Friday, January 28, 2011

ഒരു മുഴം മുന്നേ എറിയുന്ന കുഞ്ഞാലി കുട്ടി സാഹിബ്.

വ്യാജ സീഡി വീണ്ടും!

കുഞ്ഞാലി കുട്ടി സാഹിബിനെ തന്റെ ഭാര്യ ബന്ധു ശ്രീ. റൌഫ് വ്യാജ സീഡി കാട്ടി പേപ്പിടിയക്കുന്നു എന്ന് കുഞ്ഞാലി കുട്ടി പത്ര സമ്മേളനം നടത്തി പറഞ്ഞിരിക്കുന്നു. തന്നെ വധിക്കാന്‍ റൌഫ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു വെച്ചിരിക്കുന്നു. പക്ഷെ വധ ഭീഷണിയല്ല കുഞ്ഞാലി കുട്ടി സാഹിബിനെ അലട്ടുന്നത് എന്ന് അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും തന്നെ വ്യക്തമാണ്‌. ചിത്ര വധം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ട ഒരാളുടെ ഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയുടെ നിഴലായിരുന്നു ഇന്ന് അദ്ദേഹത്തിനു അനഭിമതനായി മാറിയിരിക്കുന്ന റൌഫ്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ റൌഫ് വ്യവസായ മന്ത്രിക്കും തനിക്കു വേണ്ടി തന്നെയും ദുരുപയോഗം ചെയ്തിട്ടിണ്ട്‌ എന്നത് അന്നേ പരസ്യമായിരുന്നു. ഇന്ന് പത്ര സമ്മേളനത്തില്‍ കുഞ്ഞാലി കുട്ടി സാഹിബ് തന്നെ അത് തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിയായിരുന്ന കാലത്ത് റൌഫ് ഉള്‍പ്പെടെ പലരെയും താന്‍ വഴി വിട്ടു സഹായിച്ചിട്ടുണ്ട് എന്ന കുഞ്ഞാലി കുട്ടി സാഹിബിന്റെ കുറ്റസമ്മതം മന്ത്രിയായിരിക്കാനുള്ള തന്റെ യോഗ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. മന്ത്രിയായിരുന്നപ്പോള്‍ താന്‍ വഴിവിട്ട നിലപാടുകള്‍ എടുത്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളും നടപടികളും അന്വോഷണ വിധേയം ആകണം.

സീഡി എന്ന് കേട്ട നിമിഷം തന്നെ ഒരാള്‍ തന്നെ പെപ്പിടിയാക്കുന്നു എന്ന് വിലപിച്ചു സാഹിബ് പത്ര സമ്മേളനം നടത്തിയത് ഏതോ ഒരു സീഡിയോ അല്ലെങ്കില്‍ ഒരു കൂട്ടം സീഡികള്‍ ഒരുമിച്ചോ അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്ന സൂചനയാണ് നല്കുന്നുത്. കുഞ്ഞാലികുട്ടി സാഹിബിന്റെ പ്രതിശ്ചായക്ക്‌ മങ്ങലേല്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും സീഡികള്‍ രംഗത്ത് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ സീഡികള്‍ വ്യജമാനെങ്കില്‍ അദ്ദേഹം എന്തിനു ഭയക്കണം? ഒരിക്കല്‍ ഐടി മന്ത്രിയായിരുന്ന അദ്ദേഹത്തിനു വ്യാജ സീഡി വളരെ ലളിതമായി പിടിക്കപ്പെടും എന്ന തിരിച്ചറിവ് ഇല്ലാതിരിക്കുമോ? അപ്പോള്‍ ഏതോ സീഡികള്‍ അദ്ധേഹത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.

"ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാകും.."

"താന്‍ ഇന്നി ബ്ലാക്ക്‌ മെയിലിങ്ങിനു നിന്ന് കൊടുക്കില്ല."

"മനുഷ്യനല്ലേ ... ഇതുവരെ നടന്നത് നടന്നു."

"കൊന്നാലും ബ്ലാക്ക്‌ മെയിലിങ്ങിനു ഇന്നി നിന്ന് കൊടുക്കില്ല."

അദ്ധേഹത്തിന്റെ ലൈവ് വാക്കുകള്‍. ....

അതായതു ഇന്നലെ പലതും അദ്ദേഹം നടത്തിയിട്ടുണ്ട്. അത് നാട്ടുകാര്‍ അറിയുന്ന കാര്യങ്ങള്‍. ഇന്ന് അദ്ദേഹം  തന്നെ അത് തുറന്നു പറയുകയും ചെയ്യുന്നു. നാട്ടുകാര്‍ അറിയുന്ന റജീന അല്ലാതെ മറ്റെന്തോക്കെയാണ് അദ്ദേഹം അന്ന് നടത്തിയതെന്ന് കൂടി പുറത്തു വരേണ്ടിയിരിക്കുന്നു.

