
കേരള്‍ സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള്‍ സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.
കരിവാരത്തില്‍ കൈകോര്‍ത്തവര്‍:
1. ഡാലി
2. രാജ് നീട്ടിയത്ത്
3. One Swallow
4. വെള്ളെഴുത്ത്
5. വിശാലമനസ്കന്‍
6. ചൂട്ടഴി
7. ഗുപ്തന്‍
8. ഇതെന്താ?
9. ശാലിനി
10. കുമാര്‍
11. നജൂസ്
12. വക്കാരിമഷ്ട
13. ഇടിവാള്‍
14. ബിന്ദു
15. പച്ചാളം
16. ഞാന്‍
17. ശ്രീ
18. സിജു
19. രേഷ്മ
20. മൂര്‍ത്തി
21. സാരംഗി
22. ബീരാങ്കുട്ടി
23. ഷിജു അലക്സ്
24. വേണു
25. യാരിദ്
26. തമനു
27. പുള്ളീ
28. സാക്ഷി
29. സങ്കുചിതന്‍
30. ശ്രീവല്ലഭന്‍
31. ശെഫി
32. കണ്ണൂരാന്‍
33. ജീ.മനു
34. അനിലന്‍
35. തറവാടി
36. വല്യമ്മായി
37. അനംഗരി
38. സപ്തവര്‍ണ്ണങ്ങള്‍
39. സിയ
40. ചിന്ത ഡോട് കോം
41. ദസ്തക്കിര്‍
42. ആഷ
43. ലതീഷ് മോഹന്‍
44. പി.ആര്‍
45. ലാപുട
46. സാല്‍ജോ
47 അനോനി ആന്റണി
48. നസീര്‍ കടിക്കാട്
49. സിദ്ധാര്‍ത്ഥന്‍
50. പ്രശാന്ത് കളത്തില്‍
51. നിഷ്കളങ്കന്‍
52. ജിഹേഷ്
53. കേരളാ ഫാര്‍മര്‍
54. ചീടാപ്പി
55. ഈപത്രം
56. ഭൂമിപുത്രി
57. സുന്ദരന്‍
58. കുഞ്ഞന്‍
59. കിനാവ്
60. അഗ്രജന്‍
61. കല
62. കുട്ടന്‍ മേനോന്‍
63. വാവാച്ചി
64. ദേവന്‍
65. സെബിന്‍ ജേക്കബ്ബ്
66. ഉമേഷ്
67. ബാജി ഓടംവേലി
68. നാടോടി
69. വിശ്വപ്രഭ
70. സാബി
71. അജ്ഞാതന്‍
72. ഷാരു
73. Some time foodie
74. താഹീറബ്ദു
75. സിബു
76. ഹരിയണ്ണന്‍
77. സിനി
78. തലേക്കല്ലന്‍
79. ചിതല്‍
80. കൈതമുള്ള്
81. ജ്യോനവന്‍
82. രഞ്ജിത് ചെമ്മനാട്
83. വായാടി മലയാളി
84. ഇത്തിരി വെട്ടം
85. തോന്ന്യവാസന്‍
86. കാവാലന്‍
87. ബഷീര്‍ വെള്ളറക്കാട്
88. ശംഖുപുഷ്പം
89. കോവാല കൃഷ്ണന്‍
90. ശ്രീലാല്‍
91. സന്തോഷ് പിള്ള
92. അചിന്ത്യ
93. നിഖില്‍
94. പ്രിയംവദ
95. കരിങ്കല്ല്
96. മെലോഡിയോസ്
97. ബിക്കു
98. രേവതി
99. നളന്‍
100. രാവുണ്ണി
101. തത്തമ്മ
102. ശ്രീദേവീ നായര്‍
103.വിശാഖ് ശങ്കര്‍
