Friday, June 13, 2008

ചോദ്യങ്ങള്‍‌. ഉത്തരങ്ങള്‍‌.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഈ ചോദ്യങ്ങള്‍ എന്നോട് ആരും ചോദിച്ചതല്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചതാണ്. ആര്‍ക്കെങ്കിലും ഈ ചോദ്യങ്ങള്‍ അവരവരുടെ ചോദ്യങ്ങളുമായി സാദൃശ്യം തോന്നുന്നുണ്ട് എങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ആമുഖം
മോന്തിക്ക് വിളക്ക് തെളിക്കാന്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയില്‍ പോയ അമ്മിണിയെന്ന ഹതഭാഗ്യ റോഡില്‍ തലപൊട്ടി കിടക്കുന്നു. ഇന്റര്‍ നെറ്റ് കഫേയിലേക്ക് ചാറ്റാന്‍ കുതറിപാഞ്ഞ ഏതോ ഒരു ബൈക്കിന്നടിയില്‍ പെട്ടു പോയ അമ്മിണി അമ്മ ഒരിറ്റ് ശ്വാസത്തിനായി പെടാപാട് പെടുമ്പോള്‍ ജീവവായുവിനേ കൂടി തടഞ്ഞ് അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ ആസ്വാദിച്ചു കൊണ്ട് നിന്നവരുടെ ഇടയില്‍ നിന്നും അവരെ ആശുപത്രിയിലേക്ക് എടുക്കാന്‍ നിര്‍ദ്ദേശിച്ച പാച്ചുവിനോട് കൂട്ടത്തിലുള്ള ഒരു മനുഷ്യസ്നേഹി സ്നേഹപൂര്‍വ്വം ചോദിച്ച ചിന്തോദ്ദീപനമായ ചോദ്യം.

നിനക്ക് വേറേ പണിയൊന്നുമില്ലേ?

അപ്പോഴാണ് പാച്ചുവിന് സ്ഥലകാല ബോധം വീണത് .
“ഇതൊരു വയ്യാ വേലി ആകും അല്ലേ അണ്ണാ. കോടതി...കേസ്...ഞാനെന്നാത്തിനാ വേലിയിലിരിക്കുന്നത് എടുത്ത് തലയില്‍ കെട്ടുന്നത്. അവരവിടെ കിടന്ന് ചാകട്ടെ. നമ്മുക്കെന്ത് ചെയ്യാന്‍ കഴിയും.അതവരുടെ തലവിധി. ഹോ എന്നാലും ഇത്തിരി കഷ്ടം തന്നെയാണേയ്”

ശേഷം പാച്ചു പാച്ചുവിന്റെ പാട്ടിന് പോയി. ജനം അമ്മിണി അമ്മയുടെ ചോര വാര്‍ന്നൊഴുകുന്നതും നോക്കി പതം പറഞ്ഞ് നിന്നു. പിറ്റേന്ന് അമ്മിണി അമ്മയുടെ വീട്ടിന്റെ തെക്കേപുറത്തെ മാവിന് കോടാലി വീണു.

കണ്ടവര്‍ ആരെങ്കിലും ഉണ്ടോ?

ചോദ്യം ഹെഡ്ഡ് കുട്ടന്‍ പിള്ള വഹയാണ്. അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡില്‍ നിന്നും അദ്ദ്യേം മഹസ്സര്‍ എഴുതുകയാണ്. ഉത്തരം ഏക ഖണ്ഡം:
“ഞങ്ങളാരും ഒന്നും കണ്ടില്ല സാറേ..”(ആത്മഗതം: പിന്നേ ഇന്നി കണ്ടെന്ന് പറഞ്ഞിട്ട് വേണം സാക്ഷിപറയാന്‍ കോടതി വരാന്ത നിരങ്ങാന്‍)
ശേഷം: കുട്ടന്‍ പിള്ള ജീപ്പില്‍ കയറി പോയി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ കാരണം റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച അമ്മിണി അമ്മയുടെ ഫയല്‍ കുട്ടന്‍ പിള്ള ക്ലോസ് ചെയ്തു.

ഇന്നി ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളിലേക്ക്:

ഒന്നാം ചോദ്യം: നീയെന്തിനാടോ നിന്റെ ബ്ലോഗ് കറുപ്പിച്ചത്?
ഉത്തരം: ദിവസവും ഏറ്റവും കുറഞ്ഞത് നാലു മണിക്കുറെങ്കിലും ഞാന്‍ ഇടപഴകുന്ന ഒരു മേഖലയില്‍ എന്നോടൊപ്പം വ്യാപരിക്കുന്ന ചിലര്‍ക്കെതിരേ മാഫിയാ സംസ്കാരത്തിന്റെ സന്തതികളില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തിനും ഭീഷണിപ്പെടുത്തലിനും എതിരേ എനിക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും വേണ്ടിയാണ് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചത്.

രണ്ടാം ചോദ്യം: നീ ബ്ലോഗ് കറുപ്പിച്ചു എന്ന് കരുതി ലവന്മാര്‍ പേടിച്ച് മുള്ളുമോ?
ഉത്തരം: നെത്സന്‍ മണ്ടേലയെ പ്രിട്ടോറിയ ഭരണകൂടത്തിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കണമെന്ന് പറഞ്ഞ് തെരുവ് നാടകവുമായി അലഞ്ഞ് നടന്നപ്പോള്‍‍ എന്റെ പ്രകടനം കണ്ട് വെളുത്ത ഭരണകൂ‍ടം മുള്ളുമെന്ന് കരുതിയിട്ടല്ല ഞാന്‍ തെരുവില്‍ നിന്നും നെത്സന്‍ മണ്ടേലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് ബുഷിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കണം എന്ന് മുദ്രാവാക്യം വിളിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയത് എന്റെ മുദ്രാവാക്യം വിളിയുടെ ശക്തിയില്‍ ജോര്‍ജ്ജ് ബുഷ് നിന്നു മുള്ളൂം എന്ന് കരുതിയിട്ടല്ല. സരബ്‌ജിത് സിങ്ങിനെ തൂക്കുകയറില്‍ നിന്നും മോചിപ്പിക്കണം എന്ന് പറഞ്ഞ് ഞാന്‍ പോസ്റ്റിട്ടത് എന്റെ പോസ്റ്റ് കണ്ട് പര്‍വ്വേസ് മുഷാറഫ് പേടിച്ച് മുള്ളി സരബ്ജിത് സിങ്ങിനെ തുറന്ന് വിടും എന്ന് കരുതിയിട്ടല്ല. പി. ഗോവിന്ദന്‍ കുട്ടി എന്ന മാധ്യമ പ്രവര്‍ത്തകനെ അന്യായമായി തടങ്കലില്‍ വെച്ചതിനെതിരേ ഞാന്‍ പോസ്റ്റിട്ടത് കൊടിയേരി ബാലകൃഷ്ണന്‍ നിന്ന് മുള്ളും എന്ന് കരുതിയിട്ടല്ല. അങ്ങിനെ ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചതും ലവന്മാര്‍ പേടിച്ച് മുള്ളാന്‍ വേണ്ടിയിട്ടല്ല. പിന്നെയോ എന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍. ഒരു പ്രശ്നത്തില്‍ ആര്? എന്ത്? എപ്പോള്‍? എങ്ങിനെ? എന്ന് നോക്കാതെ യുക്തമെന്ന് തോന്നിയത് ഒരു നിമിഷം മുന്നേ ചെയ്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍. അതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തിയാണ് എന്റെ ലക്ഷ്യവും.

മൂന്നാം ചോദ്യം: കരിവാരം ആചരിക്കാന്‍ നിന്നോട് ആരാ പറഞ്ഞത്?
ഉത്തരം:ആരും പറഞ്ഞില്ല. എന്റെ ബ്ലൊഗില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധിക്കുക. “കേരള്‍ സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള്‍ സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.” ഞാന്‍ എന്റെ ബ്ലോഗില്‍ കരിവാരം പ്രഖ്യാപിക്കുന്നു എന്ന എന്റെ വാചകത്തില്‍ തന്നെ എന്നോട് ആരും ഇങ്ങിനെയൊരു നിര്‍ദ്ദേശം തന്നിട്ടില്ലാ എന്ന് വ്യക്തമാണല്ലോ?ആരെങ്കിലും എന്നെ പിന്തുടര്‍ന്ന് തങ്ങളുടെ ബ്ലോഗിന്റെ നിറം കറുപ്പിക്കണം എന്നും ഞാന്‍ എന്റെ പോസ്റ്റില്‍ എങ്ങും പറഞ്ഞിട്ടില്ല.

നാലാം ചോദ്യം: “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം ഇഞ്ചിപ്പെണ്ണിന് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കാന്‍ വേണ്ടിയിട്ടല്ലേ?
ഉത്തരം: അല്ലേയല്ല. കേരള്‍ സ്കാം പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടക്കം മുതല്‍ ഇടപെട്ട ഒരു വ്യക്തിയായിരുന്നു ഇഞ്ചിപ്പെണ്ണ്. അതുകൊണ്ട് തന്നെ കേരള്‍ സ്കാമില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതും ഇഞ്ചിപ്പെണ്ണിനെതിരേ ആയിരുന്നു. അനീതിയ്ക്കെതിരേ ശബ്ദം ഉയര്‍ത്തിയ ഒരാളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാം എന്ന മാഫിയാ സംസ്കാരത്തിനെതിരേ നിലപാട് കൈകൊള്ളുന്നത് ആരേയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. തെറ്റിനെതിരേ പ്രതികരിക്കുന്നവര്‍ ഒറ്റപ്പെടരുത് എന്ന് നിര്‍ബന്ധമുണ്ടായതിനാലാണ് പോസ്റ്റില്‍ “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം കടന്ന് വന്നത്.

അഞ്ചാം ചോദ്യം: പൊസ്റ്റുകള്‍ ഒന്നും കോപ്പിചെയ്യപ്പെടാത്ത ഇഞ്ചിപെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെട്ടത് തെറ്റല്ലേ?
ഉത്തരം: അല്ല.ഇരകള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമായി കാഴ്ചക്കാരന് പ്രതികരിക്കാന്‍ കഴിയും. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കേരള്‍ സ്കാമിന്റെ സൈറ്റില്‍ കോപ്പി ചെയ്യപ്പെടാതിരുന്നത് യാദൃശ്ചികമല്ല. യാഹൂ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ തന്റേതായ പങ്ക് വഹിച്ച ഇഞ്ചിപ്പെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് കേരള്‍ സ്കാം മുന്‍‌കൂട്ടി കണ്ടിരുന്നു. അങ്ങിനെ ഇടപെട്ടാല്‍ “നിന്റെ പോസ്റ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടില്ലല്ലോ? പിന്നെന്നാത്തിനാ നീ കിടന്ന് കാറുന്നത്?” എന്ന നിലപാടില്‍ അവരെ ഒതുക്കാമെന്നും പ്രകോപനപരമായ മെയിലുകളിലൂടെ ഈ പ്രശ്നം കുറച്ച് ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താമെന്നും കേരള്‍ സ്കാമിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടുന്നതില്ലായിരുന്നു. അതു പോലെ തന്നെ പ്രശ്നം മുന്നോട്ട് പോവുകയും ചെയ്തു. പക്ഷേ കേരള്‍ സ്കാമിനെതിരേ അഭിപ്രായ ഐക്യം ഉണ്ടാക്കാനും കേരള്‍ സ്കാമിന് വഴിവിട്ട പല കച്ചവടങ്ങളും ഉണ്ട് എന്ന വസ്തുത പുറത്ത് കൊണ്ട് വരാനും ഇഞ്ചിപ്പെണ്ണിന് കഴിഞ്ഞു. ഗൂഗിളിന്റെ സേവനങ്ങള്‍ ആ സൈറ്റില്‍ അവസാനിച്ചു എന്ന് പറയുമ്പോള്‍ അവര്‍ നിയമത്തിന്റെ മുന്നിലേക്ക് വന്നു എന്നും കൂടി വായിക്കണം. പോണ്‍ സൈറ്റും വൈവാഹിക പരസ്യങ്ങളും ഒന്നിച്ച് എന്ന നിലപാടില്‍ നിന്നും കേരള്‍ സ്കാം പിന്നോട്ട് വരേണ്ടി വരും. ഇതെല്ലാം ഉണ്ടായത് ഇഞ്ചിപ്പെണ്ണിന്റെ ക്രിയാത്മകമായ ഇടപെടലുകളില്‍ നിന്നുമാണ്.