മലബാര്‍ സിമന്റസിലെ അഴിമതി പര്‍വ്വം കുഞ്ഞാലി കുട്ടി സാഹിബ്‌ വ്യവസായ മന്ത്രിയായിരുന്ന കാല ഘട്ടത്തില്‍ ആയിരുന്നു നടന്നത്. സിമന്റസിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണവും ഇപ്പോഴത്തെ അദ്ധേഹത്തിന്റെ പത്ര സമ്മേളനവുമായി വല്ല ബന്ധവും ഉണ്ടോ? ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെടുത്തി വാര്‍ത്തകളില്‍ വരുന്ന വ്യവസായി രാധാകൃഷ്ണനും കുഞ്ഞാലികുട്ടി സാഹിബിന്റെ ആഫീസുമായി
ബന്ധ പെട്ടിരുന്നു എന്ന വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. മലബാര്‍ സിമന്റസിലെ അഴിമതി വിചാരണക്ക് വരുന്ന ദിനങ്ങളിലാണ് ശശീന്ദ്രന്‍ ദുരൂഹമായി മരണപ്പെടുന്നതും അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഒരാള്‍ വധ ഭീഷണി ഉണ്ട് എന്ന് പറഞ്ഞു വിലപിക്കുന്നതും.

ഇപ്പോള്‍ എല്ലാം പുറത്തു വരുന്ന കാലം. കുഞ്ഞാലി കുട്ടി സാഹിബിനും എല്ലാം തുറന്നു പറയാന്‍ ഒരു പക്ഷെ കാലം കൊടുത്ത അവസരം ആകാം ഇത്. അദ്ദേഹം കിട്ടിയ അവസരം നന്നായി ഉപയോഗിക്കട്ടെ!

പിന്‍ വിളി.
നമ്മുടെ തമിഴന്‍ സ്വാമിയും പറയുന്നത് അത് തന്നെ.
"സീഡി വ്യാജമാണെന്ന്!"

7 comments:

അത്തിക്കുര്‍ശി said...

let's wait & see!!

ശ്രീ said...

ഇവിടെയെല്ലാം ഉണ്ടോ മാഷേ.
ഒരുപാട് നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്!

Manikandan said...

“ഭാരതമെന്നുകേട്ടാലഭിമാന പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.“

http://satyamevajayatepravasi.blogspot.com/ said...

താങ്കളുടെ വളരെ നല്ല പോസ്റ്റ് . കേരളത്തില്‍ ഇത്തരം മാഫിയാകളുടെ സാന്നിധ്യം സര്‍വസാധാരനാമായിരിക്കുന്നു. ഐസ് ക്രീം കേസും ,നിയമവ്യവസ്ഥക്ക് നേരിട്ട അപചയവും ,മലബാര്‍ സിമേന്സിന്സിലെ അഴിമതി , ശശിന്ദ്രന്‍ ആത്മഹത്യ/ കൊലപാതകം തുടങ്ങി എല്ലാ വിവരങ്ങളും പുറത്തു വരണം .സത്യം വിജയിക്കുകതന്നെ വേണം. ഒപ്പം ഒരു വസ്തുത കൂടി ഇത്പു റത്തു കൊണ്ട് വരുന്നു. പുറത്തു മുന്നണികളും പാര്‍ട്ടികളും തമ്മില്‍ വലിയ ശത്രുത കാണിക്കുമെങ്കിലും ഇവരൊക്കെ ഒരേ തൂവല്‍ പക്ഷികളാണ് . അതുകൊണ്ടാണ് കുഞ്ഞാലികുട്ടിയെ നായനാര്‍ മന്ത്രി സഭയുടെ കാലത്ത് പി ശശി സഹായിച്ചു എന്ന് കല്ലട സുകുമാരനും , അജിതയും പറയുന്നത് .കുഞ്ഞാലികുട്ടിക്കും ,പി.ശശിക്കും ഉള്ളത് ഒരേ രോഗവും വേണ്ടത് ഒരേ ചികില്‍ത്സയുമാണല്ലോ.
ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ജനങ്ങളെ കൊഞ്ഞനം കുത്തുന്നതുപോലായി . വരട്ടെ ഇവരൊക്കെ തിരഞ്ഞെടുപ്പിന്നു . കാണിച്ചുകൊടുക്കാം ...

jayan said...

കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

jayan said...

ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

ജയചന്ദ്രന്‍ said...

ഇനിയും പലതും പുറത്ത് വരാന്‍ ഇരിയ്കുന്നു.... നമ്മള്‍ വെറും കഴുതകളായ കാഴ്ചക്കാര്‍....