഞേ ...?
അപ്പൊ ആ ആശയം കാപ്പിയടിച്ചിട്ടേന്റെ സമാദാനം ആരു പറേം .. അഞ്ചല്ക്കാരനാ...?
അവിടെ പറഞ്ഞു അല്ലെ.. ഹഹ കമന്റു കണ്ടില്ലാരുന്നു. ചോദിച്ചതു പോലെ ഇതിനു സമാധാനം ആരു പറയും..:(
അഞ്ചലെ വെറും ചുമ്മാ..;)
aa post de ividem kidakkunnu.
http://www.jokexfx.com/archives/79
ഇത് ഫൊര്‍വേഡ് ഫൗള്‍ പ്ലേയില്‍ പെടും. അല്ലെങ്കില്‍ യതി എന്ന ടിയാള്‍ ബെര്‍ളീടെ കടുത്ത ഒരാരാധകനോ വിരോധിയോ ആയിരിക്കും. :)
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന് കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
ഓ.ടോ..ക്ഷമിക്കണമേ...
സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?
**ചോര ചീത്തി
**സാതന്ത്യദിന
ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!
Post a Comment