104. പി.അനൂപ്
105. ലക്ഷ്മി
106. സജ്ജീവ് ബാലകൃഷ്ബന്‍
107. ദൃശ്യന്‍
108. ഉഗാണ്ട രണ്ടാമന്‍
109. കൃഷ്
110. അലിഫ്
111. ഐസീബി
112. കൊച്ചു ത്രേസ്യ
113. പാഞ്ചാലി
114. കൊച്ചുമുതലാളി
115. Trevor Penn
116. ഇഡ്ഡലി ദോശ
117. അനുരാജ്
118. ന്യൂ ഇന്‍ഡ്യാ എക്സ്പ്രസ് വാര്‍ത്ത
ശേഷം :
കേരള്‍സ് ഡോട് കോമിന്റെ ക്ഷമാപണം അവരുടെ സൈറ്റില്‍ തന്നെ ഇന്ന് വന്നു (11/06/2008).വ്യക്തിത്വമില്ലാത്ത ജെനറല്‍ മാനേജര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തത്സ്ഥാനം പിരിയാന്‍ കേരള്‍സ് ഡോട് കോം ഇന്ന് (11/06/2008) നോട്ടീസ് കൊടുത്തു. ശിവകുമാറിന് വ്യക്തിത്വമില്ലായെന്ന് അയാളുടെ കമ്പനിയെ ബോധ്യപ്പെടുത്താന്‍ ഒരു പറ്റം മലയാളം ബ്ലോഗ് എഴുത്ത്കാര്‍ വേണ്ടി വന്നു.
കേരള്‍സ് ഡോട് കോമിന്റെ ഗൂഗിള്‍ ആഡ്‌സാന്‍സ് സേവനം പിന്‍ വലിച്ചു. ഗൂഗിള്‍ ആഡ്‌സാന്‍സ് പിന്‍വലിക്കുക എന്നാല്‍ എക്കാലത്തേക്കുമായി അവരുടെ സേവനം പിന്‍ വലിക്കുന്നു എന്നര്‍ത്ഥം.
കേരള്‍സ് ഡോട് കോം മലയാളം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കേരള്‍സിന്റെ സഹോദരസ്ഥാപനമായ മഴത്തുള്ളീ ഡോട് കോം മലയാളം സേവനങ്ങള്‍ പിന്‍വലിച്ചു.
കഴിഞ്ഞോ? ഇല്ല. കേരള്‍സ് ഡോട് കോമിനെതിരേയുള്ള എന്റെ നഷ്ട പരിഹാര കേസ് ഏറ്റവും അടുത്ത ദിവസം കോടതിയില്‍ വരും. മറ്റു പലരുടേയും കേസുകളും. കേരള്‍സിന്റെ മോലാളിക്ക് കൊച്ചി മുതല്‍ ന്യൂയോര്‍ക്ക് വരെ കേസുമായി ഓടി നടക്കാം.
കഴിഞ്ഞോ? ഇല്ല. ബാക്കി കാത്തിരുന്ന് കാണാം.
15 comments:
കരിവാരം
പകര്‍പ്പവകാശ ലംഘനം തന്നെ
അമാന്യമായ ഒരു ഏര്‍പ്പാടാണ്...
അത് ചോദ്യം
ചെയ്തവര്‍ക്കെതിരെ
ധാര്‍ഷ്ട്യത്തോടെ
പ്രതികരിക്കുന്നത്
അതിലും വലിയ തെറ്റും....
താങ്കളുടെ തീരുമാനത്തിന്
അഭിനന്ദനം...
പക്ഷേ...
പ്രതികരണം...
ഈ രീതിയില്‍
മാത്രംമതിയോ...?????
കരിദിനം, കരിവാരം എന്നിവയോടൊപ്പം ഈ കരിബ്ലോഗിലും ഞാന്‍ ഒരു കരിയൊപ്പിടുന്നു.
അല്ല മാഷെ ഇങ്ങനെ ബ്ലോഗില്‍ കരിദിനം മാത്രം മതിയോ..?
