Wednesday, August 27, 2008

അരനാഴിക മുന്നേ....

അച്യുതന്‍ തെങ്ങേന്ന് വീണു. വീണപ്പോഴേ അച്ചു അബോധാവസ്ഥയില്‍.

നാട്ടുകാര്‍ അച്ചൂനെ വാരി വലിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഡാക്കിട്ടര്‍ അച്ചൂന്റെ കണ്‍പോളകളൊന്ന് പിടിച്ച് താഴ്ത്തി കൈത്തണ്ടയിലെ ഞരമ്പൊന്നു ഞെക്കി കഴുത്തിലെ കുഴലെടുത്ത് നെഞ്ചത്ത് വെച്ച് പതുക്കെ മൊഴിഞ്ഞു.

“....ഇന്നിയൊന്നും ചെയ്യാനില്ല. ഒരു അരനാഴിക മുന്നേ ഇവിടെ എത്തിച്ചിരുന്നേല്‍ ആള് രക്ഷപെട്ടേനെ.”

“ഡാക്കിട്ടറേ...അതിന് അച്ചു തെങ്ങുമ്മേന്ന് ഒന്ന് വീണു കിട്ടീട്ട് വേണ്ടേ ഇങ്ങാട്ട് കൊണ്ട് വരാന്‍...”

ബന്ധുക്കളിലൊരുവന്റെ സംശയം കേട്ടില്ലാന്ന് നടിച്ച് സംശയക്കാ‍രനെ രൂക്ഷമായൊന്നു നോക്കി ഡാക്കിട്ടര്‍ അച്ചൂന്റെ മുഖത്തേയ്ക്ക് വെള്ള വലിച്ചിട്ടു.

10 comments:

അഞ്ചല്‍ക്കാരന്‍ said...

വെറും വെറുതേ...

നജൂസ്‌ said...

:)

മൂര്‍ത്തി said...

ക്രിക്കറ്റ് ബോള്‍ നെഞ്ചത്ത് കൊണ്ടവനെ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ പരിശോധിച്ച ശേഷം “ ഇപ്പോ കൊണ്ടക്കോ..രാത്രിയാവുമ്പോ ചോര ചര്‍ദ്ദിക്കും. അപ്പോ കൊണ്ടു വന്നാ മതി” എന്നു പറഞ്ഞ ഒരു ഡോക്ടറെപ്പറ്റിയും കേട്ടിട്ടുണ്ട്..:)

(സൂരജ് വരുമ്പോശേക്കും ഞാന്‍ പോട്ടെ)

പാമരന്‍ said...

:)

അനോണിമാഷ് said...

സാര്‍,
പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ സാര്‍. എന്തെങ്കിലും ഉടനെ ചെയ്യൂ സാര്‍, സാര്‍, ഒരു ഹര്‍ത്താല്‍ എങ്കിലും സാര്‍, സാര്‍ പ്ലീസ് സാര്‍

കയറു
അമ്മാളൂന്റെ ഫ്രണ്ട്

ഷാജൂന്‍ said...

ഈ അനോണിമാഷ്‌ വിലാസിനീന്റെ പാവാടെം എടുത്തുടുത്ത്‌ പൊട്ടും തൊട്ട്‌ തെരുവു നീളേ തെണ്ട്യാണല്ലൊ. പെട്ടെന്ന്‌ പിടിച്ച്‌ വല്ല കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടിടൂ ബ്ലോഗുകാരണവര്‍ "പോസ്‌റ്റുമാനേ...."

പ്രയാസി said...

:):):)

ബയാന്‍ said...

അച്ചു പിന്നേം തെങ്ങ്മ്മ തെന്നെ.

PIN said...

നാട്ടിൽ ഡോക്ടർമാരിപ്പോഴും ഒന്നുങ്കൽ ആശുപത്രിക്ക് പുറത്ത്, അല്ലെങ്കിൽ രോഗിയുടെ നെഞ്ചത്ത്.

വേണു venu said...

തെങ്ങില്‍ കേറുന്നതിനു മുന്നേ എങ്ങനാ ഡാക്കിട്ടറു സാറേ അവനെ ഇവടെ കൊണ്ടു ബരുന്നത് എന്ന് ചോദിച്ച ഫലിതം കേട്ടിരിക്കുന്നു.:)