ആറാം ചോദ്യം: കേരള്‍ സ്കാം പകര്‍പ്പവകാശ പ്രശ്നം ആദ്യം ബൂലോഗത്തെ അറിയിച്ച ബ്ലോഗറെ ആയിരുന്നില്ലേ നീ‍ കൂടുതല്‍ പിന്തുണക്കേണ്ടിയിരുന്നത്?
ഉത്തരം: അതേ. അങ്ങിനെ തന്നെയായിരുന്നു ചെയ്തിരുന്നതും. ഈ പത്രത്തില്‍ വാര്‍ത്ത എഴുതിയപ്പോഴും ഈ പ്രശ്നത്തില്‍ ഞാന്‍ ആദ്യം ഇട്ട പോസ്റ്റിലും ആദ്യത്തെ പോസ്റ്റിന് സമ്പൂര്‍ണ്ണ പിന്തുണയാ‍യിരുന്നു നല്‍കിയിരുന്നത്. ഈ പ്രശ്നം ആദ്യം ബൂലോഗത്ത് എത്തിച്ച പോസ്റ്റിലും അഗ്രഗേറ്റര്‍ കാണിക്കാത്തതിനാല്‍ അനില്‍ ശ്രീയിട്ട പോസ്റ്റിലും എന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. പക്ഷേ ചര്‍ച്ചകള്‍ മുന്നോട്ട് പോകവേ പോസ്റ്റിന്റെ ഉടമ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ കമന്റുകള്‍ എഴുതി തുടങ്ങിയപ്പോഴും “എല്ലാം കോമ്പ്ലിമെന്‍സ് ആയി...ഇന്നി അടുത്ത വെടിക്കെട്ട് എവിടാണോ എന്തോ” എന്ന പുളിച്ച വളിപ്പുമായി കളം വിടാന്‍ തുടങ്ങുന്നത് കണ്ടപ്പോഴുമാണ് കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പോസ്റ്റുമായി ഈ പ്രശ്നത്തിന്റെ ഗൌരവും ചോര്‍ന്ന് പോകാതെ ബൂലോഗത്ത് നില നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചത്. അതായത് കേരള്‍ സ്കാം നിര്‍ത്തിയത് അവര്‍ എഴുതിയ തിരകഥ അനുസരിച്ചാണ്. ആ തിര‍ക്കഥയ്ക്ക് തിരശ്ശീലയിടാനാണ് ആദ്യം ഈ പ്രശ്നം അവതരിപ്പിച്ചയാള്‍ “കൊമ്പ്ലിമെന്റ്സുമായി...” ശ്രമിച്ചത്. ആദ്യത്തെ പോസ്റ്റിന്റെ ഉടമയുടെ പിന്നീട് വന്ന നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതും ആണ്.

ഏഴാം ചോദ്യം: ബ്ലോഗ് കറുപ്പിച്ച് നടക്കുന്ന നീ നിയമപരമായി കേരള്‍ സ്കാം പ്രശ്നത്തില്‍ എന്ത് ചെയ്തു?
ഉത്തരം: അത് നിയമപ്രശ്നമാണ്. എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടതില്‍ എനിക്കുള്ള പരാതി എത്തേണ്ടിടത്ത് എത്തും. അതിനുള്ള നടപടിക്രമങ്ങള്‍ ഞാന്‍ വക്കീല്‍ മുഖാന്തിരം ചെയ്തിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന കേസ് ആണെങ്കില്‍ മുന്നോട്ട് പോകും. എന്റെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നത് അല്ലാ എന്നാണ് വക്കീലിന്റെ നിര്‍ദ്ദേശം എങ്കില്‍ കേസ് അങ്ങിനെ തന്നെ ഉപേക്ഷിക്കും. എങ്കിലും പൊതുതാല്പര്യ പരാതികള്‍ നല്‍കേണ്ടിടത്തൊക്കെയും രേഖാമൂലം നല്‍കിയിട്ടുണ്ട്.

എട്ടാം ചോദ്യം: നിന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍ നീ പ്രഖ്യാപിച്ച “കരിവാരത്തേയും” പ്രതിഷേധങ്ങളേയൂം
അവഹേളിക്കുന്നവരോട് നിനക്ക് അമര്‍ഷമില്ലേ?
ഉത്തരം: ഇല്ല. മലയാള ബ്ലൊഗെന്നാല്‍ മലയാള ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. ആമുഖം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് അവസാനവും. എന്തിന്? ആര്‍ക്കു വേണ്ടി? നിനക്ക് വേറെ പണിയില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ആമുഖത്തില്‍ മുഴങ്ങിയത് നിങ്ങള്‍ കണ്ടില്ലേ? അതിന്റെ തുടര്‍ച്ച തന്നെയാണ് നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന ഇവിടുത്തെ ചോദ്യവും. ഇര ആരെന്ന് നോക്കി മാത്രം പ്രതികരിക്കുന്ന എനിക്ക് മറ്റൊരാള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുവാന്‍ എന്തധികാരം? അതുകൊണ്ട് അവരുടെ ശരികള്‍ അവര്‍ ചെയ്യുന്നത്. എന്റെ ശരികള്‍ ഞാന്‍ ചെയ്യുന്നതും.

എരണം കെട്ട ചോദ്യം: നീ നിന്റെ ബ്ലോഗിന്റെ ഹിറ്റ് കൂട്ടാന്‍ നീ തന്നെ ഉണ്ടാക്കിയ നാടകമല്ലേ ഈ കേരള്‍ സ്കാം പ്രശ്നം?
എരണം കെട്ട ഉത്തരം: തെക്കേ മുറ്റത്തെ വിളഞ്ഞ മാവിന്റെ പട്ടടയില്‍ സുഖമായി വെന്തെരിയാന്‍ വേണ്ടി അമ്മിണി അമ്മ സ്വന്തമായി ബൈക്ക് ഓടിച്ച് വന്ന് സ്വന്തമായി ഇടിച്ച് വീഴ്ത്തി സ്വന്തമായി മണിക്കൂറുകളോളം റോഡില്‍ ചോരവാര്‍ന്ന് കിടന്ന് സ്വന്തമായി അങ്ങ് നിര്‍വാണം പ്രാപിച്ചതാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം.

40 comments:

Viswaprabha said...

Salutes to you, അഞ്ചല്‍ക്കാരാ!

(സോറി, ഇതുകൂടി ഇവിടെ കിടന്നോട്ടെ. മായ്ക്കരുത് പ്ലീസ്!):

kerals.com reliable ? payment komli.com cpxinteractive.com matrimonial everyone.net money free classifieds

Unknown said...

അഞ്ചല്‍ക്കാരന്‍,

ഇത്രയും വിശദമായി എഴുതേണ്ട കാര്യം ഈ പ്രശ്നത്തിലുണ്ടായതിന്റെ ഗതികേട് ഓര്‍ത്ത് വിഷമിക്കുന്നു. ബ്ലോഗുകളിലൂടെ നടത്തുന്ന സാമുഹിക ഇടപെടലുകള്‍ ഇനിയും തുടരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

I also appreciate your attitude towards issue, especially you were at loggerheads with InjiPennu in many issues in this blog itself.

Unknown said...

comment tracking

സൂര്യോദയം said...

കിടിലന്‍...

പിന്നേയ്‌.. എന്ത്‌ ചെയ്താലും അതിന്‌ കുറ്റവും കുറവും പറയുന്ന ഒരുപാട്‌ പേര്‍ കാണും. നമുക്ക്‌ ശരിയെന്ന് തോന്നുന്നത്‌ ചെയ്യുക,
സാമൂഹിക ഇടപെടലുകള്‍ തുടരുക...

Kiranz..!! said...

അഞ്ചല്‍ക്കാരാ,അഞ്ചാം ചോദ്യത്തിന്റെ ഉത്തരം ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍,അവര്‍ യാഹൂ സമരം നയിച്ചതിന്റെ സ്മരണയില്‍ കേരള്‍സ് ,ആസൂത്രിതമായി വിട്ടുകളഞ്ഞതാണെന്ന കണ്ടെത്തലില്‍ അല്‍പ്പം ആശ്ചര്യം തോന്നുന്നു.ബ്ലോഗേര്‍സിന്റെ ശക്തിയോ,കോപ്പിറൈറ്റിന്റെ ബാലപാഠങ്ങളോ അറിയാമായിരുന്നിട്ടും ഈ പത്തു മുന്നൂറ് ബ്ലോഗുകള്‍ അടിച്ചു മാറ്റിയവന്മാരെ‍ ഒന്നുകില്‍ ധീരപുരുഷന്മാര്‍ എന്നു നിര്‍വ്വചിക്കേണ്ടി വരുമല്ലോ ? ബ്ലോഗിംഗിന്റെ ബാലപാഠങ്ങളോ,അവകാശങ്ങളോ,യാഹൂപ്രശ്നങ്ങളോ ഒന്നും അറിയാന്‍ വയ്യാത്ത കുറേ പൊട്ടങ്കുണാപ്പന്മാരായ‍ പൈതലാന്മാര്‍ തികച്ചും അണ്‍പ്രൊഫഷണലായ നിലപാടുകളിലൂടെ വഷളാക്കിയ ഒരു സംഭവം എന്നായിരുന്നു ഈ പ്രശ്നങ്ങളെ കരുതിയിരുന്നത്.

പുതിയ കണ്ടെത്തലുകള്‍ സത്യമാണെങ്കില്‍ പ്രശ്നം കൂടുതല്‍ ഗൌരവമേറിയതു തന്നെ.

പാഞ്ചാലി said...

Well said! I appreciate your effort to give a vivid picture.

aneeshans said...

അഞ്ചല്‍കാരാ,

ബൂലോകത്ത് തുടങ്ങുന്ന ഏതൊരു പ്രശ്നവും അവസാനിക്കുന്നത് ഇതു പോലെ തന്നെയാണ്. എന്തിനെങ്കിലും മുന്നിട്ടിറങ്ങുന്നവന്‍ രക്തസാക്ഷിയാവും, അവന്റെ ആത്മാഭിമാനവും, അന്തസ്സും, സത്യസന്ധതയും ചോദ്യം ചെയ്യപ്പെടും അവസാനം ഒറ്റപ്പെടും.