നടപടിക്രമങ്ങള്‍ ഒന്നും ഇല്ലെ...?കേരള്‍സിന് എന്താ ഇങ്ങനെ നമ്മള്‍ കരിദിനം ആക്കിയത് കൊണ്ട് നഷ്ടപ്പെടാന്‍ മാത്രം..?
പ്രിയ സുഹൃത്തെ,
പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.ശക്തമായിതന്നെ.
പക്ഷെ....
അവര്‍ചെയ്തതെമ്മാടിത്തരത്തിന് സ്വന്തം ബ്ലോഗില്‍ കരിവാരിതേച്ച്
പ്രതിഷേധിക്കുന്നതില്‍ എന്തോ ഒരു ഇത്..........
കരി അവരുടെ മുഖത്ത് തേക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോന്നാ..ഞാന്‍ നോക്കുന്നെ
സര്‍..
ഞാനും,
പ്രതികരിക്കുന്നൂ.
ശ്രീദേവിനായര്‍
ഞാനും പ്രതിഷേധിക്കുന്നു..
മരുന്ന്: കരിവാരം-BLACK WEEK AGAINST KERALS.COM#links
അവധിക്കാലയാത്രയ്ക്കിടയില്‍ ബൂലോകസഞ്ചാരം വളരെ കുറവ്.
പ്രതിഷേധ സമരജാഥയില്‍ ഞാനും എന്റെ ചെണ്ടയും..!
അഞ്ചല്‍ക്കാര...
ഇവിടെ കുറെ ലിങ്കുകള്‍ കണ്ടു.
കേരല്‍സ്.കോമിനെതിരേ ഞാനും എന്‍റെ പ്രതിഷേധം ഇഞ്ചിപെണ്ണിന്‍റെ ബ്ലോഗ്ഗില്‍ പറഞ്ഞിട്ടുണ്ടല്ലോ.
ബ്ലോഗ്ഗിലെ മോഷണങ്ങള്‍ക്കെതിരെ ബ്ലോഗ്ഗേര്‍സ്സിനൊപ്പം ഞാനും കൂടെയുണ്ടാവും.
അതോ മറ്റുള്ളവരെ പോലെ നിര്‍ബന്ധമായും സ്വന്തം ബ്ലോഗ്ഗില്‍ പോസ്റ്റും ഒപ്പം ബ്ലോഗ്ഗ് കറുപ്പിക്കുകയും ചെയ്യണോ..
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍
മന്‍സൂറേ,
താങ്കളുടെ വികാരം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയും.
“കരിവാരം” എന്റെ ബ്ലോഗില്‍ ഞാന്‍ പ്രഖ്യാപിച്ചത് കേരള്‍ സ്കാമിന്റെ നിലതെറ്റിയ നിലപാടുകള്‍ക്കെതിരേ എനിക്ക് എന്റെ ബ്ലോഗ് കൊണ്ട് പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രതികരിക്കാന്‍ വേണ്ടിയാണ്. അങ്ങിനെ ഞാന്‍ ചെയ്യുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്റെ ആത്മ രോഷം പ്രകടിപ്പിക്കുന്നതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തി തന്നെയാണ്. രണ്ടാമത്തെ ലക്ഷ്യം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള എന്റെ ഭാഗത്തു നിന്നും നല്‍കുന്ന ധാര്‍മ്മിക പിന്തുണയും.
