തൊഴിലുമായി ബന്ധപ്പെട്ടു മുംബയിൽ കുറച്ചു ദിവസം താമസിക്കേണ്ടി വന്ന ഒരു സാഹചര്യം. അഗോഡേയാണ് മിക്കപ്പോഴും ഹോട്ടൽ ബുക്കിങ്ങിനു ഉപയോഗിക്കുന്ന ആപ്പ്. അഗോഡയിൽ ഹോട്ടൽ ബുക്ക് ചെയ്ത് മുംബയിൽ എത്തി. ഹോട്ടലിൽ ചെന്ന് ബുക്കിങ് റെഫറൻസ് പറഞ്ഞപ്പോൾ ബുക്കിങ് നോക്കിയിട്ട് എന്നെ ഒന്ന് നോക്കി. പണം അടച്ച ബുക്കിങ് ആയിരുന്നു. റൂം ലഭ്യം അല്ല... ഫുൾ ബുക്കിങ് ആണ് എന്ന് മറുപടി. പണം അടച്ചതാണ് എന്നൊക്കെ പറഞ്ഞിട്ടും അവർക്ക് കുലുക്കം ഒന്നും ഇല്ല.
തർക്കിച്ചിട്ട് കാര്യം ഒന്നും ഇല്ലാ എന്ന് അറിയാവുന്ന കൊണ്ട് അടുത്ത പണി നോക്കി. ഒരിടത്തും റൂം ഇല്ല. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഐ. ഡി. നോക്കി കഴിയുമ്പോൾ ആണ് ഹോട്ടൽ ഫുൾ ബുക്കിങ് ആകുന്നത്. പിന്നെ വീണ്ടും അഗോഡ. പേയ്‌മെന്റ് നടത്താതെ കൺഫർമേഷൻ എടുത്തു. ഹോട്ടലിൽ എത്തിയപ്പോൾ റൂം ഉണ്ട്. പക്ഷേ ബുക്കിങ് ഉണ്ടെങ്കിലും അഗോഡാ റേറ്റിൽ തരില്ല. ഏകദേശം രണ്ടിരട്ടിയോളം ചാർജ്ജ്. അത്രത്തോളം ഒന്നും മൂല്യം ഉള്ള ഹോട്ടൽ അല്ലാത്തത് കൊണ്ടും പോക്കറ്റിനു താങ്ങാൻ ആകാത്ത കൊണ്ടും വീണ്ടും റൂം തപ്പി തുടങ്ങി.
കേറുന്നിടത്തെല്ലാം പഴയ പല്ലവി തന്നെ. ഐ. ഡി. നോക്കുന്നു. റൂം ഫുൾ ആണെന്നുള്ള മറുപടി. അങ്ങിനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആ ഹോട്ടലിൽ എന്നോട് ചേർന്ന് ബുക്കിങ്ങിനു വന്ന ഒരു പരോപകാരിയുടെ കണ്ണിൽ ഞാൻ പെട്ട്.
"സക്കിനെക്കയിൽ നോക്കൂ..."
നേരെ സക്കിനെക്കയിൽ...
റൂം കിട്ടി.
No comments:
Post a Comment