Friday, December 23, 2011

പഞ്ചവടിപ്പാലം ഓര്‍മ്മ പെടുത്തുന്നത്.


 1984  മോഡല്‍ സിനിമ.
നാട്ടിന്റെയും നാട്ടാരുടേയും നാട്ടു കള്ളന്മാരുടെയും കരിഞ്ചന്തക്കാരുടെയും കഥ. കെ.ജി. ജോര്‍ജ്ജ് അന്ന് പറഞ്ഞു വെച്ചത് കേരളത്തിനു എക്കാലത്തേക്കും വേണ്ടിയുള്ള കഥ തന്നെ.

മുല്ലപ്പെരിയാറിന്റെ പേരില്‍ ഒഴുക്കപ്പെടുന്ന മുതല കണ്ണീര്‍  പഞ്ചവടിപ്പാലത്തെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ട് വരുന്നു.

ദുശാസനക്കുറുപ്പ്, മണ്ഡോദരിയമ്മ, ശിഖണ്ഡിപ്പിള്ള, യൂദാസ് കുഞ്ഞ്,  ബറാബാസ്, അനാര്‍ക്കലി, അവറാച്ചന്‍, സ്വാമി, ആബേല്‍, രാഹേല്‍, ഇസഹാക്ക്, തരകന്‍, ജഹാംഗീര്‍, കാതരോയന്‍, പൂതന, അങ്ങിനെ മിക്കവാറും വെള്ളിത്തിരയില്‍ മുപ്പതാണ്ട് മുന്നേ മിന്നി മറഞ്ഞ കഥാ പാത്രങ്ങള്‍ ഒക്കെയും ഇന്ന് മുല്ലപ്പെരിയാറിന്റെ വേദിയില്‍ പുനര്‍ജ്ജനിച്ചിരിക്കുന്നു.

ദേണ്ടെ ദുശ്ശാസന കുറുപ്പ് കത്തിക്കയറുകയാണ്...


അങ്ങിനെ പാലം...
സോറി അണക്കെട്ട് അപകടത്തില്‍ ആയിക്കഴിഞ്ഞു.

അഴിമതിയുടെ അക്ഷയ ഖനിയാണ് തുറക്കപ്പെടാന്‍ പോകുന്നത്. 

ഇന്നി  ബറാബസിന്റെ ഊഴം.അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം...ഒരു കറുത്ത വാവിന്റെ അകലത്തില്‍  ബറാബസ് ഉണ്ട്. ഏതു നിമിഷം  വേണമെങ്കിലും ബറാബസ് കാത്തിരിപ്പ് അവസാനിപ്പിച്ചേക്കാം....

പാലം... സോറി..
അണക്കെട്ട് അപകടത്തില്‍ ആണ്. പക്ഷെ ഒഴുകി പോകുന്ന ജീവനുകള്‍ അല്ല ഇപ്പോള്‍ ഒഴുക്കപ്പെടുന്ന  മുതല കണ്ണീരിന്റെ ഹേതു. അത് അനന്തമായ അഴിമതിയുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദ കണ്ണീര്‍ ആണ്.

ഈശ്വരാ രക്ഷിതോ... യൂദാസ് കുഞ്ഞന്മാരുടെ ഒറ്റില്‍ നിന്നും - ഈ തുണ്ട് ഭൂമിയെ!

1 comment:

Manikandan said...

പഞ്ചവടിപ്പാലം ആക്ഷേപഹാസ്യത്തിൽ സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യുന്ന സിനിമയെന്ന നിലയിൽ എക്കാലത്തും ഓർമ്മിക്കപ്പെടും. എന്നാൽ മുല്ലപ്പെരിയാർ ഡാം അത്തരത്തിൽ രാഷ്ട്രീയലാഭത്തിനു വേണ്ടി മാത്രം ഉള്ള ഒരു വിഷയമാണെന്ന് ഞാൻ കരുതുന്നില്ല.