പിന്നെ ലിങ്കിനെ കുറിച്ച് താങ്കള്‍ ഉന്നയിച്ച സംശയം. കേരള്‍ സ്കാമിന്റെ നിലപാടുകള്‍ക്കെതിരേ പ്രതികരിച്ചവര്‍ അവരവരുടെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ക്രോഡീകരിച്ചു കൊണ്ട് ഞാന്‍ ഇട്ട രണ്ടാമത്തെ പോസ്റ്റാണ് ഇത്. വളരെ നിശിതമായി പ്രതികരിക്കപ്പെടേണ്ട ഒരു വിഷയം “എല്ലാം കോപ്ലിമെന്‍സായി...അടുത്ത വെടിക്കെട്ടിന് കാണാം” എന്ന രീതിയില്‍ അവസാനിക്കും എന്ന് തോന്നിയിടത്ത് ഞാന്‍ എഴുതിയിട്ട കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു. എന്ന പോസ്റ്റായിരുന്നു ആദ്യത്തെത്. കേരള്‍ സ്കാമിനെതിരേ നിലപാടെടുത്ത ഏകദേശം എല്ലാ പോസ്റ്റുകളും ഞാന്‍ എന്റെ ഈ രണ്ടു പോസ്റ്റുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. താങ്കള്‍ കേരള്‍ സ്കാമിനെതിരേ പ്രതികരിച്ചു കൊണ്ട് പോസ്റ്റ് എഴുതിയിട്ടുണ്ട് എങ്കില്‍ അത് തീര്‍ച്ചയായും എന്റെ ഈ രണ്ടു പോസ്റ്റുകളില്‍ ഒന്നില്‍ ഉണ്ടാകും. മറ്റു ബ്ലോഗുകളിലെ കമന്റുകള്‍ ഞാന്‍ ലിങ്ക് ചെയ്തിട്ടില്ല.
താങ്കളുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
ചോദ്യം:
അതോ മറ്റുള്ളവരെ പോലെ നിര്‍ബന്ധമായും സ്വന്തം ബ്ലോഗ്ഗില്‍ പോസ്റ്റും ഒപ്പം ബ്ലോഗ്ഗ് കറുപ്പിക്കുകയും ചെയ്യണോ?
ഉത്തരം:
എന്റെ ബ്ലോഗിലെ നിറങ്ങള്‍ കെടുത്താന്‍ എന്നോടാരെങ്കിലും പറയുകയോ നിരബന്ധിക്കുകയോ ചെയ്തിട്ടില്ല. താങ്കളോട് അങ്ങിനെയാരെങ്കിലും പറയുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ ഭാഗത്ത് നിന്നും വന്ന പിഴവ് തന്നെയാണ്.
ഹ ഹ ഹ
ബ്ലോഗിലൊന്നും കയറാനുള്ള സമയം ലഭിക്കാത്തതിനാലും, ഔദ്യോഗികമായി തിരക്കിലായതിനാലും രണ്ട് മാസത്തോളമായി കാര്യമായി ബ്ലോഗിങ്ങ് ഇല്ല.
കാര്യങ്ങള്‍ പറഞ്ഞും, കേട്ടും, ചിലപ്പോള്‍ വായിച്ചും അറിയാറുണ്ട്.
കരിവാരവും, ബ്ലോഗിലെ കരിതേക്കലും കാണുമ്പോള്‍, ചിലരൊക്കെ മരിക്കുമ്പോള്‍, പോക്കറ്റിലും,സാരിയിലും, ബ്ലൌസിലുമൊക്കെ കറുത്ത തുണികഷ്ണം (കരിങ്കൊടി എന്നും വിളിക്കാം) കുത്തി നടക്കുന്നവരെ ഓര്‍മ്മ വന്നു.
ഇവിടെ ആരാ മരിച്ചത്?
ചത്തത് ബ്ലോഗ് പോസ്റ്റെങ്കില്‍, കൊന്നത് കേരള്‍സ് ഡോട് കോം!!
ഒരു കുമ്മായകട തുടങ്ങിയാലോ ബ്ലോഗില്‍. കരിതേച്ചവര്‍ക്കൊക്കെ വെള്ള വലിക്കാന്‍ കുമ്മായം ഇമ്മിണി വേണ്ടി വരും.
കോരത്സ് മാപ്പുപറയുന്നതിന്റെ ലിങ്കുവല്ലതുമുണ്ടോ അഞ്ചത്സ്?
താമസിച്ചുപോയി. ഞാനും കൂടുന്നു.
Post a Comment