കേരള്‍സ്. കോം അടിയറവ് പറഞ്ഞതിന്റെ അവകാശം ഏറ്റെടുക്കാന്‍ നടക്കുന്ന പൊറാട്ട് നാടകം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ഇഞ്ചിയല്ല അതിനു മുന്നില്‍ നിന്നത് എന്ന് എങ്ങനെയെങ്കിലും തെളിയിക്കണം. ആവട്ടെ. എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് അവരെ അധിക്ഷേപിച്ചതിന് മാത്രമാണ് എന്നതാണ്. ആരെങ്കിലും ആ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കില്‍ ആര്‍ക്കെന്ത്.

ആശയപരമായി ഉള്ള വിയോജിപ്പ് താങ്കള്‍ ഇഞ്ചിയോട് പ്രകടിപ്പിക്കുംപ്പോഴും അവര്‍ക്കെതിരെ നടന്ന നീതിയില്ലാത്ത യുദ്ധമുറകള്‍ക്കെതിരെ പ്രകടിപ്പിച്ച ആര്‍ജ്ജവത്തിന് ഒരു സല്യൂട്ട്.

സ്നേഹത്തോടെ അനീഷ്

ആഷ | Asha said...

:)

രാജ് said...

അഞ്ചല്‍ക്കാരാ,
ഈ വിഷയത്തില്‍ താങ്കള്‍ മാതൃകാപരമായ രീതിയിലാണ്‌ പ്രതികരിച്ചിരിക്കുന്നത്. ആ ആര്‍ജ്ജവത്തിനും സത്യസന്ധതയ്ക്കും നമോവാകങ്ങള്‍. പക്ഷെ സ്വന്തം അന്ധതയില്‍ അഭിരമിക്കുന്ന ഏത് വിഭാഗത്തിനെയാണോ ഈ പോസ്റ്റ് ലക്ഷ്യമാക്കുന്നത് അവരെ ഇത് സ്പര്‍ശിക്കുകയില്ല, അവരെ ഒരു തരത്തിലുള്ള മാനവികതയും സ്പര്‍ശിക്കുകയില്ല.

കറുത്ത നിറമുള്ള ബ്ലോഗുകള്‍ പറയുന്നത്, നിങ്ങള്‍ എന്നെ വായിക്കുമ്പോള്‍ നിങ്ങളുടെ കറുപ്പിതാ പ്രതിഫലിക്കുന്നു എന്നാണ്‌. കേരള്‍സ്.കോം കാണേണ്ടതിനു പകരം ബ്ലോഗേഴ്സ് ചിലര്‍ വായിച്ചു സ്വന്തം കറുപ്പ് പ്രതിഫലിച്ചുകണ്ടതിന്റെ അസഹിഷ്ണുതയാണ്‌ തുടര്‍ന്നു വന്ന ബ്ലോഗ് പോസ്റ്റുകളും കമന്റടിപുരാണങ്ങളും.

സജിയെ കുറിച്ചുള്ള റിമാര്‍ക്കിനു സല്യൂട്ട്.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

അഞ്ചല്‍ക്കാരാ അഭിവാദ്യങ്ങള്‍.

വ്യക്തിപരമായി ഇഞ്ചിയുടെ പല നിലപാടുകളോടും എതിര്‍പ്പ് അറിയിച്ചിട്ടുള്ള ആളാണ് ഞാന്‍.

പക്ഷെ വ്യക്ത്യധിഷ്ടിതമോ ഗ്രൂപ്പധിഷ്ടിതമോ ആയ താല്പര്യങ്ങള്‍ക്കപ്പുറം പ്രതിഷേധം അര്‍ഹിക്കുന്ന വിഷയത്തിലാണ് ഈ പ്രതികരണം എന്ന് പൂര്‍ണമായും ഉറപ്പുള്ളതുകൊണ്ട് ഈ വിഷയത്തില്‍ ഇഞ്ചിയുടെ നിലപാടുകള്‍ക്കും അതിനോട് അനുഭാവം പ്രകടിപ്പിച്ചുള്ള കരിവാരത്തിനും എന്റെ പിന്തുണ ഞാന്‍ അറിയിച്ചിട്ടുള്ളത്.

ബ്ലോഗെഴുത്തുകാരന്റെ മുന്നില്‍ വിഷയങ്ങളേ ഉണ്ടാകാവൂ വ്യക്തികള്‍ ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എനിക്ക് പറയാനുണ്ടായിരുന്ന പലതും നന്നായി പറഞ്ഞതിന് നന്ദി.

*********
മുന്‍പിട്ട കമന്റില്‍ ഒരു പക്ഷെ ചര്‍ച്ച വഴിതിരിഞ്ഞുപോകാന്‍ ഇടയാക്കുന്ന ഒരു വാചകം ഉണ്ടായിരുന്നതുകൊണ്ട്
അത് എഡിറ്റ് ചെയ്തിടുന്നു. രംഗബോധം അല്പം വൈകിയാണെങ്കിലും ഒരു മോശം കാര്യമല്ല. :)

Sands | കരിങ്കല്ല് said...

I totally appreciate this.
You are showing something which I would call blogger-maturity! :)

All the same, I don't think that those people, the ones now questioning the sincerity and importance of the protest, deserve an explanation like this.

Some things are just learned by self. We can never teach such things. "Prabuddhatha" could be one of such things. :)

Sands.

ഒരു “ദേശാഭിമാനി” said...

നിഷ്പക്ഷമായ് ശരിയെന്നു തോന്നുന്നതു താങ്കളേപ്പോലെ ഉറക്കെ പറയുന്നവന്നവനാണു സമൂഹത്തിനു വെളിച്ചവും ശബ്ധവും കൊടുക്കുന്നതു>

അഭിവാദ്യങ്ങള്‍

തറവാടി said...

അന്‍ജ്ചലേ ,

ഇതുവരെയുള്ള താങ്കളുടെ പോസ്റ്റുകളില്‍ ഏറ്റവും നന്നായി ഫ്രയിം ചെയ്തെടുത്ത പോസ്റ്റ് , :)

very good :)

Anoop Narayanan said...

അഞ്ചല്‍ക്കാരാ അഭിവാദ്യങ്ങള്‍. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് താങ്കള്‍ പറഞ്ഞിരിക്കുന്നു. കറുപ്പിക്കല്‍ ഒരു സൂചകം മാത്രമാണ്. വന്‍ പടയുമായി വന്ന ബ്രിട്ടീഷ് പടയോട് ഉപ്പു വാരി പ്രതിഷേധിച്ച ഗാന്ധി ജീവിച്ച മണ്ണിന്റെ സംസാരഭാഷ സംസാരിക്കുന്നവരാണല്ലോ നമ്മള്‍. അതേ രീതിയില്‍ ശാന്തമായുള്ള ഒരു സൂചകം മാത്രമാണ് കറുപ്പും...
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...

ഹരിത് said...

കുറിയ്ക്കു കൊള്ളുന്ന പോസ്റ്റ്. പൊള്ളുന്ന ആത്മരോഷം. അഭിവാദ്യങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

Hats off!! Anchals.

അലിഫ് /alif said...

പൊതുതാല്‍പര്യങ്ങളില്‍ താങ്കളുടെ ഇടപെടലുകള്‍ക്ക്‌ ഒരു സല്യൂട്ട്‌..ഈ പോസ്റ്റിനും..!

കനല്‍ said...

സല്യൂട്ട് ....
(പിന്നെ ആദ്യമേ ബ്ലോഗ്ഗ് കറുപ്പിച്ചുണ്ടാക്കിയവന്മാര്‍ ഈ പ്രാശ്നത്തില്‍ ആത്മരോഷം കാട്ടാന്‍ എന്തു ചെയ്യും?)

കൊച്ചുത്രേസ്യ said...

അഞ്ചല്‍ക്കാരാ ഈ പ്രശ്നത്തില്‍ എനിക്ക്‌ ഇത്രയും യോജിപ്പ്‌ തോന്നിയ മറ്റൊരു പോസ്റ്റില്ല. പറയേണ്ടതു പറയേണ്ട രീതിയില്‍ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു :-)

കേരള്‍സിന്റെ സൈറ്റില്‍ എന്റെ പോസ്റ്റുകളും ഉണ്ടായിരുന്നു. എന്റെ പേരും അതില്‍ കാണിച്ചിരുന്നു. അതു തന്നെയായിരുന്നു എന്റെ എതിര്‍പ്പിന്റെ കാരണവും. അതില്‍ മെമ്പര്‍ ആയ്ള്ളവര്‍ക്കേ അതില്‍ ആര്‍ട്ടിക്കിള്‍ പോസ്റ്റ്‌ ചെയ്യാന്‍ പറ്റൂ എന്നു ആ സൈറ്റില്‍ ഉണ്ട്‌. എന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാന്‍ എങ്ങനെ അതില്‍ മെംബര്‍ ആയി!! അതു ചൂണ്ടിക്കാണിഛാണ്‌ ഞാന്‍ അവര്‍ക്കു മെയില്‍ അയച്ചത്‌. വളരെ ഫാസ്റ്റായ/പോസിറ്റീവ്‌ ആയ റെസ്പോണ്‍സ്‌ ആണ്‌ എനിക്കു കിട്ടിയത്‌. തെറ്റു തിരുത്തിക്കഴിഞ്ഞവരെ പിന്നെയും പിന്നെയും അതും പറഞ്ഞ്‌ പീഢിപ്പിക്കുന്നത്‌ ശരിയല്ലാത്ത നടപടിയാണെന്നു തോന്നിയതു കൊണ്ടാണ്‌ വീണ്ടും ഈ പ്രശ്നത്തില്‍ ഇടപെടാതിരുന്നത്‌.ഇഞ്ചിയ്ക്കയച്ച എഴുത്തുകുത്തുകളിലെ ധാര്‍ഷ്ട്യം- അതാണ്‌ ഈ പ്രശ്നം ഞാന്‍ വീണ്ടും ശ്രദ്ധിക്കാന്‍ കാരണം.പ്രത്യേകിച്ചും ലൊക്കേഷന്‍ ട്രാക്ക്‌ ചെയ്യാന്‍ ശ്രമിച്ചത്‌. ഇത്തരം കാര്യങ്ങള്‍ക്ക്‌ എന്തെങ്കിലും ഒരു പരിഹാരം കാണാന്‍ ഈ പ്രശ്നം കൊണ്ട്‌ സാധിക്കുമെങ്കില്‍,കൂടതെ ബ്ലോഗ്‌-കോപിറൈറ്റ്‌)സിനെ പറ്റി ശരിയായ ഒരു മാര്‍ഗരേഖയും കിട്ടുമെങ്കിലോ..അതാണ്‌ ഞാന്‍ ഇഞ്ചിയെ സപ്പോര്‍ട്ട്‌ ചെയ്തത്‌. അതു ബ്ലോഗ്‌ 'കരി'ച്ചു തന്നെ വേണമെന്നു തോന്നാത്തതു കൊണ്ട്‌ സൈറ്റില്‍ ഒരു ചെറുകുറിപ്പിട്ടാണ്‌ സപ്പോര്‍ട്ട്‌ പ്രഖ്യാപിച്ചത്‌ :-)

മുസ്തഫ|musthapha said...

അഞ്ചല്‍, വ്യക്തമായ ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരങ്ങള്‍... ഈ വിഷയത്തെക്കുറിച്ച് ഇത്രയും നന്നായെഴുതിയതിന് അഭിനന്ദനങ്ങള്‍.

വ്യക്തമായ ധാരണയോട് കൂടി തന്നെയാണ് എന്‍റെ ബ്ലോഗുകളും ഞാന്‍ കറുപ്പിച്ചത്. നിയമപരമായി ഒന്നും ചെയ്യാനായില്ലെങ്കില്‍ പോലും ഇഞ്ചി പറഞ്ഞതുപോലെ പ്രതിഷേധപ്രകടനം കടന്നു പോകുന്ന വീഥിക്കരികില്‍ നിന്നുകൊണ്ട് വാനിലേക്ക് മുഷ്ടി ഉയര്‍ത്തുന്നവന്‍റെ അതേ മനോഭാവത്തോടെ, ഞാന്‍ അംഗമായ ഒരു കമ്യൂണിറ്റിക്ക് എന്‍റെ സപ്പോര്‍ട്ട് അറിയിക്കുവാന്‍ എനിക്ക് ചെയ്യാവുന്ന മാര്‍ഗ്ഗം അത് ഞാന്‍ സ്വീകരിച്ചു. അതില്‍ ഒട്ടും കുണ്ഠിതമില്ലെന്നു മാത്രമല്ല, ഇതില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ആശയവ്യത്യാസങ്ങളും കാഴ്ചപ്പാടുകളും അതാതുവിഷയങ്ങളിന്മേല്‍ മാത്രമാണെന്നും അതൊരിക്കലും പൊതുവായ ഒരു കാര്യത്തെ സ്പര്‍ശിക്കില്ലെന്നും തെളിയിച്ച എന്‍റെ സഹബ്ലോഗര്‍മാര്‍ക്ക് ഒരു വലിയ സല്യൂട്ട്.

ഈയിടെ നാട്ടില്‍ നിന്നും തിരിച്ചെത്തിയ നമുക്കെല്ലാം പരിചിതനായ ഒരു ബ്ലോഗര്‍ എഴുതിയ മെയിലിലെ വരികള്‍ ഇവി‌ടെ ചേര്‍ക്കട്ടെ...

“I will write in detail, later. (heard the kerals.com issue. very bad thing. Now it is really proud to be part of malayali blogger community.)“

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ..
It is really proud to be part of malayali blogger community

വല്യമ്മായി said...

പറയാനുള്ളത് കൃത്യമായി പറഞ്ഞിരിക്കുന്നു അഞ്ചല്‍ക്കാരാ.നല്ല പോസ്റ്റ് :)

കോപിയടിക്കപ്പെടാത്തവര്‍ ഈ പ്രശ്നത്തില്‍ ഇടപ്പെട്ടതെന്തിന് എന്ന് ചോദിക്കുന്നവരോട് ഒരു വാക്ക്,നമുക്ക് നേരെ അനീതി നടക്കുക,അതിനെതിരെ ശബദമുയര്‍ത്തിയാല്‍ അതിലും മോശമായ പ്രതികരണം നേരിടുക,ആ നിമിഷങ്ങളില്‍ ചെറുതായുള്ള ഒരു സ്വാന്തനം,ഒരു സഹായം ആരുടേതുമായിക്കോട്ടെ ,ആ സമാധാനം അനുഭവിച്ച് തന്നെ അറിയണം.സഹായിച്ചതിന്റെ പേരില്‍ നമ്മേക്കള്‍ കുടുതല്‍ അവര്‍ ആക്രമിക്കപ്പേടുകയാണെങ്കില്‍ അതിനെതിരെ ഒരു ചെറുവുരലെങ്കിലും ഇളക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനാകുന്നതെങ്ങനെയാണ്?

ജയരാജന്‍ said...

അഞ്ചല്‍ക്കാരാ, നന്നായി പറഞ്ഞിരിക്കുന്നു. കണ്ണടച്ചിരുട്ടാക്കുന്നവര്‍ ഇത്രയും വിശദീകരണം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം മാത്രം ബാക്കി...

നജൂസ്‌ said...

ഒരുപാട്‌ പേര്‌ പറയാന്‍ ബാക്കിവെച്ച ഒന്നാണ്‌ താങ്കള്‍ വളരെ രസകരവും അതിലുപരി കൊള്ളുന്ന രീതിയില്‍ എഴുതിയിരിക്കുന്നത്‌.

Ranjith chemmad / ചെമ്മാടൻ said...

Great post! dear freind.
all the best for ur all youthfull activities............
regards:
Ranjith chemmad.

Roby said...

ആ കുട്ടന്‍‌പിള്ള എന്ന പേര് ഭയങ്കര ക്ലീഷേ ആണല്ലോ..:)

അഞ്ചാമത്തെ ഉത്തരവും നല്ല തമാശ തന്നെ.

Jayasree Lakshmy Kumar said...

നമോവാകം

Inji Pennu said...

അഞ്ചല്‍ക്കാരാ
യാഹൂ പ്രശ്നം കാരണമാണോ എന്റെ ബ്ലോഗ് എടുക്കാത്തെ എന്നൊന്നും എനിക്ക് നിശ്ചയമില്ല. :( അതൊരു ഊഹാപോഹമാവാനേ വഴിയുള്ളൂ. പക്ഷെ സൂവിന്റെ പോസ്റ്റുകളാണ് മിക്കപ്പോഴും ഒന്നൊഴിയാതെ എല്ലാ മോഷണ പരമ്പരകളിലും പോയിട്ടുള്ളത്. മുന്നോറോളം ബ്ലോഗ് പോയിട്ടും അത് ഇത്തവണ ഉണ്ടായില്ല എന്നുള്ളത് എന്റേയും നെറ്റി ഒന്നു ചുളിപ്പിച്ചു. പക്ഷെ ഊഹാപോഹങ്ങള്‍ക്ക് അതിന്റേതായ വിലയേ കൊടുക്കാവൂ നല്ല വ്യക്തമായ ശക്തമായ തെളിവു കിട്ടുന്നതു വരെ. അത് അങ്ങിനെ ബ്ലോഗിലോ കമന്റിലോ ഇടുന്നത് അത് പിന്നീട് സത്യമായി പ്രചരിപ്പിക്കപ്പെടും. ഊഹാപോഹങ്ങള്‍ എഴുതുമ്പോള്‍ സംശയിക്കുന്നു (allegedly, reportedly) എന്നൊരു വാക്ക് ചേര്‍ക്കുന്നതാണ് പത്രങ്ങള്‍ ചെയ്തു പോകുന്ന രീതി. പിന്നെ യാഹൂ പ്രശ്നം ശരിക്കും അറിഞ്ഞിരുന്നെങ്കില്‍ ബ്ലോഗുകളുടെ അന്നത്തെ ശക്തി മനസ്സിലാക്കുകയും kerals.com അതിനു മുതിരുകയും ചെയ്യില്ല എന്നാണ് എനിക്ക് തോന്നുന്നത്.

പിന്നെ കിരണ്‍സ് പറഞ്ഞതുപോലെ എല്ലാം ചെറിയ പിള്ളേരൊന്നുമല്ല എപ്പോഴും (യാഹൂ സമയത്തും പ്രശ്നം ലഘൂകരിക്കാന്‍ അത് തന്നെയാണ് പ്രചരിച്ചത്), ശിവകുമാര്‍ നാല്പത് വയസ്സുള്ളൊരാള്‍ എന്ന് സത്യയും അവിനാശും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് അയാളെ പേടിയാണെന്നും. (അത് സത്യമാണോ അവര്‍ പറയുന്നതെന്നുള്ളത് മറ്റൊരു കാര്യം) .

എന്തായാലും റോബി എന്ന ബ്ലോഗര്‍ ഇവിടെ ചിരിച്ചതുപോലെ മുന്‍പ് റോബി ഈ കമന്റിട്ടപ്പോള്‍ ഞാനും ചിരിച്ചിരുന്നു.

ഊഹാപോഹങ്ങള്‍ ഉണ്ടാക്കുന്നതിലും വിശ്വസിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നമ്മള്‍ ആരും പിന്നിലല്ല.

Roby said...

ഹ ഹ..ആ കമന്റ് വായിച്ച് ചിരിച്ചാരുന്നോ?
അപ്പോള്‍ ഞാനെഴുതിയാലും ആരെങ്കിലുമൊക്കെ ചിരിക്കും...:)

അരുണ്‍കുമാര്‍ | Arunkumar said...

gfabulous post...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആറാം ചോദ്യത്തിനുള്ള മറുപടി..
തിരക്ക് കാരണം ഇന്നേ ഇത്വഴി വരാന്‍ പറ്റിയുള്ളൂ..

പക്ഷേ ചര്‍ച്ചകള്‍ മുന്നോട്ട് പോകവേ പോസ്റ്റിന്റെ ഉടമ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ കമന്റുകള്‍ എഴുതി തുടങ്ങിയപ്പോഴും “എല്ലാം കോമ്പ്ലിമെന്‍സ് ആയി...ഇന്നി അടുത്ത വെടിക്കെട്ട് എവിടാണോ എന്തോ” എന്ന പുളിച്ച വളിപ്പുമായി കളം വിടാന്‍ തുടങ്ങുന്നത് കണ്ടപ്പോഴുമാണ് താങ്കള്‍ ഇത് ഗൌരവമായി എടുത്തത് ശരിയാണ് ഇല്ലെന്ന് ഞാനും പറഞ്ഞില്ലെല്ലൊ..
എന്റെ പോസ്റ്റില്‍ ഞാന്‍ ഉള്‍പെടെ ഇട്ട കമന്റുകള്‍ അവിടെ കിടപ്പുണ്ട്.. അത് ആരും മായ്ച്ച് കളഞ്ഞിട്ടില്ല.. അല്ല ഞാന്‍ ഒന്ന് ചോദിക്കട്ടെ അവിടെ അഭിപ്രായം പലരും അറിയിച്ചിരുന്നു അതില്‍ വസ്തുനിഷ്ടമായ ഒരു നിലപാട് എടുത്ത ഏതെങ്കിലും ഒരു വ്യക്തിയെ എനിക്കൊന്ന് കാണിച്ചുതരാമൊ..?

ആ തിര‍ക്കഥയ്ക്ക് തിരശ്ശീലയിടാനാണ് ആദ്യം ഈ പ്രശ്നം അവതരിപ്പിച്ചയാള്‍ “കൊമ്പ്ലിമെന്റ്സുമായി...” ശ്രമിച്ചത്. ആദ്യത്തെ പോസ്റ്റിന്റെ ഉടമയുടെ പിന്നീട് വന്ന നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതും ആണ്.
പിന്നെ ഞാന്‍ എന്തു ചെയ്യണമായിരുന്നു..?
അവരുടെ കാലുപിടിയ്കണമയിരുന്നൊ..?
ആദ്യം ഞാന്‍ അവര്‍ക്ക് ഒരു മെയില്‍ ചെയ്തതാണ് 3 ദിവസം കഴിഞ്ഞിട്ടും അവര്‍ അതിനെനിക്ക് ഒരു മറുപടി തന്നില്ല പിന്നീട് പൊസ്ട് ഇട്ടതിനു ശേഷം അവര്‍ എനിക്ക് മെയില്‍ അയക്കുകയാണ് ഉണ്ടായത്...
ഇത് പലവട്ടം പറഞ്ഞ കാര്യമാണ് ഒരിയ്ക്കല്‍ കൂടി പറയാം.
അവര്‍ എനിക്ക് മെയില്‍ ചെയ്തൂ താങ്കളുടെ സൃഷ്ടികള്‍ വരുടെ സൈറ്റില്‍ കണ്ടെങ്കില്‍ അത് മാത്രം പറഞ്ഞാല്‍ പോരായിരുന്നോ അത് അവര്‍ മാറ്റുമായിരുന്നല്ലൊ ഇങ്ങനെ പൊസ്റ്റ് ഇട്ട് വല്യ ആളാവാന്‍ നോക്കിയതെന്തിനാ എന്ന്..
ഞാന്‍ അപ്പോഴും അവരോട് തിരിച്ച് പറഞ്ഞത് വളരെ വ്യക്തമായും അവര്‍ എനിക്ക് തിരിച്ചയച്ചതും ഞാന്‍ അവിടെ കമന്റില്‍ ഇട്ടതും ആണ്..
2 ദിവസം കഴിഞ്ഞ് എന്റെപോസ്റ്റുകള്‍ അവിടെ നിന്നും നീക്കം ചെയ്ത് അവര്‍ എനിക്കൊരു മെയില്‍ ചെയ്തൂ..അവര്‍ എനിക്ക് മാപ്പ് പറഞ്ഞൂ നെറ്റെ പോസ്റ്റ് അവരുടെ ഒരു യൂസര്‍ അവിടെ പോസ്റ്റ് ചെയ്തതാണ് അതുകൊണ്ട് ക്ഷമ ചോദിക്കുന്നു എന്ന് എന്നോട് അപ്പൊഴും അവര്‍ പറഞ്ഞത് ഞാന്‍ അവര്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ നീക്കം ചെയ്യണം എന്ന്..
എന്നാ പിന്നെ എനിക്കാ പ്പൊസ്റ്റ് അങ്ങനീക്കം ചെയ്താല്‍ തീരുമായിരുന്നല്ലൊ..
അല്ല ആര്‍ക്കായിരുന്നു ഇവിടെ പരാതിമൊത്തം..?
എന്നിട്ട് ആരു എന്ത് നേടി...?
സ്വന്തം മുഖം കറുപ്പിച്ച് നടന്നിട്ട് മുഖം കഴുകാന്‍ വെള്ളം പോലും എടുക്കണമെങ്കില്‍ സഹായ ഹസ്തം നീട്ടുവരുടെ മുന്നില്‍ പ്പോയി അടിയറവ് പറയണമായിരുന്നൊ.?

പിന്നെ ഏഴാം ചോദ്യത്തില്‍ താങ്കള്‍ പറഞ്ഞത് പോലെ എത്തേണ്ടടുത്ത് എത്തും പറഞ്ഞല്ലോ.. ഈ പറഞ്ഞത് ആദ്യ പോസ്റ്റ് അവിടെ താങ്കള്‍ പറഞ്ഞല്ലൊ ഈ പത്രത്തീല്‍ വാര്‍ത്ത കൊടൂത്തൂ എന്ന് എന്നത് കൊണ്ട് മാത്രം കേരള്‍സിനെതിരെ പ്രതിഷേധമാകുമോ..?
ഇന്റെര്‍നെറ്റും കൊണ്ട് ഇരിക്കുന്ന ഒരാളെങ്കിലും അന്ന് ഇത് കണ്ടിരുന്നൊ അല്ലെങ്കില്‍ ഇതീനെ കുറിച്ച് മനസ്സിലാക്കിയിരുന്നോ.. ഇപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റായി അല്ലെ അല്ലേലും അത് അങ്ങനലെ വരൂ മലയാളികള്‍ എന്ന് സ്വയം വിലയിരുത്തപ്പെടൂന്ന നമുക്ക് ആദ്യം നമ്മൂടെ മനസ്സില്‍ എത്തുന്നത് തന്നെ മറ്റവനെ എങ്ങനെ കീഴ്പ്പെടൂത്താം എന്നതാണല്ലൊ
അല്ല നോര്‍മലായി ഒരു മെയില്‍ വര്‍ക്ക് ചെയ്തിരുന്നേല്‍.
Dear

Thank you for contacting.. This is Jaya Vardha, We have notified the poster. Will remove it as soon as we hear back.. Usually take 24-48hrs

Regards
Jaya Vardh
ഇങ്ങനെയായിര്‍ക്കും അവരുടെ മറുപടി...
പിന്നെ അവര്‍ പ്രകോപിതരാകാന്‍ കാരണം എന്റെ പ്പൊസ്റ്റിലും അതുമായി അനില്‍ശ്രീ ഇട്ട പ്പോസ്റ്റിലും അവര്‍ക്കെതിരെ ഒരു ചിത്തയായ പബ്ബ്ലിസിറ്റി ആയിരുന്നു എന്ന് അവര്‍ക്ക് മനസ്സിലായത് കൊണ്ടാകാം അവര്‍ പ്രകോപിതരായത് അവര്‍ എനിക്കയച്ച ഒരു മെയില്‍ പറഞ്ഞിരുന്നു സൃഷ്ടികള്‍ അതില്‍ ഉള്ളവര്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ പരാതിപ്പെടുന്നില്ല ഇഞ്ചിപ്പെണ്ണ് എന്ന ആള്‍ക്കെന്താ ഇതില്‍ കാര്യം എന്ന് ഒകെ അത് എന്തേലും ആകട്ടെ.. പോസ്റ്റ് ഇട്ട് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് അവിടെ കിടന്ന് കയറു പൊട്ടിക്കുന്ന ആരും തന്നെ അവര്‍ക്ക് ഒരു മെയില്‍ പോലും ചെയ്തിട്ടില്ല എന്ന്.അപ്പോള്‍ ബ്ലോഗില്‍ കരിവാരം ഉണ്ടാക്കി സമയം കളയാം അല്ലെ ..?അത് കഴിഞ്ഞ് ആരോ പറയുകയുണ്ടായി എന്റെ പ്പൊസ്റ്റില്‍ കമന്റില്‍ ഇങ്ങനെയൊക്കെ ഇഞ്ചിയോട് കാണിച്ച സ്ഥിതിക്ക് അവര്‍ക്ക് എങ്ങനെയീ വിശ്വസിച്ച് മെയില്‍ അയക്കൂന്നേന്ന്..
എന്തുകൊണ്ട് അന്ന് വര്‍ക്ക് ഒരു മെയില്‍ അയക്കാന്‍ മടി തോന്നീ ഈ പറയുന്ന അണ്ണന്മാര്...?
എന്താ കേരള്‍സ് പിടിച്ച് വിഴുങ്ങിക്കളയുമോ..?
അപ്പോള്‍ ഇവിടെ വന്ന് പറയുന്ന ഇവരൊക്കെ ഒരു മെയില്‍ പോലും അവര്‍ക്ക് ചെയ്യാതെയാണൊ സപ്പോറ്ട്ടാണ് സപ്പോറ്ട്ടാണ് എന്ന് പറയുന്നത്..
ഒരാളും നോക്കാതെ കിടന്ന ഒരു സൈറ്റില് നമ്മളായിട്ട് വര്‍ക്ക് ഒരു പബ്ലിസിറ്റി കൊടുത്തൂ അത്രതന്നെ ഇപ്പൊ നടന്നത്..
പിന്നെ പറഞ്ഞല്ലോ ഞാന്‍ അത് കോമ്ലിമെന്റാക്കിയെന്ന്..?
സൈബര്‍ സെല്ലിലും കേരള സര്‍ക്കാരിനും പരാതി കൊടുത്തൂ എന്ന് നാഴികയ്ക്ക നാല്പതം വെട്ടം വന്ന് പറഞ്ഞിരുന്ന ആള്‍ക്കാര്‍ എന്താ ചെയ്തത് എന്നു പറഞ്ഞ് കണ്ടില്ല..
അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗ്ഗും എന്റര്‍നെറ്റുമാണോ നമുക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിതരുന്നത്..?
ഈ കാര്യം ആത്മാര്‍ത്ഥമായി എന്റെ പോസ്റ്റില്‍ വന്ന് പറഞ്ഞ ഒരാളെങ്കിലും ഉണ്ടൊ..?
ഞന ഇതിനായി തുനിഞ്ഞ് ഇറങ്ങണമായിരുന്നൊ..? എന്നാല്‍ എനിക്കൊപ്പാം ആരു ഉണ്ടാകുമായിരുന്നു ..?
ഈ പ്രാ‍വാസത്തെ കുറിച്ച് അറിയാവുന്ന താങ്കള്‍ തന്നെ ഇങ്ങനെ പറയണമായിരുന്നു..പറയുമ്പോള്‍ എല്ലാം പറയണമല്ലൊ..
എന്റെ ജോലിയും കളഞ്ഞ് ഞാന്‍ ഇറങ്ങണമയിരുന്നൊ ഓരോരുത്തര്‍ക്കും അവനവന്റെ കാര്യങ്ങള്‍ തന്നെയാ വലുത് എനിക്ക് പറയുന്ന സമയത്ത് ഒഫീസി എത്തണം ഇവിടെ എനിക്കിത്തിരി ഉത്തരവാധിത്തം കൂടുതലാണെന്ന് കരുതിക്കൊ.. ഇതൊക്കെ ഇട്ടെറിഞ്ഞ് ഞാന്‍ ആര്‍ടെ കൂടെ പോകണമയിര്‍ന്നു..?എന്തു ചെയ്യണമായിരുന്നു സപ്പോറ്ട്ട് സപ്പോര്‍ട്ട് എന്ന് പറഞ്ഞാ ഈ പറയുന്ന താങ്കള്‍ വന്ന് എന്നെ ഹെല്‍പ്പ് ചെയ്യുമായിഉര്‍ന്നൊ..?

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത എത്രമാത്രം സത്യമാണ്?
ഇംഗ്ലീഷ് ബ്ലോഗുകളിലും തെറ്റായ വാര്‍ത്തകള്‍ പരക്കുന്നു
കേരള്‍സിനോട് പരാതിയുള്ളവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനിടയില്‍ യാതൊരു ആവശ്യവുമില്ലാതെ വന്ന് പ്രശ്നം രൂക്ഷമാക്കിയവര്‍ക്ക് എന്താണാവോ കിട്ടേണ്ടിയിരുന്നത്>?

പരാതിയുള്ളവര്‍ക്ക് അതിലൊരു തീരുമാനമെടുക്കാനും അറിയാം. അതില്‍ മറ്റൊരാളുടെ ഇന്റര്‍ഫിയറിങ് ആവശ്യമില്ല.

ഒന്നുകില്‍ ഒഴുവുസമയത്തൊ അല്ലെങ്കില്‍ ഫ്രീട്ടയിമിലൊ എഴുതി കൂട്ടുന്ന ഈ പോസ്റ്റുകള്‍ നമ്മളോക്കെ ഒരു ബ്ലോഗ്ഗില്‍ ആക്കുന്നു വായിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് വായിക്കുന്നു ഇഷ്ടപ്പെടാത്തവര്‍ അത് നിരസിക്കുന്നു അല്ല അപ്പോള്‍ ഈ പറയുന്ന ജോലിയും കളഞ്ഞ് ബ്ലോഗും ബൂലോകവുമാണൊ നമ്മുക്ക് അരിവാങ്ങാന്‍ കാശ് തരുന്നത്..?
ഇത് സംബന്ധിച്ച് ഞാന്‍ ഇതിനു മുന്നെ നന്ദൂ എന്ന ബ്ലോഗര്‍ക്ക് ഒരു മറുപടി കൊടൂത്തിര്‍ന്നു അതിനാരും മറുപടി തന്നു കണ്ടീല്ലലൊ...
അത് കണ്ടില്ല എങ്കില്‍ ദേ നോക്ക്..
കാര്യങ്ങള്‍ പോസ്റ്റ് ഇട്ട് 2 ദിവസം കഴിഞ്ഞ് എനിക്ക് മെയില്‍ വന്നു നിങ്ങളുടെ കൃതികള്‍ അതില്‍ ഉണ്ടായിരുന്നെങ്കില്‍ അത് മാത്രം വെച്ച് മെയില്‍ ചെയ്താല്‍ പോരായിരുന്നൊ ഇങ്ങനെ പോസ്റ്റിട്ട് കേരള്‍സിനെ നിങ്ങള്‍ എന്തുചെയ്യും ഒന്ന് കാണട്ടെ പിന്നെ കുറേ ഭീഷണിയും..
ആ ഭീഷണിയൊക്കെ വകവെയ്ക്കാതിരുന്നപ്പോള്‍ എന്നെ കണ്ടുപിടിക്കും എന്നെയങ്ങ് ഉണ്ടാക്കിക്കളയും എന്നൊക്കെ പറഞ്ഞ് മെയില്‍ പിന്നെ കുറേ സ്പാം മെയിലും പിന്നെ എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നും പറഞ്ഞ് മെയില്‍ ഞാന്‍ അനങ്ങിയില്ല,, അതുകഴിഞ്ഞ് ശിവ എന്നയാളുടെ ഭീഷണി
എന്നെ നേരിട്ട് കാണാം നിന്റെയൊക്കെ പോസ്റ്റ് കുന്തം എന്നൊക്കെ പറഞ്ഞ് മെയില്‍ വന്നു ഞാന്‍ അത് പബ്ലിഷ് ആക്കി അപ്പോള്‍ ഇഞ്ചിയും മറ്റു സഹബ്ലോഗേര്‍സും ചേര്‍ന്ന് അവര്‍ക്ക് മെയില്‍ ചെയ്തൂ.. അപ്പോള്‍ അവര്‍ പിന്നേയും ഭീഷണിയുടെ സ്വരം .. അതെല്ലാം പോട്ടെ.. ഇപ്പോള്‍ ഈ കരിദിനം കരിവാരം എന്നൊക്കെ പറഞ്ഞാള്‍ കേരള്‍സിനു എന്താ നഷ്ടപ്പെടാന്‍ ഉള്ളത്..? അറിഞ്ഞിടത്തോളം അവര്‍ക്ക് ഒരു കൂസലും ഇല്ല ഇല്ലെങ്കില്‍ ഇത്രയദികം കോലാഹാലങ്ങള്‍ ഇവിടെ നടത്തിയിട്ടും പിന്നെയും അവര്‍ ഭീക്ഷണി മുഴക്കുമോ..?
ഇഞ്ചിക്കെതിരെ വര്‍ഗ്ഗീയത ഉണ്ടാക്കുമൊ..?
ഇവിടെ കരിവാരവും പോസ്റ്റുകള്‍ കറുപ്പിച്ചത് കൊണ്ടൊ അവര്‍ക്ക് എന്താ നഷ്ടപ്പെടാനുള്ളത്..?അവര്‍ക്ക് കുറച്ചൂടെ പബ്ലിസിറ്റി കിട്ടും എന്നതല്ലാതെ നിയമപരമായി ആരെങ്കിലും എന്തെങ്കിലും ചെയ്തൊ..?
ഇവരെ നിയമത്തീനു മുന്നില്‍ കൊണ്ടുവരാനുള്ള ഒരു തീരുമാനം എടുക്കാതെ ഇങ്ങനെ സ്വന്തം പോസ്റ്റുകള്‍ കറുപ്പിച്ചത് കൊണ്ട് അവര്‍ക്ക് എന്താ നഷ്ടമാകാനുള്ളത്..?
ചുമ്മാ ഒരു രസത്തീനു വേണ്ടി കറുപ്പാക്കിയ ഈ ബൂലോഗര്‍ നിയമപരമായി എന്തു ചെയ്തൂ...????????????????????????
ഇവിടെ പലരും പറഞ്ഞല്ലോ എല്ലാവരും സപ്പോര്‍ട്ട് ഉണ്ടെന്ന് അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ആരാ ഇവിടെ പൂര്‍ണ്ണമായ ഒരു സപോര്‍ട്ട് ചെയ്തത്..?
എന്ത് സപ്പോര്‍ട്ടാ ചെയ്തത്..?
ഒന്ന് പറഞ്ഞെ ഏത് തരത്തിലാ ആരാ എന്താ കേരള്‍സിനെതിരെ ചെയ്തത് എന്ന്.. നാഴികയ്ക്ക് നാല്പത് വട്ടം വന്ന് ഇഞ്ചിയുടെ പൊസ്റ്റിലും എന്റെ പോസ്റ്റിലും വന്ന് പറയുമായിരുന്നല്ലൊ പൂര്‍ണ്ണ പിന്തുണ്ണ പൂര്‍ണ്ണ പിന്തുണ എന്ന് എന്തു രീതിയില പിന്തുണ നല്‍കിയത് എന്ന് ഒന്ന് പറഞ്ഞെ.. വിവരണങ്ങളും വിവര്‍ത്തനങ്ങളും പലരും ഇവിടെ നല്‍കിയല്ലൊ അതുമല്ലാഞ്ഞിട്ട് എന്താ ഇവിടെ പറ്റിയത് എന്നുപോലും അറിയാതെ വന്ന് ഞാന്‍ പ്രതിഷേധത്തില്‍ പങ്കുചേരുന്നു എന്ന് പറഞ്ഞ് ബ്ലോഗൌകള്‍ എത്രയാണ്.. പിന്നെ ആരോ പറയുന്നത് കേട്ടൂ ഒരു ഒത്തുകളി എന്ന് അതാ പറയുന്ന കാര്യം എന്താന്ന് കൂടി അറിയാത്ത എത്രബ്ലോഗര്‍ നമ്മുക്കിടയില്‍ ഉണ്ട്..പിന്നെ മഴത്തുള്ളീ എന്ന ലേബല്‍ കണ്ടൂ മന്‍സൂറിന്റെ പുറകേ കുറേ പേര് അതു പിന്താങ്കുന്നു എന്നും പറഞ്ഞ് അതിന്റെ പുറകേ കുറേപ്പേര്...
അല്ല ഇവിടെ എന്താ നടക്കുന്നത് .?
രാഷ്ട്രീയമോ..? അതൊ കയ്യാങ്കളിയൊ..? അതൊ പരസ്പരം കുറ്റപ്പെടുത്തുകയോ..?
ബൂലോഗത്തെ ഒന്നടങ്കം അടച്ച് ആക്ഷേപിച്ച കേരള്‍സിനെ നിങ്ങള്‍ എന്തു ചെയ്തൂ..? അവര്‍ക്കെതെരെ ബ്ലോഗുകളില്‍ വന്ന് സപ്പോര്‍ട്ടുണ്ട് എന്ന് പറയുന്ന എന്റെ സ്നേഹിതന്മാരെ നിങ്ങള്‍ എന്താ ചെയതത്..?ബ്ലോഗ് കറുപ്പിച്ചതൊ../ അതോ ലോകത്തുള്ള പോസ്റ്റിലൊക്കെ പോയി കമന്റ് പാസ്സാക്കിയതൊ...?
അവനവന്റെ പോസ്റ്റിലെ കമന്റുകള്‍ കൂട്ടണം എന്നല്ലാതെ ആരാ ഇവിടെ സത്യ സന്തമായ ഒരു നിലപാട് എടുത്തത്..?
ആദ്യമായി ഒരു പോസ്റ്റിട്ടപ്പോള്‍ കടന്നല്‍ കൂട് ഇളകിയത് പോലെ എല്ലാ ബ്ലേഗേര്‍സും അണിനിരന്നല്ലൊ അന്ന് കണ്ട ആവേശമൊന്നും ഇന്ന് കാണുന്നില്ലല്ലൊ..പിന്നെ അതുവെച്ച് ഒരു നൂറോളം പോസ്റ്റുകളും വന്നല്ലൊ..

ബൂലോകം ആകെ നാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണിപ്പോള്‍ .
കേരള്‍സ് ചെയ്ത തെണ്ടിത്തരത്തിന് തിരിച്ചടി കൊടുക്കുന്നതിനു പകരം പ്രശ്നങ്ങളെ വഴി തിരിച്ചു വിട്ടു.

എത്ര പേര്‍ കേരള്‍സിനു മെയില്‍ അയച്ചു? അതിലെത്ര പേര്‍ക്ക് മറുപടി കിട്ടി? ആരൊക്കെ
കേരള്‍സില്‍ നിന്നും സ്വന്തം രചനകളുടെ കോപ്പികള്‍ എടുത്തു വെച്ചിട്ടുണ്ട്? ഇവര്‍ക്കു മാത്രമേ
കേരള്‍സുമായി സംസാരിക്കാന്‍ കഴിയുള്ളൂ. കാരണം എല്ലാത്തിനും ആവശ്യം തെളിവുകളാണ്.
നല്ലൊരു രീതിയില്‍ തീര്‍ത്തുകൊണ്ടിരുന്ന പ്രശ്നത്തെ അനാവശ്യമായ ഇടപെടലുകള്‍ കൊണ്ട് ഇത്രയും വരെ എത്തിച്ചത് നമ്മള്‍ തന്നെയാണ്.

ബ്ലോഗ്ഗേഴ്സ് വെറും നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഹര്‍ത്താലിനു പകരം സ്വയം കറുപ്പിച്ചു നടക്കാതെ കേരള്‍സിനെ കാര്യ് പറഞ്ഞ് മനസ്സിലാക്കി ഇനി ചെയ്യില്ല എന്നു അവരെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. നല്ലൊരു ബിഹേവിയര്‍ നമ്മള്‍ കാണിക്കേണ്ട അവസരമായിരുന്ന് ഇത്.
എന്റെ പോസ്റ്റ് അങ്ങനെയൊരു ഉദ്ദേശത്തോടെയായിരുന്നു ഇട്ടതും. ചെയ്യേണ്ടതൊന്നും ചെയ്യേണ്ട സമയത്ത് ചെയ്യാതെ ഇനി എവിടെപ്പോയിട്ടും കാര്യമില്ല. കാര്യങ്ങള്‍ അത്രത്തോളം വഷളായിരിക്കുന്നു

ബ്ലോഗില്‍ കരിവാരിതേച്ചതുകൊണ്ട് കേരള്‍സ് ഇപ്പോള്‍ കാണിച്ചതിനൊക്കെ മാപ്പ് പറയുമെന്ന് തോന്നുണ്ടൊ..? വ്യക്തിപരമായി കേരള്‍സിനോട് ആര്‍ക്കും വിയോജിപ്പില്ല പക്ഷെ ബ്ലോഗുകളില്‍ കണ്ടന്റ് മോഷണം പോയവര്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഇഞ്ചിപോയി അവര്‍ക്ക് മെയില്‍ അയച്ചൂ ആദ്യം അവര്‍ക്ക് കിട്ടിയ ഇര ഇഞ്ചി...അതുക്ഴിഞ്ഞ് ഇഞ്ചിയും ബ്ലോഗും എന്ന വിശയത്തിലുപരി ശിവയും ഇഞ്ചിയും വ്യക്തിപരമായി മെയില്‍ അയച്ചൂപ്രശ്നങ്ങള്‍ രൂക്ഷമാക്കി
എന്താ ശെരിയല്ലെ..?

സത്യത്തില്‍ ആരാ ഈ ഇഞ്ചി, കേരള്‍സ്.കോം അവര്‍ക്ക് മറുപടി നല്‍കേണ്ട ആവിശ്യമെന്താണ്? താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തില്‍ കയറി ഇടപെട്ട് അടിവാങ്ങേണ്ട ആവശ്യമെന്തായിരുന്നു.അവര്‍ ഇഞ്ചിയ്ക്ക് അയച്ചത് എന്നു പറയുന്ന ഒരു മെയിലില്‍ അവര്‍ ആവശ്യപ്പെട്ടത് ഇഞ്ചിയോട് ഐഡന്റിറ്റി വെളിപ്പെടുത്താനായിരുന്നു.ഈ ഇഞ്ചി എന്നത് ആരാണ് എന്നറിയാതെ എന്തിനവര്‍ക്ക് മറുപടി നല്‍കണം.

ഈ ബ്ലോഗില്‍ നെറ്റില്‍ ഇഞ്ചി എന്ന ഒരു ബ്ലോഗര്‍ വന്ന് ഞാന്‍ എല്ലം നോക്കിക്കോളം എന്നു പറയുമ്പോള്‍ എന്റെ ജോലിയും കളഞ്ഞ് ഇതിനെതിരെ കമ്പും കോലും കൊണ്ട് പുറപ്പെട്ടുപോകാന്‍ മാത്രം മഡയനല്ല ഞാന്‍..


എനിക്കിനി ഈ കാര്യത്തില്‍ ഒരു ചര്‍ച്ചചയ്യാന്‍ താല്പര്യം ഇല്ല പറയാനുള്ളതൊക്കെ പറഞ്ഞൂ കഴിഞ്ഞ കാര്യമാണ്..
ഈ പറയുന്ന കരിവാരമല്ല എനിക്ക് അരിമേടിക്കാന്‍ കാശ് തരുന്ന എന്റെ ജോലിയും കളഞ്ഞ് ഇവിടെ കമ്മന്റ് എഴുതിരിക്കാന്‍ എനിക്ക് സമയമില്ല..
ഒരു പോസ്റ്റ് വഴി കേരള്‍സ് ചെയ്തത് ഞാന്‍ ബൂലോകരെ അറിയിച്ചിട്ടുണ്ട് അതില്‍ രോഷം കൊള്ളാതെ സ്വന്തമായി തീരുമാ‍നം എടുക്കാന്‍ കഴിവുള്ളവരല്ലെ എല്ലാവരു അല്ലാതെ മറ്റുള്ളവരുടെ കമന്റുകളുടെ അടിസ്താനത്തീനല്ല്ലൊ ആരും ഒന്ന് ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ട് എന്നെക്കൊണ്ട് ഇത്രയേ പറ്റൂ.
കരിവാരം ഉണ്ടാക്കികളിക്കളിക്കാതെയും മറ്റൊരുവനെ കുറ്റം പറയാന്‍ മിടുക്കു കാണിക്കുന്ന ഈ സമയം മതിയല്ലൊ ചെയ്യാന്‍ ഉള്ളത് അത് എന്താണേലും അങ്ങ് ചെയ്താല്‍ മതി..

യാരിദ്‌|~|Yarid said...

സജിയുടെ നിലപാടു വ്യക്തം..ഇനിയെന്തു..?

Sapna Anu B.George said...

അഞ്ചല്‍ക്കാരാ തകര്‍ത്തു കേട്ടോ????

ഗുപ്തന്‍ said...

സജിയുടെ റിയാക്ഷനെക്കുറിച്ച് എനിക്ക് വ്യക്തിപരമായി ഒന്നും പറയാനില്ല.


2. “ഒരാളും നോക്കാതെ കിടന്ന ഒരു സൈറ്റില് നമ്മളായിട്ട് വര്‍ക്ക് ഒരു പബ്ലിസിറ്റി കൊടുത്തൂ അത്രതന്നെ ഇപ്പൊ നടന്നത്.“ ഇതു ബെര്‍ലിയും പിന്നെ സനാതനനും ഒക്കെ പറഞ്ഞ് ഒരുപാടുകേട്ട ഒരു ആശയമാണ്. അലക്സയില്‍ ആ സൈറ്റിന്റെ ട്രാഫിക് റെക്കോഡുണ്ട് ആര്‍ക്കും നോക്കാവുന്നതേയുള്ളൂ. കഴിഞ്ഞ് ഫെബ്രുവരിയില്‍ ഒക്കെ ആയിരുന്നു അവരുടെ പീക്ക് റ്റൈം. ഈ കഴിഞ്ഞ രണ്ടുമാസവും ആവറേജ്-ഈവന്‍ എന്നേയുള്ളൂ ട്രാഫിക്. ഈ വിവാദം കൊണ്ട് അവര്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പത്രത്തില്‍ ഉള്‍പടെ വാര്‍ത്തവന്നസ്ഥിതിക്ക് മാട്രിമോണിയല്‍ സൈറ്റിനും ഒക്കെ നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ട്. ആഡ് സെന്‍സ് നഷ്ടപ്പെട്ടതായി ആരോ പറഞ്ഞിരുന്നു. അതു സത്യമാണെങ്കില്‍ ട്രാഫിക് കൂടിയാലും വലിയ നേട്ടമൊന്നും വരാനും ഇല്ല.


2. പോസ്റ്റ് കോപ്പിയടിക്കപ്പെട്ട ആളുകളല്ലേ പ്രതികരിക്കേണ്ടത്; അതും കോപ്പിയടിച്ചവര്‍ പ്രതീക്ഷിക്കുന്ന മര്യാദയില്‍ വേണ്ടിയിരുന്നില്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍ സജിക്ക് ഈ വിഷയം എന്തായിരൂന്നു എന്ന് മനസ്സിലായോ എന്ന് സംശയം. പക്ഷെ അത് സജിയുടെ മാത്രം പ്രശ്നമല്ല. ആങ്ങളചത്താലും നാത്തൂന്റെ കണ്ണീര്‍ കാണണം എന്ന് വാശിയുള്ള ചിലര്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണത്. സഹതാപമുണ്ട്. :)

ഹരിയണ്ണന്‍@Hariyannan said...

വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കി പല ചോദ്യങ്ങള്‍ക്കും ഉത്തരമായതിന് അഞ്ചല്‍ക്കാരന് നന്ദി!!

സജി ചാറ്റില്‍ വന്നുപറഞ്ഞതിനെത്തുടര്‍ന്ന് സജിയുടെ പോസ്റ്റും കേരള്‍സും നോക്കിയാണ് എന്റെ ആറുപോസ്റ്റുകളുള്‍പ്പെടുന്ന പൂമുഖലിസ്റ്റടക്കം മോഷണത്തിന്റെ വലിയനിര കാണുന്നത്!

തുടര്‍ന്ന് വേണ്ടത്ര ടെക്നിക്കല്‍ പരി‍ജ്ഞാനമില്ലാതിരുന്നിട്ടും ഇഞ്ചിപ്പെണ്ണിന്റെയും മറ്റും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഗൂഗിള്‍ ആഡ് സെന്‍സ്,കേരള്‍സ് എന്നിവര്‍ക്ക് പരാതിയയച്ചു!
എന്റെ പ്രശ്നം പരിഹരിച്ചുകിട്ടിയ സ്വാര്‍ത്ഥതയും മനസ്സില്‍ വച്ച് ഒതുങ്ങിക്കൂടാതെ ‘കരിവാര’പോസ്റ്റിട്ടത്,കേരള്‍സിലെ പോസ്റ്റ്കള്‍ മായ്ച്ചുതരുന്നതുകൊണ്ട് ഈ പ്രശ്നം ‘കോമ്പ്ലിമെന്റ്സ്’ആകരുത് എന്നാഗ്രഹമുള്ളതുകൊണ്ടുതന്നെയാണ്!

തുടക്കത്തില്‍ അഞ്ചല്‍ക്കാരന്‍ പറഞ്ഞ കഥ പ്രസക്തമാണ്.

ഉപേക്ഷിച്ചുപോകാതിരിക്കുന്നവര്‍ കുറവാണ്!

ഈ പ്രശ്നം കണ്ടുപിടിച്ച് പൊതുശ്രദ്ധയിലെത്തിച്ച സജിയുടെ പോസ്റ്റ് അദ്ദേഹത്തിന് 100-ലധികം കമന്റുകിട്ടിയ ‘ഒരു പോസ്റ്റ്’എന്ന സ്വകാര്യാഭിമാനത്തിനപ്പുറമായോ എന്ന് സംശയം തോന്നിപ്പോയി അദ്ദേഹത്തിന്റെ പിന്നീടുള്ള കമന്റുകള്‍ കണ്ടപ്പോള്‍!

സജി മുക്കിനുമുക്കിനു പറയുന്നതും കണ്ടു...
ഈ പറയുന്നവര്‍ എന്തുചെയ്തുവെന്ന്?!
സജീ...പ്രിയകൂട്ടുകാരാ..
ശ്ലാഘനീയമായ ആദ്യപോസ്റ്റിനുശേഷം നീ പ്രതീക്ഷിച്ചതൊക്കെ നിനക്കുകിട്ടിയോ?
ഏതുകോടതിയിലെ വിചാരണക്കായാണു നീ അവധിയെടുത്തിരിക്കുന്നത്?

Anonymous said...

സത്യത്തില്‍ സജിയുടെ പ്രശ്നം ഇത്രയേ ഉള്ളു.

സത്യത്തില്‍ ആരാ ഈ ഇഞ്ചി, കേരള്‍സ്.കോം അവര്‍ക്ക് മറുപടി നല്‍കേണ്ട ആവിശ്യമെന്താണ്? താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തില്‍ കയറി ഇടപെട്ട് അടിവാങ്ങേണ്ട ആവശ്യമെന്തായിരുന്നു.അവര്‍ ഇഞ്ചിയ്ക്ക് അയച്ചത് എന്നു പറയുന്ന ഒരു മെയിലില്‍ അവര്‍ ആവശ്യപ്പെട്ടത് ഇഞ്ചിയോട് ഐഡന്റിറ്റി വെളിപ്പെടുത്താനായിരുന്നു.ഈ ഇഞ്ചി എന്നത് ആരാണ് എന്നറിയാതെ എന്തിനവര്‍ക്ക് മറുപടി നല്‍കണം.

......

തനിക്ക് കിട്ടെണ്ട പ്രശസ്തിയും, പേരുമെല്ലാം വേറെ ഒരാള്‍ സ്വന്തമാക്കി എന്നൊരു തോന്നല്‍ :),കഷ്ടം ന്നല്ലാതെ എന്ത് പറയാന്‍. എന്തൊക്കെ പറഞ്ഞാലും മറ്റാര്‍ക്കൊ വേണ്ടി തെറി കേള്‍ക്കുകയും, മാനസികപീഠ അനുഭവിക്കാനും എത്ര പേര്‍ തയ്യാറാവും. കേരള്‍സ്.കോം ന്റെ അടിത്തറ ഇളകിയിട്ടുണ്ട്. ഗൂഗിള്‍ ആഡിന്റെ വരുമാനം നിലച്ചത് അവരെ സാരമായി ബാധിക്കും എന്ന് തീര്‍ച്ച.

സജിയോട്, ഇനിയും ഇങ്ങനെ വന്ന് അഭിപ്രായം പറഞ്ഞ് സ്വയം ചെറുതാവാത്രിക്കൂ.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ഇര ആരെന്ന് നോക്കി മാത്രം പ്രതികരിക്കുന്ന എനിക്ക് മറ്റൊരാള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുവാന്‍ എന്തധികാരം? അതുകൊണ്ട് അവരുടെ ശരികള്‍ അവര്‍ ചെയ്യുന്നത്. എന്റെ ശരികള്‍ ഞാന്‍ ചെയ്യുന്നതും."

അഞ്ചല്‍ക്കാരാ,
ശരികളും തെറ്റുകളും
ആപേക്ഷികമായതിനാല്‍ഈ വാക്കുകളെ ശരിവയ്ക്കാതെ വയ്യ...

എന്നാല്‍....
ആ എരണം കെട്ട ഉത്തരത്തില്‍.... "
തെക്കേ മുറ്റത്തെ വിളഞ്ഞ മാവിന്റെ പട്ടടയില്‍ സുഖമായി വെന്തെരിയാന്‍ വേണ്ടി അമ്മിണി അമ്മ സ്വന്തമായി ബൈക്ക് ഓടിച്ച് വന്ന് സ്വന്തമായി ഇടിച്ച് വീഴ്ത്തി സ്വന്തമായി മണിക്കൂറുകളോളം റോഡില്‍ ചോരവാര്‍ന്ന് കിടന്ന് സ്വന്തമായി അങ്ങ് നിര്‍വാണം പ്രാപിച്ചതാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം"
എന്ന്‌ പറഞ്ഞത്‌ കണ്ടു...
അവിടെ ആ 'അമ്മിണി' സ്വയമേവയോ
അല്ലാതെയോ ബൈക്കിടിച്ച്‌ നിര്‍വാണം പ്രാപിച്ചതിന്‌ കറുത്ത്‌ ബാഡ്ജും നെഞ്ചത്ത്‌ കുത്തി തന്നെ പ്രതികരിക്കണമായിരിക്കും... :)
അങ്ങനെ പ്രതിഷേധിച്ചാല്‍...
മരിച്ച അമ്മിണിയുടെ ആത്മാവിന്‌മോക്ഷം കിട്ടുമായിരിക്കും...... :) കഷ്ടം...!

"ബ്ലോഗ്ഗേഴ്സ് വെറും നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഹര്‍ത്താലിനു പകരം സ്വയം കറുപ്പിച്ചു നടക്കാതെ കേരള്‍സിനെ കാര്യ് പറഞ്ഞ് മനസ്സിലാക്കി ഇനി ചെയ്യില്ല എന്നു അവരെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്"
എന്ന്‌ സജീ പറഞ്ഞതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ലഅത്‌ എണ്റ്റെ ശരി....
നിങ്ങള്‍ക്കത്‌ തെറ്റായി തോന്നാം....

"പോസ്റ്റ് കോപ്പിയടിക്കപ്പെട്ട ആളുകളല്ലേ പ്രതികരിക്കേണ്ടത്; അതും കോപ്പിയടിച്ചവര്‍ പ്രതീക്ഷിക്കുന്ന മര്യാദയില്‍ വേണ്ടിയിരുന്നില്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍"
അതില്‍.... "ആങ്ങളചത്താലും
നാത്തൂന്റെ കണ്ണീര്‍ കാണണം"
എന്നാണ്‌ അര്‍ത്ഥമെന്ന്‌ വ്യാഖ്യാനിച്ച്‌ കാണുമ്പോള്‍ശരിക്കും
വ്യാഖ്യാതാക്കളോട്‌ സഹതാപം തോന്നുന്നു.....

ഹരിയണ്ണന്‍ ചോദി്ചപ്പോലെ പ്രശ്നം ബൂലോകത്തിന്‌ മുന്നിലെത്തിച്ചപ്പോള്‍ തുടര്‍ന്ന്‌ കരിവാരത്തില്‍ ചേര്‍ന്ന്‌ സ്വയം കരിയാത്തതിന്‌സജിയ്ക്ക്‌ കിട്ടി കുറേ... കല്ലേറ്‌...... കഷ്ടം.......

ഇതിനിടയില്‍ കരിവാരത്തെ വിമര്‍ശിച്ചതിന്‌... ബെര്‍ളിയ്ക്കും, എനിക്കും,സജിക്കും, ജിഹേഷിനുമെല്ലാം... ചേര്‍ന്ന്‌ ചിലര്‍ പണി തന്നിരുന്നു... ഇടയിലെപ്പോഴോ... 'ഞാന്‍' എന്ന ഒരവതാരം വന്ന്‌ഒന്നു കാറി... അതിനിട്ട്‌..മറുപടി കൊടുത്തതാണ്‌..
ദാ... ഇവിടെ...

http://kalikalangal.blogspot.com/2008/06/blog-post_13.html

പക്ഷെ... അഗ്രഗേറ്റര്‍ അതങ്ങ്‌ കാണിക്കാന്‍ മനസ്സുകാണിച്ചില്ല....

"ഊഹാപോഹങ്ങള്‍ ഉണ്ടാക്കുന്നതിലും വിശ്വസിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നമ്മള്‍ ആരും പിന്നിലല്ല"
,,,,,, ഹൊ ഒടുവില്‍ കഥാനായികയുടെഒരു ആശ്വാസ പ്രസ്താവന...

അങ്ങനെ..ഏറ്റവുമൊടുവില്‍...
നാടകത്തിന്‌ അന്ത്യമായെന്ന്‌ തോന്നുന്നു.. :)

ഹരിയണ്ണന്‍@Hariyannan said...

സജിക്കെതിരേ പ്രതികരണം എഴുതുന്നതിനുതൊട്ടുമുന്‍പുവരെ ചാറ്റില്‍ സജിയോട് സൌഹാര്‍ദ്ദപരമായിത്തന്നെ ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു.ബ്ലോഗില്‍ വന്നകാലം മുതല്‍ പരസ്പരമറിയുന്ന സജിയെ വിമര്‍ശിക്കണമെങ്കില്‍ എനിക്കാ പരിചയം തടസമാകുന്നില്ല!

എന്റെ ബ്ലോഗില്‍ കരിവാരപ്പോസ്റ്റിടുന്നതിനുമുന്‍പ് ഞാന്‍ ബെര്‍ളിയുടേതടക്കമുള്ള പോസ്റ്റുകള്‍ വായിക്കുകയും അതേ സമയം തന്നെ ബെര്‍ളിയുമായി സൌഹാ‍ര്‍ദ്ദ ചാറ്റ് നടത്തുകയും ചെയ്തിരുന്നു!

അതായത്...
എന്റെ ബ്ലോഗില്‍ ‘കരിവാരം’ആചരിക്കുന്നതിന് എന്നെ ആരും ചാറ്റിലോ ഫോണിലോ സ്വാധീനിച്ചിട്ടില്ല എന്ന്!
അതായത്...
ആണോ പെണ്ണോ എന്നന്വേഷിക്കാതെ ബ്ലോഗര്‍ എന്നനിലയില്‍ വായിച്ചറിവുമാത്രമുള്ള ഇഞ്ചിപ്പെണ്ണിനെയോ; എന്നെയോ എനിക്കോ അറിയാത്ത അഞ്ചല്‍ക്കാരനെയോ കരിവാരമാചരിച്ച മറ്റുള്ളവരെയോ സുഖിപ്പിക്കാനല്ല ഞാന്‍ അത് ചെയ്തതെന്ന്!!

എനിക്ക് തികച്ചും മാന്യമായ ഭാഷയില്‍ മറുപടിക്കത്തയച്ച കേരള്‍സിന്റെ മാനേജര്‍മാര്‍ മറ്റൊരു ‘ബ്ലോഗറെ’തേജോവധം ചെയ്യുന്നതുകണ്ടതുകൊണ്ടും, കേരള്‍സിന്റെ അധോലോകമുഖം അനാവരണം ചെയ്യപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ് ഞാന്‍ കരിവാരം ആചരിക്കാന്‍ തീരുമാനിച്ചത്!

പാകിസ്ഥാനില്‍ 2007 ഡിസംബറില്‍ നടന്ന ഒരു ബ്ലാക് ഡേ പ്രതിഷേധമുണ്ട്...
LAHORE: About 2,000 lawyers, human rights activists, doctors, teachers, students and political workers on Monday took out a joint protest rally from the Lahore High Court to mark the World Human Rights Day as a “black day”. A large number of women were also present on the occasion. Protesters were shouted anti-government slogans and held black flags, banners and placards demanding restoration of deposed judges, the constitution and revival of human rights. After the imposition of the emergency rule (November 3) the rally was the first that was allowed access to The Mall.
അതായത്..
നാലാംകിട രാഷ്ട്രീയക്കാരുടെ സമരമുറമാത്രമല്ല;മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരേ വക്കീലന്മാരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മനുഷ്യാവകാശപ്രവര്‍ത്തകരും നടത്തുന്ന
സമരമുറയായും ‘കരിദിന’ങ്ങളും ‘കരിവാര’ങ്ങളും കാലത്തിന്റെ പട്ടികയിലുണ്ട്!!
കരിവാരമാചരിക്കാത്തവരെ വിമര്‍ശിക്കാത്തത് മറ്റുള്ളവന്റെ പ്രതികരണാവകാശത്തെ മാനിക്കുന്നതുകൊണ്ടും, സജിയുടെ പുത്തനുണര്‍വുകളെ വിമര്‍ശിച്ചത് ‘അത്’ എനിക്ക് മനസ്സിലാകാതിരിക്കുന്നതുകൊണ്ടുമാണ്.

സജീ..നിന്നെ വേദനിപ്പിക്കുക എന്റെ ലക്ഷ്യമല്ല;മനസ്സിനുപിടിക്കാതെ പോകുന്ന നിലപാടുകളോട് പ്രതികരിക്കുകമാത്രമാണ്!

മന്‍സൂറിന്റെ കാര്യം!
അഞ്ചല്‍ക്കാരന്‍ പറഞ്ഞപോലെ നേരിട്ടറിയുന്നവരുടെ ഗ്രൂപ്പിലേ ചേരൂ എന്നൊന്നും എനിക്കില്ല;നല്ലതെന്നുതോന്നുന്ന ഏതിലും ചേരും.മഴത്തുള്ളിക്കിലുക്കത്തിന് അയിത്തം കല്‍പ്പിക്കാനോ താറടിക്കാനോ തക്ക ഒന്നും അവിടെക്കണ്ടിട്ടില്ല!അതുകൊണ്ട് ഞാന്‍ ഇന്നും അതിലെ ഒരു തുള്ളിയാണ്!
മന്‍സൂറിന്റേയും പ്രയാസിയുടേയും സഹയാത്രികന്റേയുമൊക്കെ ഫോട്ടോഷോപ് പരിജ്ഞാനത്തോട് തുടക്കം മുതല്‍ ബഹുമാനവുമുണ്ട്!
ഈ പടങ്ങള്‍ അടിച്ചുമാറ്റുന്ന കാര്യത്തില്‍ ഭൂരിഭാഗം(ഞാനടക്കം)ബ്ലോഗര്‍മാരും പ്രതിപ്പട്ടികയിലാവുമെന്നുതന്നെ എനിക്കുതോന്നിയിട്ടുമുണ്ട്!

കണ്ണൂസ്‌ said...

പശു ചത്തോ, മോരിലെ പുളി പോയോ എന്നൊന്നും ചിന്തിക്കുന്നില്ല.

അഞ്ചല്‍ക്കാരന്‍, ഗുപ്തന്‍, ഹരിയണ്ണന്‍ തുടങ്ങി ഈ വിഷയത്തില്‍ ആശയപരമായ നിലപാട് സ്വീകരിച്ച എല്ലാവര്‍ക്കും സലാം.

myexperimentsandme said...

അഞ്ചല്‍‌സ്, ബ്ലോഗില്‍ കിടന്നുമറിയാനുള്ള സാങ്കേതിക വിദ്യ കൈമോശം വന്നുപോയതുകാരണം പലതും അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റാറില്ല. ഇതിപ്പോഴാണ് കണ്ടത്. തൊപ്പിയൂരി ഒരു വണക്കം (കഃട് ഏതോ ബ്ലോഗര്‍ക്ക്) :)